Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇങ്ങനെ നടന്നാല്‍ പുരുഷന്മാര്‍ നിങ്ങളെ വെറുക്കും

17 DECEMBER 2015 12:16 PM IST
മലയാളി വാര്‍ത്ത.

കൂടുതല്‍ സ്ത്രീകളും പുരുഷന്‍ തങ്ങളെ ശ്രദ്ധിക്കണമെന്ന് ആഗ്രഹമുള്ളവരാണ്. മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കുന്നതിനായി സ്ത്രീകള്‍ ചെയ്യുന്ന പലതും പുരുഷന്‍മാര്‍ അവരെ വെറുക്കാന്‍ കാരണമാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒരു പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. മറ്റുള്ളവരെ അന്ധമായി അനുകരിക്കുന്നവരെയും  പുരുഷന്‍മാര്‍ ഇഷ്ടപെടുന്നില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 

അതിരുവിടുന്ന ഫാഷന്‍ഭ്രമം!
 സ്ത്രീകള്‍ അഭിമാനത്തോടെ കൊണ്ടുനടക്കുന്ന ചില ഫാഷന്‍ ട്രന്റുകളുണ്ട്. ഇതെന്തോ വലിയ സംഭവമാണെന്ന് മട്ടിലാണ് അവര്‍ ഇത്തരം ട്രെന്റുകള്‍ക്ക് പുറകെ പോകുന്നത്. നാലുപേരെ കാണിക്കുന്നതിനായി അതുമായി ഒന്ന് പുറത്തുപോകുന്ന സ്വഭാവമുള്ളവരാണ് സ്ത്രീകള്‍. അവരറിയുന്നോ ഇത്തരം ഫാഷന്‍ കലാശങ്ങള്‍ പുരുഷന്‍മാര്‍ക്ക് ഒട്ടുംദഹിക്കാറില്ലെന്ന്. എന്നാല്‍ എല്ലാ ഫാഷന്‍ ട്രെന്റുകളും പുരുഷന്‍മാര്‍ വെറുക്കാറില്ല. ഫാഷന്‍ഭ്രമം അതിരുവിടുന്നതാണ് അവര്‍ക്ക് കണ്ണെടുത്താല്‍ കാണാത്തത്. അത്തരത്തില്‍ പുരുഷന്‍മാര്‍ വെറുക്കുന്ന സ്ത്രീകളുടെ ചില ഫാഷന്‍ ട്രന്റുകളാണ് ഇനി പറയാന്‍ പോകുന്നത്.

കടുംനിറത്തിലുള്ള ലിപ്സ്റ്റിക്
 കടുപ്പം കൂടിയ നിറത്തിലുള്ള ലിപ്‌സ്‌ററിക്കുകളാണ് സ്ത്രീകള്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്നത്. ലിപ്‌സ്‌ററിക്ക് ഇടുന്നത് ചുണ്ടുകള്‍ ഭംഗിയാക്കാനാണ്. അതിട്ടതായി ആര്‍ക്കും തോന്നിയില്ലെങ്കില്‍ പിന്നെ എന്ത് പ്രയോജനം എന്നാണ് സ്ത്രീകള്‍ ചിന്തിക്കുന്നത്. എന്നാല്‍ ഇങ്ങനെ ലിപ്‌സ്‌ററിക്ക് ഇടുന്നവരെ പരമാവധി ഒഴിവാക്കാനാണ് പുരുഷന്‍മാര്‍ ശ്രമിക്കുക. പ്രത്യേകിച്ച് കടുംചുവപ്പ് നിറമുള്ള ലിപ്‌സ്‌ററിക്കുകള്‍. പുരുഷകേസരികള്‍ക്ക് ഇത് അരോചകമാണ് ഉണ്ടാക്കുന്നത്.

കണ്ണുകളിലെ മേയ്ക്ക് അപ്പ്
 അഞ്ജനം കൊണ്ട് വാലിട്ടെഴുതിയ കണ്ണുകളൊക്കെ ഇപ്പോള്‍ ഔട്ട് ഓഫ് ഫാഷനാണ്. ഇന്ന് ഐ ഷാഡോകളും ഐ ലൈനറുകളുമാണ് അരങ്ങ് വാഴുന്നത്. എന്നാല്‍ ആര് അരങ്ങ് വാഴുന്നു എന്നത് ആണുങ്ങള്‍ക്കറിയേണ്ട ആവശ്യമേയില്ല. മേയ്ക്കപ്പിനൊക്കെ ഒരു പരിധിയില്ലെ എന്നാണ് അവര്‍ ചിന്തിക്കുന്നത്. ഐ ഷാഡോകള്‍ എന്തിനാണ് സ്ത്രീകള്‍ ഇടുന്നതെന്ന് പുരുഷന്മാര്‍ക്ക് ഇപ്പോഴും മനസിലായിട്ടില്ല. അതുകൊണ്ട് തന്നെ ഐ ഷാഡോകളും ഐ ലൈനറുകളുമൊക്കെ എപ്പോഴും ഉപയോഗിക്കുന്ന സ്ത്രീകളെ പുരുഷന്മാര്‍ക്ക് കാണുന്നതുതന്നെ വെറുപ്പാണ്.

