കൈമുട്ടുകളുടെ നിറം വര്‍ദ്ധിപ്പിക്കാന്‍ ചില നാടന്‍വഴികള്‍

നാരങ്ങ പകുതി മുറിച്ചെടുത്തു ഉരസുക. 15മിനിറ്റുനുശേഷം ചൂടുവെളളത്തില്‍ മുക്കിയ തുണികൊണ്ടു തുടയ്‌ക്കുക. തുടര്‍ച്ചയായി രണ്ടാഴ്‌ച ചെയ്‌താല്‍ കറുപ്പുനിറം മാറിക്കിട്ടും.
നാരങ്ങാനീരും വെളിച്ചണ്ണയും പുരട്ടി 15 മിനിറ്റുനുശേഷം ചൂടുവെളളത്തില്‍ മുക്കിയ തുണികൊണ്ട് തുടയ്‌ക്കുന്നതും നല്ലതാണ്.
മഞ്ഞളും പഞ്ചസാരയും ഒലീവ് ഒയുലും ചേര്‍ത്ത് പുരട്ടി മസാജ് ചെയ്യുന്നതും പാലില്‍ കുതിര്‍ത്ത ബ്രഡ് ഉപയോഗിച്ച് മസാജ് ചെയ്യുന്നതും കറുപ്പുനിറം മാറാന്‍ നല്ലതാണ്.
നാരങ്ങയും ഒലീവ് ഒയിലും ഉപ്പും ചേര്‍ത്ത സ്‌ക്രബ് ചെയ്യാം, ഉപ്പിനു പകരം പഞ്ചസാരയും ഉപയോഗിക്കാം.
വിനാഗിരിയും തൈരും ചേര്‍ത്തു പുരട്ടി 10 മിനിറ്റുനുശേഷം കഴുകികളയാം.
ടവളളരിക്കാനീരും നാരങ്ങാനീരും മഞ്ഞള്‍പൊടിയും ചേര്‍ത്തു പുരട്ടാം.
ദിവസവും മോയിസ്‌ച്യുറൈസര്‍ പുറട്ടാന്‍ മറക്കരുത്. കുറഞ്ഞത് രണ്ടു പ്രാവശ്യമെങ്കിലും മോയിച്യൂറൈസര്‍ പുരട്ടി മസാജ് ചെയ്യണം.
https://www.facebook.com/Malayalivartha