Widgets Magazine
02
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK

ലോക ശ്രദ്ധയില്‍ കേരളം... വിഴിഞ്ഞം തുറമുഖം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും; ഇന്ത്യയുടെ മുന്നേറ്റത്തിന്റെ വന്‍ശക്തിയായി വിഴിഞ്ഞം മാറും

അഭിമാനമൂഹൂര്‍ത്തതിനായി ഒരുങ്ങി കേരളം.... വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും....കനത്ത സുരക്ഷയില്‍ തലസ്ഥാനനഗരം....

ഭയന്ന് വിറച്ച് പാകിസ്ഥാൻ...രക്ഷിക്കണമെന്ന് അമേരിക്കയോട് കരഞ്ഞു പറഞ്ഞു.. തൊട്ടുപിന്നാലെയാണ് ഈ സംഭവവികാസം ഉണ്ടായത്..അടച്ചു പൂട്ടി ഇന്ത്യ..

ഏതായാലും ഭയന്ന് തുടങ്ങിയിട്ടുണ്ട്..കൊടും ഭീകരൻ ലഷ്കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദിന്റെ, സുരക്ഷ പാകിസ്ഥാൻ ഏകദേശം നാല് മടങ്ങ് വർദ്ധിപ്പിച്ചു.. വസതിക്ക് ചുറ്റും ഇപ്പോൾ വിപുലമായ നിരീക്ഷണ നടപടികൾ..

തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ പതിവിലും കൂടുതൽ മഴ:- ലാ നിന പ്രതിഭാസത്തിനൊപ്പം മൺസൂണിന്റെ രണ്ടാം പകുതിയിൽ പൊസിറ്റീവ് ഇന്ത്യൻ ഓഷ്യൻ ഡൈപോൾ...

28 MAY 2024 12:32 PM IST
മലയാളി വാര്‍ത്ത

കാലവർഷം എതാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, ഇത്തവണ തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ പതിവിലും കൂടുതൽ മഴപെയ്യും. ജൂണിലും മഴ കൂടുതലായിരിക്കും. തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ മഴ കുറയാൻ ഇടയാക്കുന്ന പസഫിക് സമുദ്രത്തിലെ എൽ നിനോ പ്രതിഭാസം ദുർബലമായതായി കാലവർഷത്തെ സംബന്ധിച്ച കാലാവസ്ഥാവകുപ്പിന്റെ പുതിയപ്രവചനത്തിൽ പറയുന്നു. വൈകാതെ സാധാരണസ്ഥിതിയിലേക്ക്‌ എത്തും. ഇതിനു നേർവിപരീതമായ ലാ നിനോ സാഹചര്യം ഈ കാലവർഷക്കാലത്ത് ഉണ്ടാകും. ഇത് കൂടുതൽ മഴപെയ്യാൻ ഇടയാക്കും. ഇത്തവണ 106 ശതമാനംവരെ മഴ ലഭിക്കാം.

കാലവർഷക്കാലത്ത് സമുദ്രോപരിതലം തണുപ്പിക്കുന്ന ലാ നിന പ്രതിഭാസത്തിനൊപ്പം മൺസൂണിന്റെ രണ്ടാം പകുതിയിൽ പൊസിറ്റീവ് ഇന്ത്യൻ ഓഷ്യൻ ഡൈപോൾ കൂടി വരാമെന്ന പ്രവചനമുണ്ട്. 2019ൽ ഐഒഡി സംഭവിച്ചിരുന്നു. പടിഞ്ഞാറൻ അറബിക്കടലിൽ കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തേക്കാൾ കുറച്ച് ചൂട് കൂടുന്ന അവസ്ഥയാണിത്. എൽ നിനോ പ്രതിഭാസത്തിന്റെ ഒരു ചെറിയ പതിപ്പ് എന്നു പറയാം. ഇതുമൂലം പെനിസുലാർ, പടിഞ്ഞാറൻ തീരങ്ങളിലൊക്കെ മഴയ്ക്ക് കാരണമാകാം. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ശക്തിയേറിയ മഴ പെയ്യുകയാണ് ഇതുമൂലം സംഭവിക്കുക. 2018നേക്കാൾ 2019ലാണ് ഇങ്ങനെ കൂടുതലായി പെയ്തത്. അന്നാണ് കവളപ്പാറയിലും പുത്തുമലയിലുമൊക്കെ ലഘുമേഘവിസ്ഫോടനം ഉണ്ടായത്. പക്ഷേ അന്ന് ലാ നിന ഉണ്ടായിരുന്നില്ല.

