മുടി കൊഴിയുന്നത് തടയാം, മുടി സമൃദ്ധമായി വളര്‍ത്താം

നീളമുള്ള ഞെങ്ങിഞെരുങ്ങിയ മുടി ഏതൊരു പെണ്‍കുട്ടിയുടേയും സ്വപ്‌നമാണ്. കാലാവസ്ഥ, വെള്ളം, പുരട്ടുന്ന എണ്ണ, ഷാമ്പൂ, ഭക്ഷണം, അസുഖങ്ങള്‍ തുടങ്ങിയ പല കാരണം കൊണ്ട് മുടി കെഴിഞ്ഞ് പോകാം. എന്നാല്‍ പല പെണ്‍കുട്ടികളും നീളമുള്ള മുടി ആഗ്രഹിക്കുന്നുണ്ടെങ്കിലും മുടിയുടെ സംരക്ഷണത്തിന് അല്‍പമൊന്ന് ശ്രദ്ധിക്കാന്‍ അവര്‍ക്ക് സമയമില്ല. മുടി കൊഴിഞ്ഞ് തീരെ വൃത്തികേടാകുമ്പോഴാണ് പലരും മുടിയുടെ കാര്യം ഓര്‍ക്കുന്നതു പോലും. മുടിയുടെ സംരക്ഷണത്തിന് പരമ്പരാഗതമായി പല മാര്‍ഗങ്ങളുമുണ്ട്. അവയിലൊന്നാണ് താഴെ പറയുന്നത്. അല്‍പസമയം മാത്രം ഇതിന് കണ്ടെത്തിയാല്‍ മതിയാകും.
തേങ്ങാപാലില്‍ നാരാങ്ങാനീര് സമം ചേര്‍ത്ത് കുളിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് തലയില്‍ തേച്ച് പിടിപ്പിക്കുക. കുളിക്കുമ്പോള്‍ കഴുകികളഞ്ഞാല്‍ മതി. ഇതുകൊണ്ട് മുടി കൊഴിയുന്നത് തടയുന്നതിനും മുടി സമൃദ്ധമായി വളരാനും സഹായിക്കുന്നതാണ്.
https://www.facebook.com/Malayalivartha