കൈകള്‍ അഴകുളളതാക്കാന്‍ ഇതാ പല വിദ്യകള്‍

* എല്ലാ ദിവസവും രാത്രിയില്‍ തക്കാളി നീര്, ഗ്ലിസറിന്‍, നാരങ്ങ നീര് ഇവ തുല്യ അളവില്‍ യോജിപ്പിച്ചു കൈകളില്‍ പുരട്ടുക.
* ഒരു വലിയ സ്‌പൂണ്‍ ഗ്ലിസറിന്‍, ഒരു വലിയ സ്‌പൂണ്‍ നാരങ്ങാനീര്, അഞ്ചു തുള്ളി പനിനീര് ഇവ മൂന്നും യോജിപ്പിച്ചു ദിവസവും കൈകളില്‍ തേയ്‌ക്കുക.
* ഒരു വലിയ സ്‌പൂണ്‍ നാരങ്ങാനീരില്‍ ഒരു വലിയ സ്‌പൂണ്‍ പഞ്ചസാര ചേര്‍ത്തു കൈകളിലൊഴിച്ചു കൂട്ടിത്തിരുമ്മുക. പഞ്ചസാര അലിയും വരെ ഇത് ചെയ്യണം. തഴമ്പുകളും മറ്റും മാറി കൈകള്‍ മൃദുലമാകും.
* ചപ്പാത്തിയുണ്ടാക്കിയ ശേഷം ബാക്കി വരുന്ന മാവ് വെറുതെ കളയാതെ അതില്‍ കുറച്ചു പാലും രണ്ടു മൂന്ന് തുള്ളി നാരങ്ങാനീരും ചേര്‍ത്തു കൈയില്‍ പുരട്ടുക. 10-15 മിനിറ്റിനു ശേഷം കഴുകി കളയാം. ഇത് നല്ലൊരു മൊയ്‌സ്‌ചറൈസറാണ്.
* ഗ്ലിസറിനും പനിനീരും തുല്യ അളവില്‍ യോജിപ്പിച്ച് കൈകളില്‍ പുരട്ടുക. ഇത് പതിവായി ചെയ്‌താല്‍ കൈയിലെ മൊരി മാറുന്നതാണ്.
* പഴുത്ത തക്കാളി അരച്ച് ഗ്ലിസറിനും ചേര്‍ത്ത് കൈകള്‍ മസാജ് ചെയ്യുക. കൈകള്‍ മൃദുലവും സുന്ദരവുമാകും.
* രണ്ടു വലിയ സ്‌പൂണ്‍ തൈരില്‍ സമം പഞ്ചസാര ചേര്‍ക്കുക. പഞ്ചസാര അലിയും മുന്‍പേ കൈകളില്‍ പുരട്ടി ഇരുപതു മിനിറ്റിനു ശേഷം കഴുകിക്കളയുക.
* ചൂരയ്‌ക്കയുടെ കഷണം കൊണ്ട് കൈപ്പത്തിയും വിരലുകളും അമര്‍ത്തി തിരുമ്മുക.
* കറിക്ക് അരിയും മുന്‍പ് കൈവിരലുകളില്‍ അല്‍പനേരം പെട്രോളിയം ജെല്ലി പുരട്ടി വയ്‌ക്കുക. നഖങ്ങള്‍ക്കിടയില്‍ കറ പുരളാതിരിക്കും.
* പതിവായി ഒലിവ് ഓയിലോ വെളിച്ചെണ്ണയോ കൊണ്ടു കൈകള്‍ മസാജ് ചെയ്യുക.
* വെള്ളരിക്കനീരും ഗ്ലിസറിനും ചേര്‍ത്ത മിശ്രിതം പുരട്ടുന്നത് കൈകളെ സുന്ദരമാക്കും.
* നാരങ്ങാനീരും ഒലിവ് ഓയിലും തുല്യ അളവിലെടുത്തു കൈകളില്‍ പുരട്ടാം.
https://www.facebook.com/Malayalivartha