നഖങ്ങള്‍
 സ്ത്രീകളുടെ നഖങ്ങള്‍ സൂന്ദരങ്ങളായിരിക്കണമെന്നാണ് എല്ലാ പുരുഷന്മാരും ആഗ്രഹിക്കുന്നത്. എന്നാല്‍ നഖങ്ങളില്‍ അനാവശ്യമായ അലങ്കാരങ്ങള്‍ ചാര്‍ത്തുന്നത് അവര്‍ക്ക് ഒട്ടും തന്നെ ഇഷ്ടമുള്ള കാര്യമല്ല. പ്രത്യേകിച്ച് കൃത്രിമമായ നഖങ്ങള്‍ വെച്ചുപിടിപ്പിച്ച് നടക്കുന്നവരെ കാണുന്നതുപോലും ഇഷ്ടമുള്ള കാര്യങ്ങളല്ല. അലങ്കാരങ്ങളാകാം എന്തിനാണ് ആഡംബരങ്ങളെന്നാണ് അവരുടെ ചോദ്യം

ഹൈ ഹീല്‍ഡ് ചെരുപ്പുകള്‍
 പുരുഷന്മാര്‍ ഏറ്റവുമധികം വെറുക്കുന്നതാണ് സ്ത്രീകളുടെ ഹൈ ഹീല്‍ഡ് ചെരുപ്പുകള്‍. പ്രത്യേകിച്ച് പോയിന്റഡ് ഹീല്‍ഡ് ഷൂവും ബൂട്ടുകളും. ഇത്തരത്തിലുള്ള ചെരിപ്പുകളിട്ട് ആയാസപ്പെട്ട് നടക്കുന്ന സ്ത്രീകളെ കാണുമ്പോള്‍ സാധാരണ ഗതിയില്‍ പുരുഷന്മാര്‍ അവരെ നിറഞ്ഞ ഡയപ്പര്‍ ഇട്ട് നടക്കുന്ന കുട്ടികളുമാടാണ് താരതമ്യം ചെയ്യുന്നത്. ചിലരാകട്ടെ ഹൈ ഹീല്‍ഡ് ചെരുപ്പുകള്‍ ഉപയോഗിക്കുന്ന സ്ത്രീകളെ കോമാളികളായി കാണുന്നു.

 വളകളാണ് പ്രശ്‌നം
 വിവിധ ആകൃതിയിലും വലുപ്പത്തിലും നിറങ്ങളിലുമുള്ള വളകള്‍ ഇന്ന് ലഭ്യമാണ്. എന്നാല്‍ തടിയിലും ലോഹങ്ങളിലും തീര്‍ത്ത ഇത്തരം വളകള്‍ കാണാനൊക്കെ ഭംഗിയാമെങ്കിലും കൈകള്‍ അനക്കുമ്പോള്‍ ഉണ്ടാക്കുന്ന ശബ്ദം പുരുഷന്മാരെ വളരെയധികം അലോസരപ്പെടുത്തുന്നു. പലര്‍ക്കും കൈകള്‍ നിറച്ചും വളകള്‍ അണിഞ്ഞ് വരുന്നവരെയാണ് ഇഷ്ടപ്പാടാത്തത്.

ബിസിനസ് സ്യൂട്ട്
 ബിസിനസ് സ്യൂട്ടുകള്‍ കോര്‍പ്പൃറേറ്റ് ജീവിതത്തില്‍ അനിവാര്യമാണ്. എന്നാല്‍ പുരുഷന്മാരുടെ രീതിയില്‍ ബിസിനസ് സ്യൂട്ട് അണിയുന്ന് സ്ത്രീകളെ അവര്‍ വകവെച്ച് കൊടുക്കാറില്ല. അല്‍പ്പം ഈഗോയാണെന്ന് കരുതിക്കൊള്ളൂ. എന്നാലും അതൊന്നും പുരുഷന്മാര്‍ പുറത്ത് കാണിക്കാറില്ല, പ്രത്യേകിച്ച് സ്യൂട്ട് അണിഞ്ഞെത്തുന്നത് മേലുദ്യോഗസ്ഥയാണെങ്കില്‍. എന്നാല്‍ അവര്‍ സ്ത്രീകളെപ്പോലെയാകണം വേഷമിടേണ്ടതെന്നാണ് പുരുഷന്മാര്‍ കരുതുന്നത്.


ലെഗ്ഗിന്‍സ് ഒരുപ്രശ്‌നം തന്നെയാണ്
 സ്ത്രികള്‍ ലെഗ്ഗിന്‍സ് അണിയുന്നതിനേക്കുറിച്ചുള്ള വിവാദങ്ങള്‍ അത്രവേഗം കെട്ടടങ്ങുകയില്ല. കാരണം ലെഗ്ഗിന്‍സിനെ ഒരു വേഷമായി അംഗീകരിക്കാന്‍ പുരുഷ പ്രജകളില്‍ വലിയൊരു വിഭാഗത്തിനും ഇതുവരേക്കും സാധിച്ചിട്ടില്ല. ലെഗ്ഗിന്‍സ് അണിഞ്ഞെത്തുന്ന സ്ത്രികളെ ഇഷ്ടപ്പെടാത്തവരാണ് അധികവും. പലര്‍ക്കും അത് അരോചകമാണ്. അത് തുറന്ന് പ്രകടിപ്പിക്കാന്‍ പലരും മടികാണിക്കാറുമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി  (4 minutes ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്...  (14 minutes ago)

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (43 minutes ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (52 minutes ago)

പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടര്‍ന്ന്  (56 minutes ago)

ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്  (1 hour ago)

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (1 hour ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (1 hour ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (2 hours ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (2 hours ago)

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്  (2 hours ago)

ബൈക്ക് പോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു  (2 hours ago)

യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ആലോചന...  (3 hours ago)

ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്  (3 hours ago)

Malayali Vartha Recommends