Widgets Magazine
16
Jun / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പച്ചക്കറി, പഴവര്‍ഗം, സുഗന്ധവ്യഞ്ജനം എന്നിവയില്‍ ഇന്ത്യയില്‍ നിരോധിച്ച ഉഗ്ര-അത്യുഗ്ര വിഷവിഭാഗത്തില്‍ ഉള്‍പ്പെട്ട കീടനാശിനികളുടെ സാന്നിധ്യം

07 SEPTEMBER 2023 09:36 AM IST
മലയാളി വാര്‍ത്ത

പച്ചക്കറി, പഴവര്‍ഗം, സുഗന്ധവ്യഞ്ജനം എന്നിവയില്‍ ഇന്ത്യയില്‍ നിരോധിച്ച ഉഗ്ര-അത്യുഗ്ര വിഷവിഭാഗത്തില്‍ ഉള്‍പ്പെട്ട കീടനാശിനികളുടെ സാന്നിധ്യം.

കൃഷിവകുപ്പിന്റെ 'സേഫ് റ്റു ഈറ്റ്' പദ്ധതിപ്രകാരമുള്ള പരിശോധനയിലാണ് ഈ കണ്ടെത്തലുകള്‍. തക്കാളി, കാപ്സിക്കം (പച്ച), കറുത്ത മുന്തിരി, പേരക്ക എന്നിവയുടെ സാമ്പിളിലാണ് അത്യുഗ്ര വിഷവിഭാഗത്തില്‍പ്പെട്ട മോണോക്രോട്ടോഫോസിന്റെ സാന്നിധ്യം. കാപ്സിക്കം (ചുവപ്പ്), കറുത്ത മുന്തിരി, ഏലക്ക, ജീരകം, കശ്മീരി ഉണക്കമുളക് എന്നിവയില്‍ പ്രൊഫെനോഫോസിന്റെ സാന്നിധ്യവും തെളിഞ്ഞു. വെള്ളായണി കീടനാശിനി അവശിഷ്ട, വിഷാംശ ഗവേഷണ ലബോറട്ടറിയിലായിരുന്നു പരിശോധന നടത്തിയത്.

സംസ്ഥാനത്ത് 2011 മുതല്‍ വില്‍പ്പനയും പ്രയോഗവും നിരോധിച്ച കീടനാശിനികളാണിവ. മറ്റിനങ്ങളില്‍ ഉഗ്രവിഭാഗത്തില്‍ ഉള്‍പ്പെട്ട കീടനാശിനികളുടെ സാന്നിധ്യവുമുണ്ട്.


ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലെ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. 311 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 88 എണ്ണത്തിലാണ് കീടനാശിനി സാന്നിധ്യമുണ്ടായിരുന്നത്. 52 പച്ചക്കറികളും 23 സുഗന്ധവ്യഞ്ജനങ്ങളും 11 പഴവര്‍ഗങ്ങളും രണ്ട് ഭക്ഷ്യവസ്തുക്കളിലുമായാണ് സാന്നിധ്യം കണ്ടെത്തിയത്.

അതേസമയം ഗുരുതരമായ അളവിലല്ല കീടനാശിനികളുടെ സാന്നിധ്യമെന്നും എന്നാല്‍, കരുതല്‍ വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാലക്കുടിയിലെ തിരക്കേറിയ വ്യാപാര സമുച്ചയത്തിലാണ് തീപിടിച്ചത്..  (12 minutes ago)

ഇസ്രയേല്‍ പദ്ധതി ട്രംപ് തടഞ്ഞു... ഖമനയിയെ വധിക്കാനുള്ള ഇസ്രയേല്‍ പദ്ധതി ട്രംപ് തടഞ്ഞു; 'ഇസ്രയേല്‍ - ഇറാന്‍ സമാധാനം ഉടനുണ്ടാകും, തനിക്ക് ക്രെഡിറ്റ് ലഭിക്കാറില്ല'  (26 minutes ago)

ഭാര്യ തൂങ്ങി മരിച്ച നിലയില്‍...  (42 minutes ago)

കാക്കാഴം കടപ്പുറത്ത് ഒരു കണ്ടെയ്നര്‍ തീരത്തടിഞ്ഞു...  (1 hour ago)

ഹെലികോപ്റ്റര്‍സര്‍വീസുകള്‍ക്ക് കര്‍ശന നിരീക്ഷണമേര്‍പ്പെടുത്താനൊരുങ്ങി മുഖ്യമന്ത്രി  (1 hour ago)

യാത്രക്കാരിയുടെ കൈയില്‍നിന്നു തെറിച്ചുവീണ ഒരുവയസ്സുകാരന് ദ...  (1 hour ago)

കര്‍ഷകര്‍ ദുരിതത്തില്‍  (1 hour ago)

കോഴിക്കോട് സ്വദേശിയായ യുവാവ് ജിസാനിലെ ബെയ്ശില്‍  (1 hour ago)

കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി അപകടത്തില്‍ മരിച്ചു.  (1 hour ago)

സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (2 hours ago)

റെയില്‍ വേ ട്രാക്കിലെ ഇലക്ട്രിക് ലൈനില്‍ തട്ടി മരത്തിന് തീപിടിച്ചു...ട്രെയിന്‍ ഗതാഗതത്തിന് തടസ്സം  (2 hours ago)

റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു....  (2 hours ago)

മൂന്ന് വയസ്സുള്ള കുഞ്ഞ് മരിച്ചു.  (3 hours ago)

വിശിഷ്ടാതിഥിയായി മന്ത്രി വീണാ ജോര്‍ജിന് ക്ഷണം  (3 hours ago)

ഗ്യാസ്ട്രോ സര്‍ജറി വിഭാഗം 50-ാം വാര്‍ഷികാഘോഷം  (3 hours ago)

Malayali Vartha Recommends