സാഫ് കപ്പ് ഫുട്ബോളില്‍ ഒമ്പതാം കിരീടത്തിനായി തയ്യാറെടുപ്പോടെ ഇന്ത്യ...ഫൈനലില്‍ കുവൈത്തിനെ നേരിടും, ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ കലാശപ്പോര് ഇന്ന് രാത്രി ഏഴരയ്ക്ക്

സാഫ് കപ്പ് ഫുട്ബോളില്‍ ഒമ്പതാം കിരീടത്തിനായി തയ്യാറെടുപ്പോടെ ഇന്ത്യ...ഫൈനലില്‍ കുവൈത്തിനെ നേരിടും, ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ കലാശപ്പോര് ഇന്ന് രാത്രി ഏഴരയ്ക്ക്
ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 1-1ന് പിരിഞ്ഞിരുന്നു. ഷൂട്ടൗട്ട്വരെ നീണ്ട സെമിയില്‍ ലെബനനെ മറികടന്നാണ് സുനില്‍ ഛേത്രിയും സംഘവും എത്തുന്നത്. അതിഥികളായ കുവൈത്താകട്ടെ ബംഗ്ലാദേശിനെ ഒരു ഗോളിന് വീഴ്ത്തി.
സാഫില്‍ ഇന്ത്യക്കിത് 13-ാംഫൈനലാണ്. ഭുവനേശ്വറില്‍ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പുയര്‍ത്തിയതിനുപിന്നാലെയാണ് ഇന്ത്യ സാഫിനിറങ്ങിയത്. മികച്ച പ്രകടനം തുടര്‍ന്നു. പാകിസ്ഥാനെയും നേപ്പാളിനെയും വീഴ്ത്തി.
കുവൈത്തിനോട് സമനില വഴങ്ങിയതോടെ ഗ്രൂപ്പില്‍ രണ്ടാംസ്ഥാനക്കാരായി സെമിയില്‍. കരുത്തുറ്റ മത്സരത്തില്‍ ലെബനനെ ഷൂട്ടൗട്ടില്‍ 4-2നാണ് തോല്‍പ്പിച്ചത്. ഗോളടി തുടരുന്ന ക്യാപ്റ്റന്‍ ഛേത്രിയാണ് തുറുപ്പുചീട്ട്. ഇന്ത്യന്‍ കുപ്പായത്തില്‍ ആകെ 92 ഗോളായി ഈ മുപ്പത്തെട്ടുകാരന്. ടൂര്‍ണമെന്റില്‍ അഞ്ച് ഗോളുമായി ഗോള്‍വേട്ടക്കാരില്‍ ഒന്നാമനുമാണ്.
ജൂണില്‍ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ ഇന്ത്യ കിരീടം നേടിയിരുന്നു. ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ നൂറാംസ്ഥാനത്തും കുവൈത്ത് 141-ാം സ്ഥാനത്തുമാണ്. എന്നാല്‍, കളിയില്‍ അത്തരം അന്തരമില്ല.രണ്ടുഗോളുമായി കുവൈത്തിന്റെ ടോപ് സ്‌കോററായ ഇടതുവിങ്ങര്‍ മൊബാറക് അല്‍ ഫനീനിയാകും ടീമിന്റെ തുറുപ്പുചീട്ട്.
"
https://www.facebook.com/Malayalivartha