ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു.... സെന്‍സെക്സ് 73 പോയന്റ് നേട്ടത്തില്‍ 40,596ലും നിഫ്റ്റി 23 പോയന്റ് ഉയര്‍ന്ന് 11,912ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടംതുടരുന്നു. നഷ്ടത്തോടെയാണ് തുടങ്ങിയതെങ്കിലും താമസിയാതെ നേട്ടത്തിലായി. സെന്‍സെക്സ് 73 പോയന്റ് നേട്ടത്തില്‍ 40,596ലും നിഫ്റ്റി 23 പോയന്റ് ഉയര്‍ന്ന് 11,912ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 430 ഓഹരികള്‍ നേട്ടത്തിലും 392 ഓഹരികള്‍ നഷ്ടത്തിലുമാണ്. 57 ഓഹരികള്‍ക്ക് മാറ്റമില്ല.
ഭാരതി എയര്‍ടെല്‍, ഹീറോ മോട്ടോര്‍കോര്‍പ്, വിപ്രോ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, യുപിഎല്‍, ഇന്‍ഫോസിസ്, റിലയന്‍സ്, ആക്സിസ് ബാങ്ക്, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്സ്, ടൈറ്റാന്‍ കമ്പനി, നെസ് ലെ, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha