Widgets Magazine
23
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൗതുകം ലേശം കൂടുതല ; വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിൽ ഒളിച്ച് അഫ്ഗാനിസ്താനിൽ നിന്ന് ഡൽഹിയിലേക്ക് 13 കാരൻ


ലോക കേരളസഭയില്‍ ഉയര്‍ന്ന ആവശ്യമാണ് നിറവേറ്റപ്പെടുന്നത്... പ്രവാസികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സംരക്ഷണത്തിന്റെ പ്രതിരൂപമാണ് ഇന്‍ഷുറസ് പദ്ധതി... നോര്‍ക്ക ഇന്‍ഷുറന്‍സ് പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി...


മികച്ച ഫുട്ബോള്‍ കളിക്കാര്‍ക്കുള്ള ബാലന്‍ ഡി ഓര്‍ പുരസ്‌കാരം പുരുഷന്മാരില്‍ പിഎസ്ജി ക്ലബ്ബിന്റെ ഫ്രഞ്ച് മുന്നേറ്റക്കാരന്‍ ഉസ്മാന്‍ ഡെംബെലെയ്ക്കും വനിതകളില്‍ സ്പെയ്നിന്റെ ഐതാന ബൊന്‍മാറ്റിയ്ക്കും


ഹമാസ് ബന്ദികളാക്കിയ ഇസ്രായേലി പൗരന്‍മാരുടെ മോചിപ്പിക്കാനുള്ള നീക്കങ്ങള്‍ തുടരും: അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയ ശേഷം തിരിച്ചടി...


എല്ലാ ജില്ലകളിലും മഴ ലഭിക്കാനുള്ള സാധ്യത; ബംഗാളിൽ കടലിൽ പുതിയ ന്യൂനമർദ്ദം...

ടയര്‍ വ്യവസായികള്‍ റബറിനായി പരക്കം പായുന്നു.. ഏലത്തിന്റെ വില കുതിച്ചു കയറാന്‍ സാധ്യത

26 AUGUST 2024 08:23 AM IST
മലയാളി വാര്‍ത്ത

ആഗോള ടയര്‍ വ്യവസായികള്‍ റബറിനായി പരക്കം പായുകയാണ് . മുഖ്യ കയറ്റുമതി രാജ്യമായ തായ്ലന്‍ഡില്‍ മഴ മൂലം ടാപ്പിങ് അടിക്കടി സ്തംഭിച്ചതോടെ യഥാസമയം ചരക്ക് കയറ്റുമതി നടത്താനായി അവര്‍ ക്ലേശിക്കുന്നു.

ശക്തമായ മഴ തുടരുമെന്ന തായ് കാലാവസ്ഥ വിഭാഗത്തിന്റെ വിലയിരുത്തല്‍ കൂടി കണക്കിലെടുത്താല്‍ അടുത്ത മാസം രണ്ടാം പകുതിയിലും വിപണിയെ ബാധിച്ച പ്രതിസന്ധി വിട്ടുമാറുന്നില്ല.

തായ്ലന്‍ഡില്‍ ടാപ്പിങ് മഴ തടസ്സപ്പെടുത്തിയതോടെ, ബാങ്കോക്കില്‍ റബര്‍ വില 20,131 രൂപയില്‍ നിന്നും 21,650 ലേക്ക് കയറി. ജപ്പാന്‍ ഒസാക്ക എക്സ്ചേഞ്ചില്‍ റബര്‍ അവധി വിലകളിലും മുന്നേറ്റം, നിരക്ക് 337 യെന്നില്‍ നിന്നും 351 ലേക്ക് ഉയര്‍ന്നു.

