സംസ്ഥാനത്ത് ഇന്ധനവിലയില്‍ മാറ്റമില്ല....
സംസ്ഥാനത്ത് ഇന്ധനവിലയില്‍ ഇന്നും മാറ്റമില്ല. എന്നാല്‍, കഴിഞ്ഞ ഒരു മാസത്തോളമായി ഇന്ധനവിലയില്‍ കാര്യമായ വര്‍ദ്ധനയില്ലാത്തത് പൊതുജനത്തിന് വലിയ ആശ്വാസമായിട്ടുണ്ട്. സംസ്ഥാനത്ത് പെട്രോളിന് ശരാശരി വില ലിറ്ററിന് 91.3 ആണ്.
ഡീസലിന് ലിറ്ററിന് 84.09 ആണ് വില. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വിലയില്‍ വ്യത്യാസമുണ്ട്. പെട്രോളിനും ഡീസലിനും ഏറ്റവും കൂടിയ വില തലസ്ഥാനമായ തിരുവനന്തപുരത്ത് ആണ്. തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 92.64 രൂപയും ഡീസലിന് 87.13 രൂപയുമാണ്.
നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് രാജ്യത്ത് ഇന്ധനവില കാര്യമായ മാറ്റമില്ലാതെ തുടരുന്നത്.
24 ദിവസത്തോളം ഇന്ധനവിലയില്‍ കാര്യമായ മാറ്റമില്ലാതെ തുടര്‍ന്നതിനു ശേഷം ബുധനാഴ്ചയും വ്യാഴാഴ്ചയും വില നേരിയ തോതില്‍ കുറഞ്ഞിരുന്നു. എന്നാല്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും വിലയില്‍ മാറ്റമില്ലായിരുന്നു.
"
https://www.facebook.com/Malayalivartha