Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാല്‍ വിരലുകള്‍ക്ക് അഴകായി ടോ റിങ്ങ്

07 OCTOBER 2015 12:33 PM IST
മലയാളി വാര്‍ത്ത.

കാല്‍വിരലുകള്‍ക്ക് അഴകു നല്‍കുന്ന മിഞ്ചി(ടോ റിങ്ങ്) ഇന്നു പെണ്‍കുട്ടികള്‍ക്കിടയില്‍ സര്‍വസാധാരണമാണ്. പ്ലാസ്റ്റിക്കില്‍ തുടങ്ങി സ്വര്‍ണത്തില്‍ വരെ തീര്‍ത്ത മിഞ്ചികളാണ് വിപണി കീഴടക്കിയിരിക്കുന്നത്.

\'അമ്മി മെതിച്ച് അരുന്ധതി മുഖം കണ്ട\'ശേഷമാണു തമിഴ്‌നാട്ടുകാര്‍ മിഞ്ചി അണിയുന്നത്. കേരളത്തിലെ ബ്രാഹ്മണ സമുദായങ്ങളിലെ വിശേഷാഭരണമാണിത്. പക്ഷേ നമ്മുടെ ടീനേജേഴ്‌സിന് മിഞ്ചി ഫാഷന്‍തന്നെയാണ്. വിവാഹത്തിനു മുമ്പും ശേഷവുമൊക്കെ ഇവര്‍ മിഞ്ചി അണിയുന്നു. മൊട്ടലും മെട്ടി, ബിച്ചിയാ, ജോദാവി തുടങ്ങി മിഞ്ചിയുടെ നാമങ്ങള്‍ ഏറെയാണ്.
പരമ്പരാഗത മിഞ്ചികള്‍ സ്വര്‍ണത്തിലും വെള്ളിയിലും തീര്‍ത്തവയാണ്. പഴയകാലത്തെ മിഞ്ചികള്‍ വെള്ളിയില്‍ മുത്തും ഞാത്തുമൊക്കെയായി കല്ലുകള്‍ പിടിപ്പിച്ച് വളരെ വലുപ്പമുള്ളവയായിരുന്നു. കാലം മാറിയപ്പോള്‍ മിഞ്ചിയിലും മാറ്റങ്ങള്‍ വന്നു. പ്ലാസ്റ്റിക്, സ്റ്റീല്‍, അലൂമിനിയം, മെറ്റല്‍, സ്റ്റോണ്‍ എന്നിവയില്‍ ഡിസൈന്‍ ചെയ്ത മിഞ്ചികളാണ് പെണ്‍കൊടികളുടെ കാല്‍വിരലുകളെ ഇന്നു മനോഹരമാക്കുന്നത്
സിംഗിള്‍ റിംഗ്, ഡബിള്‍ റിംഗ്, ഒറ്റക്കല്ലുള്ളവ, മള്‍ട്ടി സ്റ്റോണിലുള്ളത്, പാദസരം ചേര്‍ന്നവ, തൊങ്ങലോടു കൂടിയത്... ഇങ്ങനെ പോകുന്നു മിഞ്ചി ഡിസൈന്‍സ്. സിംഗിള്‍ റിംഗിനും സില്‍വര്‍ നിറത്തില്‍ ഒറ്റക്കല്ലിലുള്ളവയ്ക്കുമാണ് ഡിമാന്‍ഡ്. സിംപിള്‍ മിഞ്ചികളോടാണു ടീനേജേഴ്‌സിനു പ്രിയമെങ്കിലും ആഘോഷവേളകളില്‍ തിളങ്ങാന്‍ പാര്‍ട്ടിവെയര്‍ മിഞ്ചികളും ലഭ്യമാണ്.

ഇവ വിരലുകളുടെ വണ്ണം അനുസരിച്ചു വലുപ്പം കൂട്ടിയും കുറച്ചും ഇടാനാവും. ചൂണ്ടുവിരലില്‍ ധരിച്ചിരുന്ന മിഞ്ചികള്‍ ഇന്നു നടുവിരലിലേക്കു ചുവടുമാറി. പക്ഷേ ലേറ്റസ്റ്റ് ഫാഷന്‍ കാലിലെ എല്ലാ വിരലുകളിലും മിഞ്ചി അണിയുന്നതാണ്. ഇതിനായി കാലിലെ പത്തു വിരലുകളിലും അണിയാന്‍ കഴിയുന്ന പത്തു മിഞ്ചികളടങ്ങിയ സെറ്റും വിപണിയിലുണ്ട്. പ്ലാസ്റ്റിക്ക് മിഞ്ചികള്‍ക്ക് 10 മുതല്‍ 80 രൂപ വരെയാണു വില. സില്‍വര്‍ കോട്ടിംഗ് ഉള്ളവ 25 രൂപ മുതല്‍ ലഭ്യമാണ്. ഡിസൈനര്‍ മിഞ്ചികള്‍ക്ക് 50 രൂപയില്‍ കൂടുതല്‍ വില വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (23 minutes ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (32 minutes ago)

പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടര്‍ന്ന്  (36 minutes ago)

ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്  (55 minutes ago)

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (1 hour ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (1 hour ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (1 hour ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (2 hours ago)

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്  (2 hours ago)

ബൈക്ക് പോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു  (2 hours ago)

യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ആലോചന...  (2 hours ago)

ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്  (3 hours ago)

പത്ത് വയസ് പ്രായമുള്ള കുട്ടിയെയാണ് പനിയെ തുടര്‍ന്ന് ....  (3 hours ago)

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു  (3 hours ago)

Malayali Vartha Recommends