Widgets Magazine
15
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു


കെടിയു- ഡിജിറ്റൽ വിസി നിയമന തർക്കം ശക്തമായി തുടരുന്നതിനിടെ ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...


പൊലീസ് വാഹനം തകർത്തതടക്കം ചുമത്തി, പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്: സിപിഎമ്മിന്റെ അറിയപ്പെടുന്ന ഗുണ്ടകളാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്ന് ഡിസിസി പ്രസിഡന്റ്...


അധികാരം തലക്ക് പിടിച്ച പെരുമാറ്റമാണ് സിപിഐഎം നേതാക്കൾക്ക്; രാഹുൽ വിഷയം വാർത്ത ആയി ! ജനങ്ങളെ അത് സ്വാധീനിച്ചു.. തുടർ ഭരണ പ്രചരണം യുഡിഎഫിന് ഗുണം ചെയ്തു: പിണറായിയ്ക്ക് നേരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ...

മലനാടന്‍ സൗന്ദര്യവുമായി സഞ്ചാരികളുടെ മനം കവരുന്ന കക്കാടംപൊയില്‍

18 AUGUST 2017 04:41 PM IST
മലയാളി വാര്‍ത്ത

തിരക്കുകളില്‍ നിന്നൊഴിഞ്ഞ് പച്ചപ്പിന്റെ നനവില്‍, കോടമൂടിയ മലകളുടെ സൗന്ദര്യം ആസ്വദിച്ച്, പ്രകൃതിയില്‍ അലിഞ്ഞ് ഒരു ദിവസം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ സ്ഥമാണ് കക്കാടംപൊയില്‍.

സഞ്ചാരികളുടെ മനം കവരുകയാണ് കക്കാടംപൊയില്‍. കുത്തനെയുള്ള ചുരവും, കയറ്റവും പ്രകൃതി രമണീയ കാഴ്ചകളുമാണ് കക്കാടം പൊയിലിനെ മിനി ഗവിയെന്ന വിളിപ്പേരിന് അര്‍ഹമാക്കുന്നത്. മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ ചാലിയാര്‍ പഞ്ചായത്തിലും, കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലുമാണ് കക്കാടംപൊയില്‍ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഗവിയുടെ ചാരുതയാര്‍ന്ന ഭൂപ്രകൃതിയുടെ നയനാനന്ദകര കാഴ്ച അനുഭവിച്ച അനുഭൂതിയാണ് ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ലഭിക്കുന്നത്.

പച്ച പുതച്ച് നില്‍ക്കുന്ന മലകളും, കുന്നിന്‍ ചെരുവില്‍ നിന്ന് ഒഴുകുന്ന അരുവിയുമെല്ലാം സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു. തണുത്ത കാലാവസ്ഥയും കുന്നിന്‍ മുകളില്‍ കോടമൂടികിടക്കുന്നതുമെല്ലാമാണ് വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാകാന്‍ പ്രധാന കാരണം.

റോഡുകളിലെല്ലാം നിറഞ്ഞു നില്‍ക്കുന്ന മുളങ്കാടുകള്‍ കാണാന്‍ മനോഹരമാണ്. സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 2200 മീറ്റര്‍ ഉയരത്തിലാണ് കക്കാടംപൊയില്‍ സ്ഥിതി ചെയ്യുന്നത്. കോഴിപ്പാറ വെള്ളച്ചാട്ടവും, പഴശ്ശി ഗുഹയുമെല്ലാം കക്കാടംപൊയിലിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. ആനകളുടെയും, കടുവകളുടെയും, അപൂര്‍വ ഇനം പക്ഷികള്‍, ഷഡ്പദങ്ങള്‍ എന്നിവയുടെയും ആവാസ ഭൂമിയാണ് കക്കാടംപൊയില്‍. കാടിന്റെ നിഗൂഢതകളറിയാന്‍ കക്കാടംപൊയിലില്‍ വിവിധ സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്രകൃതി പഠന ക്യാമ്പുകള്‍ സജീവമായി നടക്കുന്നുണ്ട്.

നിലമ്പൂരില്‍ നിന്ന് 24 കിലോ മീറ്ററും, കോഴിക്കോട് നിന്ന് 50 കിലോ മീറ്ററുമാണ് കക്കാടംപൊയിലിലെത്താനുള്ള ദൂരം. നിലമ്പൂര്‍ അകമ്പാടം വഴിയാണ് കക്കാടംപൊയിലെത്താനുള്ള വഴി. കോഴിക്കോട് നിന്നാണെങ്കില്‍ തിരുവമ്പാടി കൂടരഞ്ഞി വഴിയും എത്താം. കെ എസ് ആര്‍ ടി സിയാണ് ഈ ഭാഗങ്ങളിലൂടെ ബസ് സര്‍വീസ് നടത്തുന്നത്. ഇത് രാവിലെ മുതല്‍ വൈകുന്നേരം വരെയുണ്ട്.

