മഞ്ഞളിന്‍ മാജിക്

മഞ്ഞളിനുളളില്‍ നമുക്കാവശ്യമായ ധാരാളം ഗുണങ്ങളുണ്ട്. മുഖത്തെ ചുളിവ് മാറ്റുന്നതിന് മഞ്ഞള്‍ പൊടിയും അരിപ്പൊടിയും പാലില്‍ ചാലിച്ചു മുഖത്തു പുരട്ടി പത്തുമിനിറ്റിനുശേഷം തണുത്ത് വെളളം കൊണ്ട് മുഖം കഴുകണം. ചുളുവുകള്‍മാറി മുഖം സുന്ദരമാകും.
മഞ്ഞള്‍ തേനില്‍ ചാലിച്ച് മുഖത്തു പുരട്ടി പത്തുമിനിറ്റിനുശേഷം തണുത്ത വെളളം കൊണ്ട മുഖം കഴുകുക. മൃതകോശങ്ങള്‍ നീങ്ങി ചര്‍മം തിളങ്ങും.
മഞ്ഞളും ചന്ദനവും വെളളത്തില്‍ ചാലിച്ച് മുഖത്തിടുന്നത് എളുപ്പത്തില്‍ മുഖക്കുരു അകറ്റാം.
മുഖത്തെ രോമവളര്‍ച്ച തടയാന്‍ പയറുപൊടിയും മഞ്ഞളും വെളളത്തില്‍ ചാലിച്ച് പുരട്ടുക. ഉണങ്ങുമ്പോള്‍ തണുത്ത വെളള ഉപയോഗിച്ച് കഴുകാം.
വെളിച്ചെണ്ണയില്‍ അല്‍പം മഞ്ഞള്‍ ചാലിച്ച് ദിവസവും കുളിക്കും മുമ്പ് കാല്‍വണ്ണയില്‍ പുരട്ടിയാല്‍ വിണ്ടുകീറല്‍ നില്‍ക്കും.
ഒരു നുളള് മഞ്ഞള്‍ പൊളളിയ ഭാഗത്തോ മുറിവിലോ പുരട്ടിയാല്‍ മൃതകോശങ്ങള്‍ നീങ്ങി പുതിയവ വേഗം വരും.
കറികളില്‍ മഞ്ഞള്‍ ചേര്‍ക്കുന്നതു ദഹനം എളുപ്പത്തില്‍ നടക്കാന്‍ സഹായിക്കും, വായുക്ഷോഭം തടയാനും നല്ലതാണ്.
https://www.facebook.com/Malayalivartha