Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...


ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

വള്ളി പയറിനങ്ങള്‍ കൃഷിചെയ്യാം...

24 JUNE 2024 10:21 AM IST
മലയാളി വാര്‍ത്ത

വള്ളി പയറിനങ്ങള്‍ കൃഷിചെയ്യാന്‍ ഒരു സെന്റിന് 30 ഗ്രാം വിത്തും കുറ്റിപ്പയര്‍ ഇനങ്ങള്‍ക്ക് 100 മുതല്‍ 120 ഗ്രാം വിത്തും ആവശ്യമാണ്. നല്ല നീര്‍വാര്‍ച്ചയുള്ളതും ഫലഭൂയിഷ്ഠവുമായ പശിമരാശി മണ്ണാണ് പയര്‍ കൃഷിക്ക് ഏറ്റവും യോജിച്ചത്. പുളിരസം കൂടിയ മണ്ണില്‍ കുമ്മായം ചേര്‍ക്കേണ്ടതുണ്ട്. മണ്ണ് പരിശോധനയുടെ ശുപാര്‍ശ പ്രകാരമോ അല്ലെങ്കില്‍ ഒരു സെന്റിന് രണ്ട് കിലോഗ്രാം തോതിലോ കുമ്മായം മണ്ണില്‍ അവസാനവട്ട ഉഴവിലോ, കിളയിലോ മണ്ണില്‍ കൂട്ടി ചേര്‍ത്തു കൊടുക്കണം.

വേനലില്‍ ചാലുകളോ കുഴികളോ തയ്യാറാക്കിയും മഴക്കാലത്ത് മണ്‍കൂനകളോ, മണ്‍തിട്ടകളോ തയ്യാറാക്കിയോ വള്ളി പയര്‍ വിത്തുകള്‍ നടാം. വിത്ത് പാകുന്നതിന് മുമ്പ് റൈസോബിയം കള്‍ച്ചര്‍ വിത്തില്‍ പുരട്ടുന്നത് വിളവര്‍ധനവിന് സഹായിക്കും. പഴകിയ കഞ്ഞി വെള്ളത്തില്‍ റൈസോബിയം കള്‍ച്ചര്‍ ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കി വിത്ത് അതില്‍ മുക്കി നന്നായി കലര്‍ത്തി തണലില്‍ ഉണക്കി നടീലിന് ഉപയോഗിക്കാവുന്നതാണ്. നിശ്ചിത അകലത്തിലാകണം വിത്തുകള്‍ നടേണ്ടത്.


മാത്രവുമല്ല അടിവളമായി ഒരു സെന്റിന് 80 കിലോഗ്രാം ജൈവവളവും യൂറിയ 90 ഗ്രാം, രാജ് ഫോസ് 600 ഗ്രാം, എംഒപി 65 ഗ്രാം എന്ന തോതില്‍ ചേര്‍ത്ത് കൊടുക്കണം. നടീല്‍ കഴിഞ്ഞ് 1520 ദിവസമാകുമ്പോള്‍ 85 ഗ്രാം യൂറിയ മേല്‍വളമായും ചേര്‍ക്കണം.

ജൈവകൃഷി രീതിയില്‍ അടിവളമായി 80 കിലോ ജൈവവളങ്ങളും മേല്‍വളങ്ങളായി 80 കിലോ ചാണകവും 8 കിലോ മണ്ണിര കമ്പോസ്റ്റും ചേര്‍ത്ത് കൊടുക്കണം. മേല്‍ വളങ്ങള്‍ പച്ച ചാണകം, പിണ്ണാക്ക് എന്നിവ വെള്ളത്തില്‍ ചേര്‍ത്ത് (200 ഗ്രാം രണ്ട് ലിറ്റര്‍ വെള്ളം) എന്ന തോതില്‍ ആഴ്ചകള്‍ തോറും കൊടുക്കാം. പടരാന്‍ തുടങ്ങുമ്പോള്‍ പന്തലൊരുക്കണം. കളയെടുപ്പ്, ജലസേചനം ഇടയിളക്കല്‍ എന്നിവ യഥാസമയം ചെയ്യണം.

ചെടികള്‍ പുഷ്പിക്കുന്ന സമയത്തും രണ്ടാമത്തെ വിളവെടുപ്പ് കഴിഞ്ഞും മണ്ണ് കയറ്റി കൊടുക്കണം. വളര്‍ച്ചയുടെ ഘട്ടത്തില്‍ വള്ളിയുടെ തലകള്‍ നുള്ളി കൊടുക്കുന്നത് വിള വര്‍ധനയ്ക്ക് വളരെ നല്ലതായിരിക്കും.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ  (2 minutes ago)

സംസ്ഥാനത്ത് നിപ വൈറസ് ഭീഷണി വീണ്ടും സജീവം...  (20 minutes ago)

വാതകം ചോര്‍ന്ന് മലയാളിയുള്‍പ്പെടെ രണ്ട് ജീവനക്കാര്‍ മരിച്ചു  (32 minutes ago)

പാലക്കാട് പൊല്‍പ്പുള്ളി കാര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തില്‍  (1 hour ago)

കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...  (1 hour ago)

കുളിയ്ക്കാന്‍ ഇറങ്ങിയ രണ്ട് കുട്ടികള്‍  (1 hour ago)

ബഹിരാകാശ നിലയത്തില്‍ നിന്ന് തിങ്കളാഴ്ച വൈകിട്ട് ഇന്ത്യന്‍ സമയം  (1 hour ago)

തിരുവനന്തപുരം നഗരൂരില്‍ മൂന്ന് നില കെട്ടിടത്തില്‍ തീപിടിച്ചു  (7 hours ago)

വയറ്റില്‍ കോടികളുടെ മയക്കുമരുന്ന് ഗുളികയുമായി നെടുമ്പാശേരിയില്‍ ദമ്പതികള്‍ പിടിയില്‍  (7 hours ago)

ബിജെപിയുടെ അപരനാമം വാഷിങ് മെഷീന്‍ എന്നാണെന്ന് എം എ ബേബി  (7 hours ago)

എഎഐബി റിപ്പോര്‍ട്ടിനെതിരെ എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍  (7 hours ago)

ജെഎസ്‌കെ സിനിമയുടെ പുതിയ പതിപ്പിലെ മാറ്റങ്ങള്‍ സിബിഎഫ്‌സി അംഗീകരിച്ചു  (8 hours ago)

നിമിഷപ്രിയയുടെ മോചനം: വക്കാലത്ത് സമര്‍പ്പിച്ച് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍  (8 hours ago)

നാലുകിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍  (9 hours ago)

വാഗമണില്‍ കാര്‍ ചാര്‍ജിങ് സ്‌റ്റേഷനിലേക്ക് ഇടിച്ചുകയറി നാലുവയസ്സുകാരന് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends