Widgets Magazine
11
May / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം..മൂന്ന് ഇന്ത്യന്‍ സൈനിക മേധാവികളും ലോക് കല്യാണ്‍ മാര്‍ഗില്‍ എത്തി..പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും എത്തി..


പുതിയൊരു അറിയിപ്പുമായി കേരള സർക്കാർ.. ഗവ. സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന, കൺട്രോൾ റൂമിന്റെ മെയിൽ ഐ.ഡി.യിൽ മാറ്റം. ..എല്ലാവരും ശ്രദ്ധിക്കുക...


വിഴിഞ്ഞത്ത് നങ്കൂരമിട്ട് കപ്പൽ..! 48 മണിക്കൂറിനകം തീരം വിടണമെന്ന് കോസ്റ്റ്ഗാര്‍ഡ്.. ഉദ്യോഗസ്ഥരെത്തി കപ്പലിനുളളില്‍ പരിശോധന നടത്തിയത്..തിരുവനന്തപുരം പലരുടേയും കണ്ണിലെ കരടാണ്...


ഇന്ധനസ്റ്റേഷനുകൾ അടയ്‌ക്കാനുള്ള നീക്കത്തിൽ പാക്കിസ്ഥാൻ..48 മണിക്കൂർ സ്വകാര്യ വാഹനങ്ങൾക്കും പൊതുഗതാഗത വാഹനങ്ങൾക്കും ഇന്ധനം ലഭിക്കില്ല...?

കുടുംബിനിയാകുന്നതിനെ കുറിച്ചും അമ്മയാകുന്നതിനെ കുറിച്ചുമുള്ള ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകന് സാനിയ മിര്‍സ നല്‍കിയ മറുപടി

15 JULY 2016 07:10 PM IST
മലയാളി വാര്‍ത്ത.

More Stories...

മുന്‍ ലോക ഹെവി വെയ്റ്റ് ബോക്സിങ് ചാമ്പ്യനും ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവുമായ ജോര്‍ജ് ഫോര്‍മാന്‍ അന്തരിച്ചു

ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ രണ്ടാം സെമിയില്‍ ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും ഇന്ന് ഏറ്റുമുട്ടും....

കലാശപ്പോരിലേക്ക് ....ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ഒന്നാം സെമി പോരാട്ടത്തില്‍ ഓസ്ട്രേലിയയുമായി ഏറ്റുമുട്ടും...

കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: മനു ഭാക്കറിനും ഗുകേഷിനുമുള്‍പ്പെടെ നാല് പേര്‍ക്ക് ഖേല്‍രത്‌ന; മലയാളി നീന്തല്‍ താരം സജന്‍ പ്രകാശിന് അര്‍ജുന അവാര്‍ഡ്; പുരസ്‌കാരങ്ങള്‍ ജനുവരി 17ന് രാഷ്ട്രപതി സമ്മാനിക്കും

സ്വപ്ന സാഫല്യം... അര്‍ജന്റീന ടീം കേരളത്തിലേക്ക്;  അനുമതി ലഭിച്ചതായി സൂചന

സാനിയയുടെ ആത്മകഥയായ 'എയ്‌സ് എഗെയിന്‍സ്റ്റ് ഓഡ്‌സ്' പുറത്തിറക്കുന്ന ചടങ്ങിനോട് അനുബന്ധിച്ച് സാനിയയുമായി മാധ്യമപ്രവര്‍ത്തകന്‍ നടത്തിയ അഭിമുഖവും അതിന് സാനിയ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ താരം. ഇന്ത്യാ ടുഡേ ടിവിയ്ക്കുവേണ്ടിയുള്ള അഭിമുഖത്തിനിടെ കുടുംബിനിയാകുന്നതിനെ കുറിച്ചും അമ്മയാകുന്നതിനെ കുറിച്ചുമുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യങ്ങള്‍ ശരിക്കും സാനിയയെ ചൊടിപ്പിക്കുകയായിരുന്നു. കുറിക്കു കൊള്ളുന്ന മറുപടികളും മറുചോദ്യങ്ങളുമായി സാനിയ രംഗത്തെത്തിയപ്പോള്‍ തന്റെ ചോദ്യത്തില്‍ തെറ്റുണ്ടെന്ന് ഏറ്റുപറഞ്ഞ് മാധ്യമപ്രവര്‍ത്തകന്‍ പ്രേക്ഷകര്‍ കേള്‍ക്കെ തന്നെ സാനിയയോട് മാപ്പ് പറഞ്ഞു.

ഇത്ര ചെറുപ്പത്തിലേ ആത്മകഥയോ എന്നായിരുന്നു അഭിമുഖത്തിലെ ആദ്യത്തെ ചോദ്യം. സാധാരണ ആളുകളൊക്കെ 60 വയസ്സൊക്കെ ആയിട്ടാണ് ആത്മകഥ എഴുതാറുള്ളതെന്നും സര്‍ദേശായിയുടെ അഭിപ്രായപ്പെടുന്നു. തുടര്‍ന്ന് ആത്മകഥയെഴുതിയതിന് സാനിയയെ അഭിനന്ദിച്ചതിന് ശേഷമാണ് ഇത്ര ചെറുപ്പത്തില്‍ തന്നെ എന്തുകൊണ്ടാണ് ആത്മകഥയെഴുതിയത് എന്ന ചോദ്യം എറിയുകയുമായിരുന്നു.

ഒരു ആത്മകഥയെഴുതാനുള്ള കാര്യങ്ങളൊക്കെ എന്റെ ജീവിതത്തിലുണ്ടായി എന്ന് ചിരിച്ചുകൊണ്ടുതന്നെ സാനിയ മറുപടിയും നല്‍കി. തന്റെ ജീവിതയാത്രയായാലും കരിയറായാലും അത് വളരെ വലുതാണ്. കൃത്യസമയത്തുതന്നെയാണ് താനിത് പുറത്തിറക്കിയത് എന്നുതന്നെയായിരുന്നു സാനിയയുടെ മറുപടി.
നിരവധി റെക്കോര്‍ഡുകള്‍ നേടിയിട്ടും സാനിയയുടെ ജീവിതവുമായി ഉയര്‍ന്നിട്ടുള്ള വിവാദങ്ങള്‍ക്കുള്ള മറുപടിയാണോ ആത്മകഥ എന്നായിരുന്നു അടുത്ത ചോദ്യം. അങ്ങനെ പറഞ്ഞാലും തെറ്റില്ല എന്ന് സാനിയയുടെ ഉത്തരം. തന്റെ ഭാഗം ആരും കേട്ടിട്ടില്ല. ഒരു ജേര്‍ണലിസ്റ്റിനോട് സംസാരിച്ചാല്‍ പോലും അവരുടെ വ്യാഖ്യാനമാണ് ഇത് വരെ പുറത്തുവന്നതെന്നും സാനിയ മറുപടി പറഞ്ഞു.

തനിക്ക് പൂര്‍ണ പിന്തുണ നല്‍കിയ മാതാപിതാക്കള്‍ക്കാണ് സാനിയ തന്റെ വളര്‍ച്ചയുടെ എല്ലാ ക്രെഡിറ്റും നല്‍കിയിരിക്കുന്നത്. എന്നാല്‍ മാതാപിതാക്കളുടെ പിന്തുണ കിട്ടാത്ത പെണ്‍കുട്ടികളോട് എന്താണ് പറയാനുള്ളത് എന്നായിരുന്നു അടുത്ത ചോദ്യം. തനിക്ക് പറയാനുള്ളത് പെണ്‍കുട്ടികളോടല്ല, പെണ്‍കുട്ടികളുടെ മാതാപിതാക്കളോടാണെന്നായിരുന്നു സാനിയയുടെ ഉത്തരം. നിയന്ത്രണങ്ങളില്ലാതെ അവരെ വളര്‍ത്തുക, ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും അവര്‍ സ്വപ്നങ്ങള്‍ നേടട്ടെയെന്നും അവര്‍ പറഞ്ഞു.

മിനി സ്‌കര്‍ട്ട് ഇട്ട് കളിക്കുന്നതില്‍ മതപരമായ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് സാനിയ നല്‍കിയ മറുപടി കളി വേറെ മതം വേറെ എന്നായിരുന്നു. താന്‍ മുസ്ലിമാണ്. അതേ സമയം ടെന്നീസ് കളിക്കാരിയുമാണ്. രണ്ടും രണ്ടാണ്. മതം തന്റെ വളരെ പേഴ്‌സണല്‍ ആയിട്ടുള്ള കാര്യമാണ് അവര്‍ പ്രതികരിച്ചു

പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷോയിബ് മാലിക്കുമായി അതിര്‍ത്തി കടന്ന് വിവാഹത്തിലെത്തിയ പ്രണയത്തെക്കുറിച്ചായി അടുത്ത ചോദ്യം. അത് നല്ലതല്ലേ എന്ന് സാനിയയുടെ മറുചോദ്യം. മാലിക്കുമായി പരിചയപ്പെട്ടതും പ്രണയം തുടങ്ങിയതുമെല്ലാം ബുക്കിലുണ്ടെന്നും സാനിയ പറഞ്ഞു. കണ്ടതിനെ കുറിച്ചും പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം പുസ്തകത്തിലുള്ളതിനാല്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് പുസ്തകം ഷോയിബ് മാലിക്കിന് വായിക്കാന്‍ കൊടുത്തോ എന്നായിരുന്നു അടുത്ത ചോദ്യം. ഷോയിബിന് തന്നെ വിശ്വാസമാണെന്നും അതുകൊണ്ട് ബുക്ക് ഒരു സര്‍പ്രൈസ് ആയി കൊടുക്കുമെന്നും സാനിയയുടെ മറുപടി.