ഇവിടെ വസിക്കുന്ന ജന വിഭാഗങ്ങള്‍ കാര്‍ഷിക മേഖലയെയാണ് ആശ്രയിക്കുന്നത്. വാഴ, റബ്ബര്‍, ഏലം, ജാതിക്ക, കൊക്കോ, കുരുമുളക്, തെങ്ങ്, കവുങ്ങ് തുടങ്ങിയവയാണ് കക്കാടംപൊയിലിലെ കാര്‍ഷിക വിളകള്‍. ടൂറിസം ഭൂപടത്തില്‍ കക്കാടം പൊയില്‍ ഇടം നേടിയിട്ട് ഒരു വര്‍ഷമാകുന്നേയുള്ളൂ. ഒറ്റപ്പെട്ട് കിടക്കുന്ന പ്രദേശമായിരുന്നു ഇവിടെ.

കോഴിക്കോട്, മലപ്പുറം ജില്ലകളുടെ അതിര്‍ത്തിക്കടുത്ത് മലപ്പുറം ജില്ലയില്‍ ഉള്‍പ്പെടുന്ന കോഴിപ്പാറ വെള്ളച്ചാട്ടമാണ് കക്കാടംപൊയിലിലെ മുഖ്യ ആകര്‍ഷണം. പാറയിടുക്കള്‍ക്കിടയിലൂടെ നുരഞ്ഞൊഴുകുന്ന കുറുവന്‍പുഴയിലെ വെള്ളച്ചാട്ടത്തില്‍ നിന്നും കാറ്റിനൊപ്പം വീശിയടിക്കുന്ന ജലകണങ്ങള്‍ ഏവരുടെയും മനസിനെ കുളിര്‍പ്പിക്കും.

പ്രധാന വിനോദകേന്ദ്രങ്ങള്‍

കോഴിപ്പാറ വെള്ളച്ചാട്ടം

കക്കാടം പൊയിലില്‍ നിന്നും 3 കി മീ മാറി സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം കുറുവാന്‍പുഴയിലാണ് കേരള വനം വകുപ്പിന്റെ കീഴിലാണ് ഈ വെള്ളച്ചാട്ടം. വനം വകുപ്പിന്റെ ടിക്കറ്റ് കൗണ്ടര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. 20 രൂപയാണ് ടിക്കറ്റ് ചാര്‍ജ് . ഗൈഡുകളുടെ സേവനം തിങ്കളൊഴികെ എല്ലാ ദിവസവുമുണ്ട് .നല്ല തണുത്ത വെള്ളമാണ് ഈ പുഴയില്‍ .കുളിക്കാനും,നീന്താനും നല്ല സൗകര്യം ഇവിടെയുണ്ട് .

പഴശ്ശി ഗുഹ
കക്കാടം പൊയിലില്‍ നിന്നും 4 കിലോമീറ്റര്‍ മാറി നായാടം പൊയിലിന് അടുത്താണ് പഴശ്ശി ഗുഹ സ്ഥിതി ചെയ്യുന്നത്, വയനാടില്‍ നിന്നും നിലമ്പൂരിലേക്ക് പോവുമ്പോള്‍ ഒരു വിശ്രമ കേന്ദ്രം എന്ന നിലയില്‍ പഴശ്ശി ഈ ഗുഹയാണ് ഉപയോഗിച്ചത് എന്ന് കരുതപ്പെടുന്നു. പഴശ്ശിഒളിവില്‍ താമസിച്ചു എന്നും പറയപ്പെടുന്നു . ഈ പ്രദേശത്തു വസിക്കുന്ന ആദിവാസികള്‍ വര്‍ഷത്തില്‍ ഒരു തവണ വീരപഴശ്ശിയുടെ സ്മൃതിയില്‍ ഉത്സവം കൊണ്ടാടുന്നു. ഈ ഗുഹക്ക് അകത്ത് ഒരു പീഠം ഉണ്ട്.

നിരവധി വ്യൂ പോയിന്റുകളും പുല്‍മേടുകളും മലകളും നിലമ്പുര്‍ വനത്തിനോടു ചേര്‍ന്ന് കിടക്കുന്ന പന്തീരായിരം വനവും വനത്തിലൂടെ ഒഴുകുന്ന പുഴയും തുടങ്ങി നിരവധി കാഴ്ചകള്‍ ഇവിടെ കാണുവാനുണ്ട്

കെ എസ് ആര്‍ ടി സി ബസുകള്‍ മാത്രമാണ് ഇവിടേയ്ക്ക് സര്‍വീസ് നടത്തുന്നത്. കോഴിക്കോടുനിന്നും,തിരുവമ്പാടിയില്‍നിന്നും. നിലമ്പൂര്‍ നിന്നും ഇവിടേയ്ക്ക് സര്‍വീസ് ഉണ്ട്. നിലമ്പുര്‍ ആണ് അടുത്ത റെയില്‍വേ സ്‌റ്റേഷന്‍ നിലമ്പുര്‍നിന്നും 24 കിലോമീറ്റര്‍ ആണ് കക്കാടംപൊയിലിലേക്കുള്ള ദൂരം ഷൊര്‍ണുരില്‍ നിന്നും നിലമ്പൂരിലേക്ക് ദിവസം നിരവധി ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ട്.

