Widgets Magazine
11
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ വിധി ഇന്ന്...

13 AUGUST 2024 08:49 AM IST
മലയാളി വാര്‍ത്ത

ഭാരക്കുറവിന്റെ പേരില്‍ അയോഗ്യയാക്കിയ നടപടിക്കെതിരെ വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ വിധി ഇന്ന്. വെള്ളി മെഡലിനു അര്‍ഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി വിനേഷ് നല്‍കിയ അപ്പീലില്‍ രാജ്യാന്തര കായിക കോടതിയാണ് ഇന്ന് വിധി പറയുന്നത്. ഇന്ത്യന്‍ സമയം രാത്രി 9.30നാണ് വിധി പ്രസ്താവിക്കുക.

ഫൈനല്‍ പോരിന് മുന്‍പ് നടത്തിയ പരിശോധനയില്‍ വിനേഷിന്റെ ഭാരം 100 ഗ്രാം കൂടുതലാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് അയോഗ്യയാക്കിയത്. ഇന്ത്യക്ക് ഉറപ്പായിരുന്ന മെഡലാണ് ഇതോടെ നഷ്ടമായത്. ഞായറാഴ്ച വൈകുന്നേരം ആറ് മണിക്കുള്ളില്‍ കൂടുതല്‍ രേഖകള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ഹാജരാക്കാനായി വിനേഷിനോടും എതിര്‍ കക്ഷികളായ യുനൈറ്റഡ് വേള്‍ഡ് റെസ്ലിങ്, അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി എന്നിവരോടും ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു.

ഒളിംപിക്സ് തീരുന്നതിന് മുന്‍പ് വിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ തീര്‍പ്പുണ്ടാവുമെന്നായിരുന്നു വെള്ളിയാഴ്ച കോടതി അറിയിച്ചത്. അതിനിടെ ഞായറാഴ്ച രാത്രി 9.30 ഓടെ വിധിയുണ്ടാകുമെന്ന അറിയിപ്പ് വന്നു. പക്ഷേ തീരുമാനമെടുക്കാനായി സമയം നീട്ടിച്ചോദിച്ച ആര്‍ബിട്രേറ്റര്‍ അന്നാബെല്‍ ബെന്നറ്റിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

50 കിലോഗ്രാം ഗുസ്തിയിലാണ് വിനേഷ് ഫോഗട്ട് മത്സരിച്ചത്. ഭാര പരിശോധനയില്‍ 100 ഗ്രാം കൂടതല്‍ ആയതിനെ തുടര്‍ന്ന് വിനേഷിനെ അയോഗ്യയാക്കുകയായിരുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷിംജിതക്ക് ജാമ്യം...  (43 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി പുറത്തിറങ്ങിയ കുട്ടിക്ക് ബാരിക്കേഡിൽ തട്ടി കണ്ണിനു പരുക്ക്  (1 hour ago)

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലും നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിനായുള്ള ഒരുക്കങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ചു...  (2 hours ago)

ടിക്കറ്റ് നിരക്ക് അഞ്ച് മുതൽ 15 രൂപ വരെ വർധിപ്പിക്കാനാണ് സാധ്യത...  (2 hours ago)

തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിന് ജാമ്യം....  (2 hours ago)

ആത്മവിശ്വാസം വിജയത്തിലേക്ക് നയിക്കും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം!  (2 hours ago)

ഇന്ന് അർധരാത്രി മുതൽ പണിമുടക്ക്...! ഹർത്താൽ പോലെ കേരളം പൂർണമായി സ്തംഭിക്കും..! KSRTC ഒരുത്തനും ഇറക്കില്ലെന്ന്...!  (3 hours ago)

പത്തു വർഷത്തെ പ്രവാസത്തിനൊടുവിൽ.... മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...  (3 hours ago)

സ്വര്‍ണവിലയില്‍ കുറവ്... പവന് 200 രൂപയുടെ കുറവ്  (3 hours ago)

ബിഎസ്ഇ സെൻസെക്‌സ് 350ലധികം പോയിന്റ് താഴ്ന്നു  (3 hours ago)

ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നത് നിർബന്ധമാക്കി കേന്ദ്രം....  (3 hours ago)

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ഫെബ്രുവരി 12-ന് നടത്താനിരുന്ന ഓൺലൈൻ പരീക്ഷ 21-ലേക്ക് മാറ്റി....  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പുതുക്കിയ അന്തിമ വോട്ടർപട്ടിക  (4 hours ago)

കേസ് ഇന്ന് പരിഗണിക്കും    (4 hours ago)

18 ന് ഹാജരാക്കാൻ അന്ത്യശാസനം  (4 hours ago)

Malayali Vartha Recommends