മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട് : നാല് ജില്ലകളിൽ യെല്ലോ അലേർട്ട്:- സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിർദ്ദേശം... ഇന്നും നാളെയും മഴ മുന്നറിയിപ്പ് ഇങ്ങനെ...
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച് യെല്ലോ, റെഡ് അലേർട്ടുകൾ പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ റെഡ് അലേർട്ടും, തിരുവനന്തപുരം ,കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ടും, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. മന്നാർ കടലിടുക്കിനു മുകളിലായി ശക്തി കൂടിയ പുതിയ ന്യൂനമർദം രൂപപ്പെട്ട സാഹചര്യത്തിലാണ് കേരളത്തിലും മഴ ശക്തമാകുന്നത്. തൽഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം.
ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്കൻ തമിഴ്നാട് തീരത്തേക്ക് നീങ്ങി തുടർന്ന് ശക്തി കുറയാൻ സാധ്യത ഉണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്കും നാളെ ശക്തമായ മഴയ്ക്കും സാധ്യത. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് സൂചിപ്പിക്കുന്നത്.
ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ ദിവസം രൂപംകൊണ്ട ശക്തമായ ന്യൂനമർദ്ദം ശ്രീലങ്കയുടെ തീരത്തേക്ക് അടുക്കുന്നത് കാരണം തമിഴ്നാട്ടിലും കേരളത്തിലും മഴ ശക്തിപ്പെടും. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലാണ് നിലവിൽ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത്. അടുത്ത 24 മണിക്കൂറിൽ ശ്രീലങ്കക്കും തമിഴ്നാടിനും ഇടയിലുള്ള പ്രദേശത്തേക്ക് ന്യൂനമർദ്ദം എത്തും. കേരളത്തിലും ന്യൂനമർദ്ദത്തിന്റെ ഭാഗമായി ഇന്നുമുതൽ മഴ തുടങ്ങും. ഉച്ചയ്ക്കുശേഷം മധ്യ തെക്കൻ കേരളത്തിൽ മഴ സാധ്യത. രാവിലെ മുതൽ വടക്കൻ കേരളത്തിൽ ഉൾപ്പെടെ മേഘാവൃതമായ അന്തരീക്ഷം. കഴിഞ്ഞ ദിവസങ്ങളിലെ പ്രവചനങ്ങളിൽ സൂചിപ്പിച്ചതുപോലെ ന്യൂനമർദ്ദത്തിന്റെ ഭാഗമായുള്ള ആദ്യമഴ ഇടുക്കി ജില്ലയിലാണ് ലഭിക്കുക.
ഇന്ന് ഉച്ചയ്ക്കുശേഷം ഇടുക്കി ജില്ലയുടെ കിഴക്കൻ മേഖലകളിൽ ഇടിയോടു കൂടെയുള്ള മഴ സാധ്യത. തുടർന്ന് എറണാകുളം, തൃശ്ശൂര്, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മഴ ലഭിക്കും. രാത്രിയോടെ പാലക്കാട് ജില്ലയിലും മഴ സാധ്യത. വടക്കൻ കേരളത്തിൽ ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയുണ്ടാകും. കേരളത്തിൽ ഇന്നും നാളെയുമാണ് ന്യൂനമർദ്ദത്തിന്റെ ഭാഗമായ മഴ പ്രതീക്ഷിക്കുന്നത്. തമിഴ്നാട്ടിൽ ലഭിക്കുന്ന അതിശക്തവും തീവ്രവുമായ മഴ കേരളത്തിൽ ലഭിക്കാൻ സാധ്യതയില്ല.
നാളെ പത്തനംതിട്ട, കോട്ടയം, ജില്ലകളിൽ അതി ശക്തമായ മഴ പെയ്തേക്കും. ന്യൂനമർദ്ദം തമിഴ്നാട് തീരത്തെത്തി ശക്തിപ്പെടാനുള്ള സാധ്യതയും കാണുന്നുണ്ട്. എന്നാൽ ചുഴലിക്കാറ്റ് ആകാൻ സാധ്യതയില്ല. കന്യാകുമാരി കടൽ വഴി അറബിക്കടലിലേക്ക് പോവുകയാണെങ്കിൽ വീണ്ടും ശക്തിപ്പെട്ടേക്കാം.
അതിനിടെ ഇന്ന് മുതൽ 14വരെ: കേരള തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. 13 , 14 തീയതികളിൽ ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
പ്രത്യേക ജാഗ്രതാ നിർദേശം ഇന്ന്
12/12/2024: തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം, ഗൾഫ് ഓഫ് മന്നാർ, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
13/12/2024: തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം, ഗൾഫ് ഓഫ് മന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
14/12/2024: കന്യാകുമാരി പ്രദേശങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവും നിലനിൽക്കുന്നുണ്ട്.
https://www.facebook.com/Malayalivartha