സൗന്ദര്യ പ്രശ്‌നങ്ങളും പരിഹാര മാര്‍ഗങ്ങളും.

മഞ്ഞുകാലവും വേനല്‍ക്കാലവും സൗന്ദര്യത്തിനു മങ്ങലേല്‍ക്കുന്ന കാലമെന്നാണ് സുന്ദരികള്‍ പറയുന്നത്. സൗന്ദര്യപ്രശ്‌നങ്ങളെ അകറ്റി നിര്‍ത്താന്‍ വീട്ടില്‍ത്തന്നെ ചെയ്യാവുന്ന പരിഹാര മാര്‍ഗങ്ങള്‍ ഉണ്ട്. ഓരോ ചര്‍മത്തിനും യോജിച്ച വഴികള്‍ തെരഞ്ഞെടുത്ത് വേണം ചെയ്യാന്‍.
സാധരണ ചര്‍മത്തിന് - അര സ്‌പൂണ് ബദാം പൗഡര്‍, ഒരു ചെറിയ സ്‌പൂണ്‍ പാടമാറ്റിയ പാല്‍, പകുതി ചിങ്ങമ്പഴം, ഒരുകഷ്‌ണം പപ്പായ തുടങ്ങിയവ ചേര്‍ത്തു മിക്‌സ് ചെയ്‌തു മുഖത്തും കഴുത്തിലും പുരട്ടുക. പതിനഞ്ചു മിനിറ്റ് കഴിഞ്ഞു കഴുകികളയണം.ഇതു ചര്‍മ്മത്തിന് തിളക്കം നല്‍കും.
എണ്ണമയമുളള ചര്‍മത്തിന് - മുട്ടയടെ വെളള, തേന്‍, മുള്‍ട്ടാണി മിട്ടി എന്നിവ ഓരോ വലിയ സ്‌പൂണ്‍ വീതവും പഴുത്ത തക്കാളി, വെളളരി എന്നിവ ഒരോകഷ്‌ണം വീതവും മിക്‌സിയില്‍ അടിച്ചെടുത്തത് മുഖത്തും കഴുത്തിലും പുരട്ടി പതിനഞ്ചു മിനിറ്റ് കഴിഞ്ഞു കടലമാവ് ഉപയോഗിച്ചു കഴുകി കളയുക.
വരണ്ട ചര്‍മത്തിന് - ഒരു സ്‌പൂണ്‍ പാല്‍പ്പൊടി, രണ്ടു വലിയ സ്‌പൂണ്‍ മുട്ടയുടെ വെളള, ഒരു സ്‌പൂണ്‍ നാരങ്ങാനീര്, അര സ്‌പൂണ് ബദാം പൊടിച്ചത്, ഒരു സ്‌പൂണ്‍ ഓട്‌സ് എന്നിവ മിക്‌സ് ചെയ്‌തു പുരട്ടുക. പതിനഞ്ച് മിനിട്ടുനു ശേഷം കടലമാവ് ഉപയോഗിച്ച് കഴുകി കളയുക.
https://www.facebook.com/Malayalivartha