ഇത്തവണ ലാ നിന മൂലവും മഴ ലഭിക്കും, മൺസൂണിന്റെ രണ്ടാം പാതിയിൽ പൊസിറ്റീവ് ഐഒഡി ഉണ്ടായാലും മഴ ലഭിക്കും. എങ്കിലും ഇതു രണ്ടും ഒരുമിച്ച് വരുന്നത് വളരെ ചുരുക്കമാണ്. അങ്ങനെ ഉണ്ടായാൽ അത് വളരെ അപകടകരമായ ഒന്നായിരിക്കും; ഒരു ‘ഡെയ്ഞ്ചറസ് കോംബോ’ എന്നു പറയാം. ഇത്തരത്തിൽ വലിയ മാറ്റങ്ങളാണ് കേരളത്തിന്റെ കാലാവസ്ഥയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. അത് നമ്മുടെ ജീവനെയും ജീവിതോ പാധികളെയുമെല്ലാം ബാധിക്കുന്നുണ്ട്.

അറബിക്കടലിന് ചൂടുകൂടുകയും ബംഗാൾ ഉൾക്കടലിന് ചൂട് കുറയുകയും ചെയ്യുന്നതാണ് പോസിറ്റീവ് ഐ.ഒ.ഡി. ഇതും കാലവർഷത്തെ ശക്തമാക്കും. കാലവർഷം 31-ന് എത്തുമെന്നാണ് കാലാവസ്ഥാവകുപ്പ് പ്രവചിച്ചിരുന്നത്. ഇത് നാലുദിവസം മുന്നോട്ടോ പിന്നോട്ടോ ആകാം. പസഫിക് സമുദ്രോപരിതലത്തിലെ ഊഷ്മാവിനെ ബാധിക്കുന്നതാണ് എൽ നിനോയും ലാ നിനോയും. എൽ നിനോ ഭൂമധ്യരേഖാപ്രദേശത്തെ പസഫിക് സമുദ്രോപരിതലത്തിൽ ചൂടുകൂടുന്ന സാഹചര്യമാണ്. അപ്പോൾ ചൂടുവെള്ളം ഓസ്‌ട്രേലിയയിൽ നിന്ന് തെക്കേ അമേരിക്കൻ തീരത്തേക്ക്‌ ഒഴുകും. ഇത് കാലവർഷത്തെ ബാധിക്കും. ഇതിന് വിപരീതമായ ലാ നിനയിൽ സമുദ്രോപരിതലം തണുക്കും. ചൂടുവെള്ളം തെക്കൻ അമേരിക്കൻ ഭാഗത്തുനിന്ന് ഓസ്‌ട്രേലിയൻ ഭാഗത്തേക്ക്‌ ഒഴുകും. ഇത് ഇന്ത്യയിൽ കൂടുതൽമഴയ്ക്ക് കാരണമാകും.

അതിനിടെ തീവ്രത കുറഞ്ഞെങ്കിലും 31 വരെ തെക്കൻ കേരളത്തിലെ പലജില്ലകളിലും തൃശ്ശൂരിലും കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ആലപ്പുഴ, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ ചൊവ്വാഴ്ച യെല്ലോ അലേർട്ട് നൽകി. ബുധനാഴ്ചയും വ്യാഴാഴ്ചയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അറിയിപ്പുണ്ട്. വെള്ളിയാഴ്ച ഈ ജില്ലകൾക്കുപുറമേ ഇടുക്കിയിലും ശക്തമായമഴയ്ക്ക് സാധ്യതയുണ്ട്.

അതേ സമയം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാമാണ് മരിച്ചത്. അപകടത്തിൽ പെട്ട മൂന്ന് പേരെ രക്ഷപ്പെടുത്തിയിരുന്നു. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച എബ്രഹാമിന്റെ നില ഗുരുതരമായി തുടരുകയായിരുന്നു. മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞാണ് അപകടമുണ്ടായത്. മത്സ്യബന്ധനത്തിന് പോയി തിരികെ വരവേ ശക്തമായ തീരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. അഞ്ചുതെങ്ങ് സ്വദേശി സ്റ്റൈനിയുടെ ഉടമസ്ഥതയിലുള്ളതാണ് വള്ളം.