മാധ്യമങ്ങളുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യത്തിനും വളരെ പോസിറ്റീവായാണ് സാനിയ പ്രതികരിച്ചത്. ആറുവര്‍ഷം മുമ്പ് കളി മതിയാക്കാന്‍ തീരുമാനിച്ചിരുന്നെന്നും അന്നങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ജീവിതത്തിലെ ഏറ്റവും കനത്ത നഷ്ടമാകുമായിരുന്നെന്നും റിയോ ഒളിംപിക്‌സില്‍ ഒരു സ്വര്‍ണം എന്നതാണ് അടുത്ത ലക്ഷ്യം എന്നും മാധ്യമപ്രവര്‍ത്തകന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി സാനിയ പറയുന്നു.

അതിന് ശേഷമാണ് കളിയൊക്കെ നിര്‍ത്തി സെറ്റിലാകുന്നില്ലേ. അമ്മയാകണ്ടേ എന്നൊക്കെയുള്ള ചോദ്യങ്ങളുമായി മാധ്യമപ്രവര്‍ത്തകന്‍ എത്തിയത്.
സെലിബ്രിറ്റി ജീവിതത്തിനിടയില്‍ എന്നാണ് സാനിയ സെറ്റില്‍ ആകുന്നത്? ദുബായിലാണോ ശിഷ്ട ജീവിതം? അതോ മറ്റേതെങ്കിലും രാജ്യത്തോ? മാതൃത്വത്തെക്കുറിച്ച്, കുടുംബം കെട്ടിപ്പടുക്കുന്നതിനെ കുറിച്ച്, ഇക്കാര്യങ്ങളൊന്നും സാനിയയുടെ ആത്മകഥയില്‍ കണ്ടില്ല. സെറ്റില്‍ ആവാന്‍ വേണ്ടി വിരമിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണോ? മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു.
ഞാന്‍ ഇതുവരെ സെറ്റില്‍ ആയിട്ടില്ലെന്നാണോ താങ്കള്‍ കരുതുന്നത് എന്ന മറുചോദ്യമായിരുന്നു സാനിയയുടെ മറുപടി.

ടെന്നീസ് ജീവിതത്തിന് അപ്പുറമുള്ള ജീവിതത്തെക്കുറിച്ച് സാനിയ ഇതുവരെ ഒന്നും സംസാരിച്ചിട്ടില്ല. കുടുംബം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ച്, മാതൃത്വത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ വീണ്ടും ചോദ്യമെറിഞ്ഞു.
ഞാന്‍ സെറ്റിലാകാത്തതില്‍ വലിയ നിരാശയാണല്ലോ എന്ന കളിയാക്കലായിരുന്നു സാനിയയുടെ മറുപടി. അമ്മയായി വീട്ടിലിരിക്കുന്നതാണോ ലോകത്തെ നമ്പര്‍ വണ്ണായിരിക്കുന്നതാണോ നല്ലത് എന്ന മറുചോദ്യം കൂടി സാനിയ ഉയര്‍ത്തിയതോടെ മാധ്യമപ്രവര്‍ത്തകന്‍ ശരിക്കും വെള്ളം കുടിച്ചു.
ടെന്നീസില്‍ ഞാന്‍ മുന്‍നിര സ്ഥാനത്തുണ്ടായിട്ടും ഞാന്‍ അമ്മയാകാത്തതിലാണ് താങ്കളുടെ നിരാശ. എന്തായാലും ഈ ചോദ്യത്തിന് ഞാന്‍ ഉത്തരം നല്‍കാന്‍ താല്‍പ്പര്യപ്പെടുന്നു. സ്ത്രീയെന്ന നിലയില്‍ എല്ലായിടത്തും നിന്നും ഞാന്‍ നേരിടുന്ന ചോദ്യമാണിത്. ഞാന്‍ മാത്രമല്ല, എല്ലാ സ്ത്രീകളും ഇതേ ചോദ്യം നേരിടുന്നു ആദ്യം വിവാഹത്തെക്കുറിച്ചായിരിക്കും, പിന്നെ മാതൃത്വത്തെക്കുറിച്ചും. കുടുംബിനി ആയാല്‍ മാത്രമാണ് സ്ത്രീ സെറ്റില്‍ ആകുന്നതെന്ന ധാരണ ദൗര്‍ഭാഗ്യകരമാണ്.

