Widgets Magazine
01
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം എല്ലാം അയ്യപ്പന്‍... ആഗോള അയ്യപ്പ സംഗമം ചരിത്ര സംഭവമാക്കാന്‍ ദേവസ്വം ബോര്‍ഡ്, ബിജെപിയുടെ എതിര്‍പ്പ് വകവയ്ക്കാതെ എന്‍എസ്എസും എസ്എന്‍ഡിപിയും; ശബരിമലയില്‍ സെപ്റ്റംബറില്‍ ആഗോള അയ്യപ്പ സംഗമം, 3000 പേരെ പങ്കെടുപ്പിക്കും


എല്ലാം എല്ലാം അയ്യപ്പന്‍... ആഗോള അയ്യപ്പ സംഗമം ചരിത്ര സംഭവമാക്കാന്‍ ദേവസ്വം ബോര്‍ഡ്, ബിജെപിയുടെ എതിര്‍പ്പ് വകവയ്ക്കാതെ എന്‍എസ്എസും എസ്എന്‍ഡിപിയും; ശബരിമലയില്‍ സെപ്റ്റംബറില്‍ ആഗോള അയ്യപ്പ സംഗമം, 3000 പേരെ പങ്കെടുപ്പിക്കും


രണ്ടുമക്കള്‍ക്കൊപ്പം കാണാതായ യുവതിയുടെ ഭര്‍ത്താവ് മരിച്ച നിലയില്‍....


ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ മലയാളികളും.... 25 പേരടങ്ങുന്ന സംഘമാണ് കല്‍പ്പ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത്...

മേയ്ക്കപ്പ് ആണ് ജിവിതം: രഞ്ജു രഞ്ജിമ

05 FEBRUARY 2016 12:24 AM IST
മലയാളി വാര്‍ത്ത.

രഞ്ജുവിനെ പഠിപ്പിച്ച് പൈലറ്റാക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. അമ്മയുടെ ആഗ്രഹം കേസുകളോട് വാദിച്ച് പൊരുതുന്ന വക്കീലാകണമെന്നായിരുന്നു. എന്നാല്‍ രഞ്ജുവിന്റെ ആഗ്രഹം ഇതൊന്നുമായിരുന്നില്ല... ചമയങ്ങളായിരുന്നു മനസില്‍ നിറയെ. സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ടേ മുഖത്ത് ചായം തേയ്ക്കല്‍ രഞ്ജുവിന് ഹരമായിരുന്നു. സ്വന്തം മുഖം മാത്രമല്ല, കൂട്ടുകാരുടെ മുഖവും മിനുക്കും. അന്ന് കൂട്ടുകാരുടെ മുഖത്ത് ചായം തേച്ച് നടന്ന ( മൂന്നാംലിംഗക്കാരിയായ) രഞ്ജു രഞ്ജിമ ഇന്ന് ലോകമറിയുന്ന മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റാണ്. താരസുന്ദരിമാരായ പ്രിയാമണി, രമ്യാ നമ്പീശന്‍, ഭാവന, റിമി ടോമി, ശ്വേത മേനോന്‍, പാര്‍വതി ഓമനക്കുട്ടന്‍, ഭാമ, ഷംന കാസിം , കൃഷ്ണ പ്രഭ, മുക്ത തുടങ്ങി നിരവധി പേരെയാണ് രഞ്ജു സുന്ദരിമാരാക്കുന്നത്. വിവാഹ വേദികളില്‍ സുന്ദരിമാരായി എത്തിയ നൂറുകണക്കിന് പെണ്‍കുട്ടികള്‍ വേറെയും...
തുടക്കം കൂട്ടുകാരില്‍...
കൊല്ലത്ത് മുഖത്തലയിലാണ് എന്റെ വീട് , 20 വര്‍ഷമായി ഞാന്‍ കൊച്ചിയിലാണ് താമസം.
കൂട്ടുകുടുംബമാണ് എന്റേത്. പണ്ടൊക്കെ എല്ലാവരും കൂട്ടുചേര്‍ന്ന് പലവിധ കലാപരിപാടികള്‍ വീട്ടില്‍ സംഘടിപ്പിക്കുമായിരുന്നു. നാടകമായിരിക്കും മിക്കപ്പോഴും. എനിക്കത് വലിയ ഇഷ്ടമുള്ള കാര്യമാണ് . അഭിനയിക്കുന്നവരെയെല്ലാം മേയ്ക്കപ് ചെയ്യാമല്ലോ എന്നായിരുന്നു എന്റെ മനസില്‍. കുട്ടിക്കാലത്ത് മനസിലേക്ക് മേയ്ക്കപ്പിന്റെ ഭംഗി പകര്‍ന്നു തന്നത് മൂത്ത സഹോദരിയാണ്. സ്‌കൂളിലേക്ക് എന്നെ അണിയിച്ചൊരുക്കി വിടുന്നത് ചേച്ചിയാണ്. മറ്റ് കൂട്ടുകാര്‍ സാധാരണ ലുക്കില്‍ വരുമ്പോള്‍ ഞാന്‍ മാത്രം മേയ്ക്കപ്പിട്ട് വ്യത്യസ്തയായി പോകും. സ്‌കൂള്‍ കലോത്സവങ്ങളില്‍ കലാപരിപാടികള്‍ക്കൊന്നും കൂടിയില്ലെങ്കിലും ഞാന്‍ നല്ല തിരക്കിലാവും. കൂട്ടുകാരുടെയൊക്കെ മുഖത്ത് സൗന്ദര്യം കൂട്ടുന്ന പണി ഞാന്‍ ഏറ്റെടുത്തിട്ടുണ്ടാവും.
താരങ്ങള്‍ ഈ കൈകളില്‍...
തിരക്കുള്ള സിനിമാ മേയ്ക്കപ് ആര്‍ട്ടി്രെസ്രാന്നുമല്ല ഞാന്‍. കൂടുതല്‍ ദിവസങ്ങള്‍ സിനിമയ്ക്ക് വേണ്ടി കമ്മിറ്റ് ചെയ്യാറുമില്ല. താരങ്ങളെ പേഴ്‌സണലായി മേയ്ക്കപ് ചെയ്യും. സ്‌റ്റേജ് ഷോകള്‍ക്കും ഫോട്ടോ ഷൂട്ടിനുമൊക്കെ മേയ്ക്കപ്പ് ചെയ്യും. സിനിമാഫീല്‍ഡില്‍ എന്റെ കരിയറിന് വഴിത്തിരിവായത് ജ്യോതിര്‍മയിയെ മേയ്ക്കപ്പ് ചെയ്തതാണ്. അതൊരു ഫോട്ടോ ഷൂട്ടിന് വേണ്ടിയായിരുന്നു. എന്റെ അടുത്ത് വന്നവരോടൊക്കെ നല്ല അടുപ്പമാണ്. റിമി ടോമിയ്ക്ക് മേയ്ക്കപ്പ് ചെയ്യാനാണ് ഏറ്റവും സന്തോഷം. അവര്‍ എന്നെ എപ്പോഴും എന്‍കറേജ് ചെയ്യും. പാര്‍വതി ഓമനക്കുട്ടനും