Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

അണ്ടര്‍ 19 ലോകകപ്പില്‍ അയര്‍ലന്‍ഡിനെ വന്‍ മാര്‍ജിനില്‍ തകര്‍ത്ത് നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ സൂപ്പര്‍ സിക്‌സില്‍.... അയര്‍ലന്‍ഡിന്റെ പോരാട്ടം 29.4 ഓവറില്‍ വെറും 100 റണ്‍സില്‍ അവസാനിച്ചു

26 JANUARY 2024 04:37 AM IST
മലയാളി വാര്‍ത്ത

അണ്ടര്‍ 19 ലോകകപ്പില്‍ അയര്‍ലന്‍ഡിനെ വന്‍ മാര്‍ജിനില്‍ തകര്‍ത്ത് നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ സൂപ്പര്‍ സിക്‌സില്‍. 201 റണ്‍സിന്റെ കൂറ്റന്‍ ജയം ഇന്ത്യന്‍ കൗമാരം സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 301 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. അയര്‍ലന്‍ഡിന്റെ പോരാട്ടം 29.4 ഓവറില്‍ വെറും 100 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. മുഷീര്‍ ഖാന്‍ നേടിയ തകര്‍പ്പന്‍ സെഞ്ച്വറിയും ക്യാപ്റ്റന്‍ ഉദയ് സഹാറന്റെ അര്‍ധ സെഞ്ച്വറിയുമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മുഷീര്‍ 106 പന്തില്‍ ഒന്‍പത് ഫോറും നാല് സിക്‌സും സഹിതം 118 റണ്‍സ് അടിച്ചെടുത്തു.

ഉദയ് 75 റണ്‍സ് കണ്ടെത്തി. ഓപ്പണര്‍ അര്‍ഷിദ് കുല്‍ക്കര്‍ണി 32 റണ്‍സ് സ്വന്തമാക്കി. 13 പന്തില്‍ 22 റണ്‍സുമായി അരവല്ലി അവിനാഷ്, 9 പന്തില്‍ 21 റണ്‍സുമായി പുറത്താകാതെ നിന്നു സച്ചിന്‍ ധാസ് എന്നിവര്‍ സ്‌കോര്‍ 300 കടത്തി. വിജയം തേടിയിറങ്ങിയ അയര്‍ലന്‍ഡ് ഒരു ഘട്ടത്തില്‍ 50 പോലും കടക്കുമോ എന്നു സംശയിച്ചു. 45 റണ്‍സ് ചേര്‍ക്കുമ്പോഴേക്കും അവര്‍ക്ക് എട്ട് വിക്കറ്റുകള്‍ നഷ്ടമായിരുന്നു.

വാലറ്റത്തിന്റെ ചെറുത്തു നില്‍പ്പാണ് സ്‌കോര്‍ 100ല്‍ എത്തിച്ചത്.ഒന്‍പതാമനായി എത്തിയ ഒലിവര്‍ റിലേ (15), പത്താമന്‍ ഡാനിയേല്‍ ഫോര്‍കിന്‍ (പുറത്താകാതെ 27) എന്നിവരുടെ ചെറുത്തു നില്‍പ്പാണ് വന്‍ നാണക്കേട് ഒഴിവാക്കിയത്. ഓപ്പണര്‍മാരായ ജോര്‍ദാന്‍ നെയ്ല്‍ (11), റ്യാന്‍ ഹണ്ടര്‍ (13) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു രണ്ട് പേര്‍.ഇന്ത്യക്കായി നമാന്‍ തിവാരി നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. സൗമി പാണ്ഡെ മൂന്ന് വിക്കറ്റുകളും വീഴ്ത്തി.

ശേഷിച്ച മൂന്ന് വിക്കറ്റുകള്‍ ധനുഷ് ഗൗഡ, മുരുഗന്‍ അഭിഷേക്, ഉദയ് സഹാറന്‍ എന്നിവര്‍ പങ്കിടുകയും ചെയ്തു. പന്തെറിഞ്ഞവര്‍ക്കെല്ലാം വിക്കറ്റ് വീഴ്ത്താന്‍ കഴിഞ്ഞു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (5 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (6 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (7 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (8 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (8 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (9 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (9 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (9 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (10 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (10 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (12 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (12 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (13 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (13 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (14 hours ago)

Malayali Vartha Recommends