എത്ര വിംബിള്‍ഡണ്‍ കിരീടം നേടിയാലും ലോകത്ത് നമ്പര്‍ വണ്‍ സ്ഥാനത്തുണ്ടായിട്ടും അവരുടെ കണ്ണില്‍ ഞങ്ങള്‍ ഒരിക്കലും സെറ്റില്‍ ആകുന്നില്ല. കുടുംബജീവിതം, അമ്മയാകല്‍ അതെല്ലാം സംഭവിക്കും. ഇപ്പോഴല്ല. സമയമാകുമ്പോള്‍ അത് എല്ലാവരേയും ഞാന്‍ തന്നെ അറിയിക്കും.

സാനിയ മിര്‍സയ്ക്ക് ഈ ചോദ്യം മോശമായി തോന്നി എന്ന് തിരിച്ചറിഞ്ഞ മാധ്യമപ്രവര്‍ത്തകന്‍ അപ്പോള്‍ത്തന്നെ ക്ഷമാപാണവും നടത്തി. ഞാന്‍ മാപ്പ് ചോദിക്കുന്നു, തെറ്റായ രീതിയിലാണ് ഞാന്‍ ആ ചോദ്യം ചോദിച്ചത്. നിങ്ങളുടെ വാക്കുകള്‍ ശരിയാണ്, ഞാന്‍ ഒരിക്കലും പുരുഷ കായികതാരത്തോട് ഈ ചോദ്യം ചോദിക്കില്ല എന്നും മടിയേതും കൂടാതെ അദ്ദേഹം തുറന്നു സമ്മതിച്ചു.
ഒരുപാട് സന്തോഷമുണ്ട്, ദേശീയ ടിവിയില്‍ എന്നോട് മാപ്പ് പറയുന്ന ആദ്യത്തെ മാധ്യമപ്രവര്‍ത്തകനാണ് നിങ്ങള്‍ എന്നായിരുന്നു സാനിയയുടെ പ്രതികരണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആട് 3 വേദിയിൽ വിജയാഘോഷവുമായി പടക്കളം ടീം  (5 hours ago)

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം  (5 hours ago)

ഷാജി പാപ്പനും കൂട്ടരും വീണ്ടും പ്രേക്ഷകർക്കു മുന്നിൽ; ആട്-3യ്ക്ക് തിരി തെളിഞ്ഞു  (5 hours ago)

വീടിന് തീപിടിച്ച് അടിമാലിയില്‍ 2 കുട്ടികള്‍ ഉള്‍പ്പെടെ 4 പേര്‍ പൊള്ളലേറ്റ് മരിച്ചതായി സൂചന  (6 hours ago)

ഇന്ത്യ- പാക് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു: വെടിനിര്‍ത്തലിന് പിന്നാലെ വ്യോമാതിര്‍ത്തി തുറന്ന് പാകിസ്ഥാന്‍  (6 hours ago)

തട്ടിപ്പുകാര്‍ രംഗത്തിറങ്ങിയെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്  (6 hours ago)

നിര്‍ത്തിയിട്ട കാര്‍ ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം  (7 hours ago)

എസ്എസ്എല്‍സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കി  (9 hours ago)

ആത്യന്തിക വിജയം സത്യത്തിനായിരിക്കും: മന്ത്രി വീണാ ജോര്‍ജ്; കോവിഡ് മരണങ്ങള്‍ രാജ്യത്ത് ഏറ്റവും കൃത്യതയോടെ സുതാര്യതയോടെ കണക്കാക്കിയ സംസ്ഥാനം  (9 hours ago)

കാസര്‍ഗോഡ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി രക്തസ്രാവം മൂലം മരിച്ചു  (10 hours ago)

ജീവന്‍ പണയപ്പെടുത്തി മുന്നിലേക്കിറങ്ങുന്ന ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം  (10 hours ago)

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍  (10 hours ago)

ഉന്നതതല യോഗം  (10 hours ago)

മാതാപിതാക്കള്‍ക്കൊപ്പം റിസോര്‍ട്ടിലെത്തിയ പെണ്‍കുട്ടി മരിച്ചനിലയില്‍  (11 hours ago)

പാകിസ്ഥാൻ ലക്ഷ്യമിടുന്നത് ജനവാസ കേന്ദ്രങ്ങളെയും സൈനിക കേന്ദ്രങ്ങളെയും; ഇന്ത്യയ്ക്കു നേരെ പാക്കിസ്ഥാൻ ഫത്ത മിസൈൽ ഉപയോഗിച്ചെന്ന് കേന്ദ്രസർക്കാർ  (11 hours ago)

Malayali Vartha Recommends