രമ്യയും ഭാവനയും പ്രിയാമണിയുമൊക്കെ നന്നായി പ്രോത്സാഹിപ്പിക്കുന്നവരാണ്. ബോളിവുഡ് താരം മധുബാലയെ മേയ്ക്കപ്പ് ചെയ്തത് മറക്കാന്‍ പറ്റാത്ത അനുഭവമാണ്. മേക്കപ്പെല്ലാം കഴിഞ്ഞ് മധുബാല പറഞ്ഞു, അവര്‍ ഏറ്റവും സുന്ദരിയായ നിമിഷമതാണെന്ന്. വലിയ അവാര്‍ഡ് കിട്ടിയ പോലെയായിരുന്നു ആ നിമിഷം. മധുബാലയുടെ രണ്ടാം വരവിലെ മേയ്‌ക്കോവര്‍ ഫോട്ടോ ഷൂട്ടിന് വേണ്ടിയായിരുന്നു. ഞാന്‍ മേയ്ക്കപ്പ് ചെയ്യുന്ന താരങ്ങളെല്ലാം വളരെ സ്‌നേഹത്തോടെയാണ് പെരുമാറുന്നത്. അവരുടെ ഭാഗമായി തന്നെ എന്നെയും കാണുന്നു.
ഒരേ ഒരു വിഷമം
മലയാളത്തിലും ബോളിവുഡിലുമായി ഇന്ത്യയിലെ മിക്ക ഭാഷാ സെലബ്രിറ്റികളെയും മേയ്ക്കപ്പ് ചെയ്തിട്ടുണ്ട്. ദീപിക പദുക്കോണിനെ മേയ്ക്കപ്പ് ചെയ്യണമെന്നതാണ് ഏറ്റവും വലിയ ആഗ്രഹം. പിന്നെ നയന്‍താരയെ മേയ്ക്കപ്പ് ചെയ്യാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നതാണ് ഏറ്റവും വലിയ വിഷമം.
ഓടി നടക്കാനാണ് ഇഷ്ടം
എനിക്ക് സ്വന്തമായി മേയ്ക്കപ്പ് സ്ഥാപനമൊന്നുമില്ല. ഫ്രീ ലാന്‍സറായി ഓടി നടപ്പാണ്. സത്യത്തില്‍ ഒരിടത്ത് ഇരിക്കാന്‍ എനിക്ക് ഇഷ്ടമല്ല. നല്ല കഴിവുള്ള മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ നിരവധി പേര്‍ കേരളത്തിലുണ്ട്. ഞാന്‍ കൊച്ചി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഏപ്രിലില്‍ ബഹറിനിലേക്ക് പോകുകയാണ്. ബഹറിന്‍ രാജകുടുംബത്തിലെ ഒരു വിവാഹത്തിന് വധുവിനെ മേയ്ക്കപ്പ് ഞാനാണ് ചെയ്യുന്നത്.
താരാ കല്ല്യാണാ...
താരങ്ങളുടെ കല്ല്യാണത്തിനും എന്നെ വിളിക്കാറുണ്ട്. അടുത്തിടെ മുക്തയും ശ്രുതി ലക്ഷമിയും തമിഴ് നടി ലക്ഷണ പിന്നെ വ്യവസായി രവിപിള്ളയുടെ മകള്‍ ആരതിയുടെയും വിവാഹത്തിന് മേയ്ക്കപ്പ് ചെയ്തത് ഞാനായിരുന്നു. ഒരു പെണ്‍കുട്ടി ഏറ്റവും സുന്ദരിയായിരിക്കാന്‍ ആഗ്രഹിക്കുന്നത് വിവാഹനാളിലാണ്. ബന്ധുക്കളും സുഹൃത്തുക്കളുമാണ് പണ്ടൊക്കെ വധുവിനെ ഒരുക്കിയിരുന്നത്. ആ കാലഘട്ടമെല്ലാം പോയി. മറ്റൊരു സങ്കടം എന്റെ സഹോദരിയുടെ മകളുടെ വിവാഹവും മുക്തയുടെ വിവാഹവും ഒരേ ദിവസമായിരുന്നു. മുക്തയുടെ വിവാഹത്തിന് പോയി. കുടുംബക്കാര്‍ക്ക് മേയ്ക്കപ്പിനോടുള്ള എന്റെ കമ്മിറ്റ്‌മെന്റിനെക്കുറിച്ച് നന്നായറിയാം. അതുകൊണ്ട് പിണക്കമോ പരിഭവമോ പറഞ്ഞില്ല.
ആരതിയുടെ വിവാഹം സ്‌പെഷ്യല്‍
ആരതി പിള്ളയുടെ വിവാഹം എനിക്ക് ലഭിച്ച ലോട്ടറിയായിരുന്നു. ആരതിയുടെ എന്‍ഗേജ്‌മെന്റും മെഹന്ദി, സംഗീത്, റിസപ്ഷന്‍ അങ്ങനെ ഏഴ് പരിപാടികള്‍ക്കും മേയ്ക്കപ്പ് ഞാനാണ് ചെയ്തത്. ആരതിയും അമ്മയും റിമി ടോമിയ്ക്ക് ഞാന്‍ ചെയ്ത മേയ്ക്കപ് കണ്ടിട്ടാണ് എന്നെ വിളിച്ചത്. ട്രയല്‍ മേയ്ക്കപ് ആയിരുന്നു ആദ്യം. ഒടുവില്‍ ഞാന്‍ തന്നെ സെലക്ട് ആയി. ആരതിയുടെ വിവാഹത്തിന് ശേഷം എനിക്കെതിരെ പല ഗോസിപ്പുകളും വന്നു. ഞാന്‍ വലിയ വലിയ ആളുകളുടെ കല്ല്യാണത്തിന് മാത്രമേ മേയ്ക്കപ്പ് ചെയ്യുകയുള്ളൂ എന്ന്. അതൊരു വലിയ തെറ്റിദ്ധാരണയാണ്. ഞാന്‍ ഒരു സാധാരണക്കാരിയാണ്. കഞ്ഞികുടിക്കുന്ന വീട്ടില്‍ ചെന്നാല്‍ കഞ്ഞിയും ബിരിയാണി കഴിക്കുന്ന വീട്ടില്‍ ചെന്നാല്‍ ബിരിയാണിയും കഴിക്കും. അല്ലാതെ മേയ്ക്കപ്പിന്റെ കാര്യത്തില്‍ ഒരു വേര്‍തിരിവും കാണിയ്ക്കില്ല. പിന്നെ ഞാന്‍ ഉപയോഗിക്കുന്നത് അന്തര്‍ദ്ദേശീയ നിലവാരമുള്ള മേയ്ക്കപ്പ് സാമഗ്രികളാണ്.
മേയ്ക്കപ്പ് പഠിച്ചിട്ടില്ല ഇതുവരെ
പതിനെട്ട് വര്‍ഷമായി ഞാന്‍ ഈ രംഗത്തെത്തിയിട്ട്. കുട്ടിക്കാലത്ത് കൂട്ടുകാരെ ഒരുക്കിയിരുന്ന എനിക്ക് അന്ന് മേയ്ക്കപ്പിനെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു. മേയ്ക്കപ്പ് സാധനങ്ങളൊക്കെ പലയിടത്തുനിന്നായി സംഘടിപ്പിക്കും. ഇന്നു വരെ ഞാന്‍ മേയ്ക്കപ്പ് പഠിച്ചിട്ടില്ല. ആരുടേയും അസിസ്റ്റന്റായി വര്‍ക്ക് ചെയ്തിട്ടുമില്ല. ഓരോ മേയ്ക്കപ്പും സ്വയം പരീക്ഷിച്ച് വിജയിക്കുന്നതാണ് എന്റെ വിജയം. ഞാന്‍ ഒരു പ്രഗല്‍ഭയായ മേയ്ക്കപ് ആര്‍ട്ടിസ്റ്റ് ആണെന്ന അവകാശവാദവും എനിക്കില്ല. ഓരോ മേയ്ക്കപ്പിന് പോകുമ്പോഴും ആദ്യമായി മേയ്ക്കപ്പ് ചെയ്യാന്‍ പോകുന്നത് പോലെയാണ്. പ്രഗല്‍ഭരായ പല മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റുകളെയും ഗുരുക്കന്മാരായി മനസില്‍ കാണുന്നുണ്ട്. ആരുടെയും പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല.
മേയ്ക്കപിന് സഹായികളില്ല
പ്രിയാമണിയെയും ഭവനയെയും റിമിയെയുമൊക്കെ എന്റെ കണ്ണ് കെട്ടിയാല്‍ പോലും മേയ്ക്കപ്പ് ചെയ്യാനാവും. അവരുടെ സ്‌കിന്‍ ടോണും ചേര്‍ച്ചകളും എനിക്ക് കാണാപാഠമാണ്. എനിക്ക് സ്ഥിരം സഹായികളുമില്ല. കൈ സഹായത്തിന് പലരെയും കൂട്ടാറുണ്ട്. അവരെല്ലാം മേയ്ക്കപ്പ് പഠിച്ച് മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റുകളായി പോയി.
മേയ്ക്കപ്പ് ആണ് ജിവിതം
ജീവിതത്തില്‍ വിവാഹം പോലും വേണ്ടെന്ന് വച്ചിരിക്കുകയാണ്. വിവാഹം എന്റെ സ്വപ്നത്തിലില്ല. എന്റെ ലോകം മേയ്ക്കപ്പ് ആണ്. മറ്റൊരുലോകവും എന്നെ ഭ്രമിപ്പിക്കുന്നില്ല. മേയ്ക്കപ്പുമായി ബന്ധപ്പെട്ട എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുമ്പോള്‍ മരിയ്ക്കണമെന്നാണ് ആഗ്രഹം. ആ സമയത്തും ഒരു ബ്രഷെങ്കിലും ഉണ്ടാവണം എന്റെ കയ്യില്‍. ഒരു മൂന്നാം ലിംഗക്കാരിയായതിന്റെ പേരില്‍ ജീവിതത്തില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എനിക്കതില്‍ ദു:ഖമില്ല. ആ വിമര്‍ശനങ്ങളൊന്നും എന്റെ ലക്ഷ്യത്തിലെത്താനുള്ള തടസങ്ങളായിരുന്നില്ല. ഇപ്പോള്‍ പണ്ടത്തെ അവസ്ഥയക്ക് മാറ്റമുണ്ട്. എല്ലാവരും എന്നെ സ്ത്രീയായി അംഗീകരിച്ചു തുടങ്ങി. അതില്‍ സന്തോഷമുണ്ട്..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം  (7 minutes ago)

രാജ്യതലസ്ഥാന രാജപാതകളിലേക്ക്  (16 minutes ago)

സ്വര്‍ണവിലയില്‍  (29 minutes ago)

ഘോഷയാത്ര സെപ്തംബര്‍ 9ന് ഗവര്‍ണര്‍ അര്‍ലേക്കര്‍ ഫ്‌ളാഗ് ഓഫ് ചെയ്‌തേക്കും..  (43 minutes ago)

സംഭവത്തില്‍ യുവാവ് കസ്റ്റഡിയില്‍  (54 minutes ago)

വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തുപോയവര്‍ക്ക് അവകാശ വാദങ്ങള്‍ സമര്‍പ്പിക്കാന്‍  (1 hour ago)

മൂന്ന് മാസം പ്രായമുള്ള ആണ്‍കുഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍  (1 hour ago)

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും പുതിയ ഒരു ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത  (2 hours ago)

എല്ലാം എല്ലാം അയ്യപ്പന്‍... ആഗോള അയ്യപ്പ സംഗമം ചരിത്ര സംഭവമാക്കാന്‍ ദേവസ്വം ബോര്‍ഡ്, ബിജെപിയുടെ എതിര്‍പ്പ് വകവയ്ക്കാതെ എന്‍എസ്എസും എസ്എന്‍ഡിപിയും; ശബരിമലയില്‍ സെപ്റ്റംബറില്‍ ആഗോള അയ്യപ്പ സംഗമം, 3000 പ  (2 hours ago)

രാഹുലിന്റെ നേതൃത്വത്തില്‍ പദയാത്ര  (2 hours ago)

മോട്ടോര്‍വാഹന നികുതി ചുമത്തരുതെന്ന് സുപ്രീംകോടതി....  (2 hours ago)

സിലിണ്ടറിന് 51.50 രൂപയാണ് കമ്പനികള്‍ കുറച്ചത്...  (2 hours ago)

കത്തയച്ച് മുഖ്യമന്ത്രി.... വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന്....  (3 hours ago)

നിങ്ങളുടെ ഈ മാസത്തെ ഫലമറിയാം  (3 hours ago)

അഞ്ച് വിദ്യാര്‍ഥികളില്‍ രണ്ടുപേരെ തിരയില്‍പ്പെട്ട്...  (3 hours ago)

Malayali Vartha Recommends