എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ കരുത്തര്‍ തമ്മിലുള്ള പോരാട്ടത്തില്‍ സൗദി ക്ലബായ അല്‍ നസ്റിന് ത്രസിപ്പിക്കുന്ന ജയം...
എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ കരുത്തര്‍ തമ്മിലുള്ള പോരാട്ടത്തില്‍ സൗദി ക്ലബായ അല്‍ നസ്റിന് ത്രസിപ്പിക്കുന്ന ജയം. ഖത്തര്‍ സ്റ്റാര്‍സ് ലീഗ് ചാമ്പ്യന്മാരായ അല്‍ ദുഹൈലിനെ മൂന്നിനെതിരെ നാലുഗോളുകള്‍ക്കാണ്(43) അല്‍ നസ്ര് കീഴടക്കിയത്.കിംഗ് സൗദ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോള്‍ മികവിലാണ് അല്‍ നസ്ര് ജയിച്ചുകയറിയത്.
അല്‍ നസ്റിന് വേണ്ടി ആന്ഡേഴ്സണ് ടലിസ്ക, സാദിയോ മാനേ എന്നിവര്‍ ഒരോഗോള്‍ വീതം നേടി. അല്‍ ദുഹൈലിന് വേണ്ടി ഇസ്മയില്‍ മുഹമ്മദ്, അല്‍മോയസ് അലി, മിഖായേല്‍ ഒലൂങ്ക എന്നിവരാണ് ഗോള്‍ കണ്ടെത്തിയത്. 25ാം മിനിറ്റില്‍ ടെലിസ്കയിലൂടെ അല്‍ നസ്ര് ആണ് ആദ്യ ലീഡെടുക്കുന്നത്.
ബോക്സിനകത്തേക്ക് നീട്ടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പാസില്‍ ബ്രസീലിയന്‍ താരം ടെലിസ്ക ലക്ഷ്യം കാണുകയായിരുന്നു. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഒരു ഗോള്‍ മാത്രമുണ്ടായിരുന്ന സ്കോര്‍ ബോര്‍ഡില്‍ രണ്ടാം പകുതിയില്‍ എത്തിയത് ആറ് ഗോളുകളാണ്. 56ാം മിനിറ്റില്‍ സാദിയോ മാനേയിലൂെട അല്‍ നസ്ര് ലീഡ് ഇരട്ടിയാക്കുകയായിരുന്നു (20). 61 ാം മിനിറ്റിലായിരുന്നു ഇതിഹാസതാരത്തിന്റെ മാന്ത്രിക ഗോള്‍ പിറക്കുന്നത്.
"
https://www.facebook.com/Malayalivartha