നിലമ്പൂര്‍ > അകമ്പാടം > മൂലേപ്പാടം > വെണ്ടേക്കും പൊയില്‍ > കക്കാടം പൊയില്‍
അരീക്കോട് >തോട്ടുമുക്കം >പനമ്പിലാവ് >പീടികപ്പാറ കക്കാടം പൊയില്‍
അരീക്കോട്>>തോട്ടുമുക്കം >മരഞ്ചാട്ടി >കൂമ്പാറ കക്കാടംപൊയില്‍
മാവൂര്‍ > കൂളിമാട് > ചുള്ളിക്കാപറമ്പ് > പന്നിക്കോട് > എരഞ്ഞിമാവ് > വല്ലിലപ്പുഴ > തോട്ടുമുക്കം > പനമ്പിലാവ് > പീടികപ്പാറ > കക്കാടം പൊയില്‍
കോഴിക്കോട് > മുക്കം > തേക്കുംകുറ്റി > മരഞ്ചാട്ടി > കൂമ്പാറ > കക്കാടം പൊയില്‍
കോഴിക്കോട് > മുക്കം > കൂടാരഞ്ഞി > കൂമ്പാറ > കക്കാടം പൊയില്‍
താമരശ്ശേരി > ഓമശ്ശേരി > തിരുവമ്പാടി > കൂടരഞ്ഞി > കൂമ്പാറ > കക്കാടം പൊയില്‍
അടിവാരം > കൈതപ്പൊയില്‍ > കോടഞ്ചേരി > തിരുവമ്പാടി > കൂടരഞ്ഞി > കൂമ്പാറ > കക്കാടം പൊയില്‍
അടിവാരം > ചെമ്പുകടവ് > നെല്ലിപ്പൊയില്‍ > പുല്ലൂരാമ്പാറ > പുന്നക്കല്‍ > കൂടരഞ്ഞി > കൂമ്പാറ > കക്കാടം പൊയില്‍
എടവണ്ണപ്പാറ > കീഴ്പ്പറമ്പ് > കുറ്റൂളി > വാലില്ലാപുഴ > തോട്ടുമുക്കം > പനമ്പിലാവ് > പീടികപ്പാറ > കക്കാടംപൊയില്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അർധവാർഷിക (ക്രിസ്‌മസ്‌) പരീക്ഷക്ക്‌ തിങ്കളാഴ്‌ച തുടക്കം...  (31 minutes ago)

സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം  (58 minutes ago)

ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു  (1 hour ago)

നോവലിസ്റ്റും നാടകകൃത്തുമായ എം. രാഘവൻ അന്തരിച്ചു  (1 hour ago)

വയോധിക മരിച്ചു....  (1 hour ago)

ഇണ്ടാസ് വലിച്ചെറിഞ്ഞ് രാഹുൽ SIT-ക്ക് മുന്നിൽ എത്തില്ല കട്ടായം..! 10 മിനിട്ടിൽ അഡ്വ രാജീവിന്റെ തനി നിറം പ്രാസിക്യൂഷൻ കാണും  (1 hour ago)

അരവണ വിതരണത്തിൽ നിയന്ത്രണം...ഒരാൾക്ക് 20 എണ്ണം മാത്രം....  (2 hours ago)

ഒമാനിലെ ജ്വല്ലറിയിൽ നിന്നും ഇരുപത്തിമൂന്നര കോടി രൂപ വില  (2 hours ago)

തിങ്കളാഴ്ച പാർലമെന്റ്‌ വളപ്പിൽ പ്രതിഷേധിക്കും...  (2 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം..  (2 hours ago)

ഇന്ത്യക്ക് തകർപ്പൻ ജയം...  (2 hours ago)

വായു മലിനീകരണം രൂക്ഷം...  (3 hours ago)

തൊഴിൽ വിജയം, ധനനേട്ടം, ശത്രു നാശം, കീർത്തി, ഭാഗ്യാനുഭവങ്ങൾ എന്നിവ ഉണ്ടാകും.  (3 hours ago)

യു.ഡി.എഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...  (3 hours ago)

Malayali Vartha Recommends