അതേസമയം കാലാവസ്ഥയുടെ വ്യതിയാനം മൂലം ഏലം സീസണ്‍ സെപ്റ്റംബറിലും തുടങ്ങില്ല. അതേസമയം സീസണ്‍ അടുക്കുന്നത് മുന്‍നിര്‍ത്തി ഒരു വിഭാഗം മധ്യവര്‍ത്തികള്‍ സ്റ്റോക്കുള്ള ഏലക്ക വിറ്റുമാറാന്‍ തിടുക്കം കാണിച്ചു. അപ്രതീക്ഷിതമായി ലേല കേന്ദ്രങ്ങളില്‍ വരവ് ഉയര്‍ന്നത് അവസരമാക്കി കയറ്റുമതിക്കാരും ആഭ്യന്തര ഇടപാടുകാരും മത്സരിച്ച് ചരക്ക് വാങ്ങി. ഒറ്റ ദിവസം രണ്ട് ലേലങ്ങള്‍ നടന്നപ്പോള്‍ ഒരു ലക്ഷം കിലോയിലധികം ഏലക്ക വില്‍പനക്ക് ഇറങ്ങി. വാരാവസാനം ശരാശരി ഇനങ്ങള്‍ 2154 രൂപയിലും മികച്ചയിനങ്ങള്‍ 2481 രൂപയിലുമാണ്.


ജൂണ്‍-ജൂലൈ കാലയളവില്‍ പതിവു പോലെ ഏലം സീസണ്‍ ആരംഭിക്കുമെന്നാണ് വിപണി വൃത്തങ്ങളുടെ ആദ്യത്തെ കണക്കുകൂട്ടല്‍ എന്നാല്‍, മാര്‍ച്ച്-മേയിലെ കനത്ത വരള്‍ച്ച സ്ഥിതിഗതികള്‍ തകിടം മറിക്കുകയായിരുന്നു. കാലവര്‍ഷം കനത്തതും ഏലം കൃഷിയെ ബാധിച്ചു. നിലവില്‍ സെപ്റ്റംബറില്‍ പ്രതീക്ഷിച്ച വിളവെടുപ്പ് ഒക്ടോബറിലേക്ക് നീളുമെന്നാണ് കണക്കാക്കുന്നത്. ഉത്സവ സീസണിന് തുടക്കം കുറിക്കുന്നതിനാല്‍ ലഭ്യത ഉയര്‍ന്നില്ലെങ്കില്‍ ഏലം വില കുതിച്ചുകയറിയേക്കാം. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ നടക്കുമെന്ന് ....  (10 minutes ago)

റെഡ്ബുള്‍ താരം മാക്സ് വെസ്തപ്പന്‍ അസര്‍ബെയ്ജാന്‍ ഗ്രാന്‍ പ്രി ഫോര്‍മുല കാറോട്ടത്തില്‍ ...  (16 minutes ago)

ഭൂട്ടാൻ വഴി കടത്ത്, ദുൽഖറിന്റേയും പൃഥ്വിരാജിന്റേയും വീടുകളിൽ റെയ്ഡ്  (23 minutes ago)

അപകടം നടന്ന മണിക്കൂറുകളോളം യുവാവ് നടുറോഡില്‍....  (25 minutes ago)

പാലിയേക്കര ടോള്‍പിരിവ് വിലക്കില്‍ കെഎസ്ആര്‍ടിസിയുടെ ലാഭം ഒരു കോടിയിലേക്ക്...  (39 minutes ago)

841 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി  (47 minutes ago)

വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം  (1 hour ago)

ഒക്ടോബര്‍ 24 വരെ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പാക് വിമാനങ്ങള്‍ക്ക് പ്രവേശനമില്ല  (1 hour ago)

സെന്‍സെക്സ് 240 പോയിന്റ് താഴ്ന്നു...  (1 hour ago)

പ്രിയ നടന് ആശംസകളുമായി ആരാധകരും സിനിമാലോകവും  (1 hour ago)

കനത്ത മഴയിലും പ്രളയക്കെടുതിയിലും അഞ്ചു മരണം  (2 hours ago)

പവന് 920 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ഷെയ്ഖ് സുൽത്താൻ ഖാസിമി അന്തരിച്ചു മൂന്ന് ദിവസം ദുഃഖാചരണം കണ്ണീരോടെ രാജകുടുംബം  (2 hours ago)

പാറശാല എസ്.എച്ച്.ഒ പി.അനില്‍കുമാറിന് മുന്‍കൂര്‍ ജാമ്യമില്ല...  (2 hours ago)

രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 31വരെ നീണ്ടുനില്‍ക്കും.  (3 hours ago)

Malayali Vartha Recommends