ഇന്ത്യന്‍ സൂപ്പര്‍ താരം ധോനിയുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു

ഇന്ത്യന്‍ സൂപ്പര്‍ താരം ധോനിയുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു. ആധാറിനായി ശേഖരിച്ച ക്രിക്കറ്റ് താരം എം.എസ്. ധോണിയുടെ സ്വകാര്യ വിവരങ്ങള്‍ പുറത്തായി. ആധാര്‍ പദ്ധതി നടപ്പാക്കാന്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയെ (യുഐഡിഎഐ) സഹായിക്കുന്ന ഏജന്‍സിയാണ് ധോണിയുമായി ബന്ധപ്പെട്ട വ്യക്തിവിവരങ്ങള്‍ പരസ്യമാക്കിയത്.
സംഭവത്തില്‍ വിവരസാങ്കേതിക വകുപ്പ് മന്ത്രി രവി ശങ്കര്‍ പ്രസാദിനോട് ട്വിറ്ററില്‍ ധോണിയുടെ ഭാര്യ സാക്ഷി പരാതിപ്പെടുകയും ചെയ്തു. ഇനിയെന്തെങ്കിലും സ്വകാര്യത ബാക്കിയുണ്ടോ. അപേക്ഷയുള്‍പ്പെടെ ആധാര്‍ കാര്‍ഡ് വിവരങ്ങളെല്ലാം പബ്ലിക് പ്രോപ്പര്‍ട്ടിയാക്കി മാറ്റിയിരിക്കുന്നുവെന്നും അവര്‍ ട്വീറ്റ് ചെയ്തു.
https://www.facebook.com/Malayalivartha