പരിക്കേറ്റ രണ്ടുപേർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. വള്ളത്തിൽ നാലുപേരാണ് ഉണ്ടായിരുന്നത് എന്നാണ് ലഭിക്കുന്ന വിവരം. കാലവർഷം എതാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, ഇത്തവണ തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ പതിവിലും കൂടുതൽ മഴപെയ്യും. ജൂണിലും മഴ കൂടുതലായിരിക്കും. തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ മഴ കുറയാൻ ഇടയാക്കുന്ന പസഫിക് സമുദ്രത്തിലെ എൽ നിനോ പ്രതിഭാസം ദുർബലമായതായി കാലവർഷത്തെ സംബന്ധിച്ച കാലാവസ്ഥാവകുപ്പിന്റെ പുതിയപ്രവചനത്തിൽ പറയുന്നു. വൈകാതെ സാധാരണസ്ഥിതിയിലേക്ക്‌ എത്തും. ഇതിനു നേർവിപരീതമായ ലാ നിനോ സാഹചര്യം ഈ കാലവർഷക്കാലത്ത് ഉണ്ടാകും. ഇത് കൂടുതൽ മഴപെയ്യാൻ ഇടയാക്കും. ഇത്തവണ 106 ശതമാനംവരെ മഴ ലഭിക്കാം.

കാലവർഷക്കാലത്ത് സമുദ്രോപരിതലം തണുപ്പിക്കുന്ന ലാ നിന പ്രതിഭാസത്തിനൊപ്പം മൺസൂണിന്റെ രണ്ടാം പകുതിയിൽ പൊസിറ്റീവ് ഇന്ത്യൻ ഓഷ്യൻ ഡൈപോൾ കൂടി വരാമെന്ന പ്രവചനമുണ്ട്. 2019ൽ ഐഒഡി സംഭവിച്ചിരുന്നു. പടിഞ്ഞാറൻ അറബിക്കടലിൽ കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തേക്കാൾ കുറച്ച് ചൂട് കൂടുന്ന അവസ്ഥയാണിത്. എൽ നിനോ പ്രതിഭാസത്തിന്റെ ഒരു ചെറിയ പതിപ്പ് എന്നു പറയാം. ഇതുമൂലം പെനിസുലാർ, പടിഞ്ഞാറൻ തീരങ്ങളിലൊക്കെ മഴയ്ക്ക് കാരണമാകാം. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ശക്തിയേറിയ മഴ പെയ്യുകയാണ് ഇതുമൂലം സംഭവിക്കുക. 2018നേക്കാൾ 2019ലാണ് ഇങ്ങനെ കൂടുതലായി പെയ്തത്. അന്നാണ് കവളപ്പാറയിലും പുത്തുമലയിലുമൊക്കെ ലഘുമേഘവിസ്ഫോടനം ഉണ്ടായത്. പക്ഷേ അന്ന് ലാ നിന ഉണ്ടായിരുന്നില്ല.

ഇത്തവണ ലാ നിന മൂലവും മഴ ലഭിക്കും, മൺസൂണിന്റെ രണ്ടാം പാതിയിൽ പൊസിറ്റീവ് ഐഒഡി ഉണ്ടായാലും മഴ ലഭിക്കും. എങ്കിലും ഇതു രണ്ടും ഒരുമിച്ച് വരുന്നത് വളരെ ചുരുക്കമാണ്. അങ്ങനെ ഉണ്ടായാൽ അത് വളരെ അപകടകരമായ ഒന്നായിരിക്കും; ഒരു ‘ഡെയ്ഞ്ചറസ് കോംബോ’ എന്നു പറയാം. ഇത്തരത്തിൽ വലിയ മാറ്റങ്ങളാണ് കേരളത്തിന്റെ കാലാവസ്ഥയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. അത് നമ്മുടെ ജീവനെയും ജീവിതോ പാധികളെയുമെല്ലാം ബാധിക്കുന്നുണ്ട്.

അറബിക്കടലിന് ചൂടുകൂടുകയും ബംഗാൾ ഉൾക്കടലിന് ചൂട് കുറയുകയും ചെയ്യുന്നതാണ് പോസിറ്റീവ് ഐ.ഒ.ഡി. ഇതും കാലവർഷത്തെ ശക്തമാക്കും. കാലവർഷം 31-ന് എത്തുമെന്നാണ് കാലാവസ്ഥാവകുപ്പ് പ്രവചിച്ചിരുന്നത്. ഇത് നാലുദിവസം മുന്നോട്ടോ പിന്നോട്ടോ ആകാം. പസഫിക് സമുദ്രോപരിതലത്തിലെ ഊഷ്മാവിനെ ബാധിക്കുന്നതാണ് എൽ നിനോയും ലാ നിനോയും. എൽ നിനോ ഭൂമധ്യരേഖാപ്രദേശത്തെ പസഫിക് സമുദ്രോപരിതലത്തിൽ ചൂടുകൂടുന്ന സാഹചര്യമാണ്. അപ്പോൾ ചൂടുവെള്ളം ഓസ്‌ട്രേലിയയിൽ നിന്ന് തെക്കേ അമേരിക്കൻ തീരത്തേക്ക്‌ ഒഴുകും. ഇത് കാലവർഷത്തെ ബാധിക്കും. ഇതിന് വിപരീതമായ ലാ നിനയിൽ സമുദ്രോപരിതലം തണുക്കും. ചൂടുവെള്ളം തെക്കൻ അമേരിക്കൻ ഭാഗത്തുനിന്ന് ഓസ്‌ട്രേലിയൻ ഭാഗത്തേക്ക്‌ ഒഴുകും. ഇത് ഇന്ത്യയിൽ കൂടുതൽമഴയ്ക്ക് കാരണമാകും.

അതിനിടെ തീവ്രത കുറഞ്ഞെങ്കിലും 31 വരെ തെക്കൻ കേരളത്തിലെ പലജില്ലകളിലും തൃശ്ശൂരിലും കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ആലപ്പുഴ, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ ചൊവ്വാഴ്ച യെല്ലോ അലേർട്ട് നൽകി. ബുധനാഴ്ചയും വ്യാഴാഴ്ചയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അറിയിപ്പുണ്ട്. വെള്ളിയാഴ്ച ഈ ജില്ലകൾക്കുപുറമേ ഇടുക്കിയിലും ശക്തമായമഴയ്ക്ക് സാധ്യതയുണ്ട്.

അതേ സമയം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാമാണ് മരിച്ചത്. അപകടത്തിൽ പെട്ട മൂന്ന് പേരെ രക്ഷപ്പെടുത്തിയിരുന്നു. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച എബ്രഹാമിന്റെ നില ഗുരുതരമായി തുടരുകയായിരുന്നു. മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞാണ് അപകടമുണ്ടായത്. മത്സ്യബന്ധനത്തിന് പോയി തിരികെ വരവേ ശക്തമായ തീരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. അഞ്ചുതെങ്ങ് സ്വദേശി സ്റ്റൈനിയുടെ ഉടമസ്ഥതയിലുള്ളതാണ് വള്ളം. പരിക്കേറ്റ രണ്ടുപേർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. വള്ളത്തിൽ നാലുപേരാണ് ഉണ്ടായിരുന്നത് എന്നാണ് ലഭിക്കുന്ന വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരള്‍ മാറ്റിവക്കല്‍ ശസ്ത്രക്രിയക്കുള്ള ഒരുക്കത്തിനിടെ...  (7 minutes ago)

മകൾ അച്ഛന് കരൾ നൽകാൻ തയ്യർ പക്ഷേ വേണ്ടത് 30 ലക്ഷം രൂപ..ഒടുവിൽ സിനിമ– സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിക്കുമ്പോൾ  (12 minutes ago)

വന്‍ ആയുധ ശേഖരം കണ്ടെടുത്ത് സുരക്ഷാ സേന. ...  (14 minutes ago)

തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉച്ചയ്ക്ക് 2.00 മണി വരെ  (20 minutes ago)

.ശക്തമായ കാറ്റില്‍ വടക്കേ ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ വ്യോമ ഗതാഗതം തടസ്സപ്പെട്ടു  (47 minutes ago)

ലോക ശ്രദ്ധയില്‍ കേരളം... വിഴിഞ്ഞം തുറമുഖം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും; ഇന്ത്യയുടെ മുന്നേറ്റത്തിന്റെ വന്‍ശക്തിയായി വിഴിഞ്ഞം മാറും  (1 hour ago)

മുംബൈ ഇന്ത്യന്‍സിനെതിരെ വമ്പന്‍ പരാജയം....  (1 hour ago)

ഹൃദയഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍സ്വദേശി അബുദാബിയില്‍ മരിച്ചു  (1 hour ago)

ഒരു സംഘം യുവാക്കള്‍ പിന്തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു  (1 hour ago)

പാകിസ്ഥാന് കനത്ത മറുപടി നല്‍കാനൊരുങ്ങി സൈന്യം...  (2 hours ago)

കാറിടിച്ച് മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം  (2 hours ago)

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത...  (2 hours ago)

ഗിരിജ വ്യാസ് അന്തരിച്ചു... 78 വയസായിരുന്നു  (2 hours ago)

വിഴിഞ്ഞം തുറമുഖ പദ്ധതി രാജ്യത്തിനു സമര്‍പ്പിക്കുന്ന ചടങ്ങില്‍ മണ്ഡലം എംഎല്‍എ എം. വിന്‍സെന്റ്  (3 hours ago)

വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും...  (3 hours ago)

Malayali Vartha Recommends