ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 358 പോയന്റ് നേട്ടത്തില്‍ 49,867ലും നിഫ്റ്റി 102 പോയന്റ് ഉയര്‍ന്ന് 14,793ലുമാണ് വ്യാപാരം
ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 358 പോയന്റ് നേട്ടത്തില്‍ 49,867ലും നിഫ്റ്റി 102 പോയന്റ് ഉയര്‍ന്ന് 14,793ലുമാണ് വ്യാപാരം ആരംഭിച്ചത്.
ബിഎസ്ഇയിലെ 1021 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 235 ഓഹരികള്‍ നഷ്ടത്തിലുമാണ്. 42 ഓഹരികള്‍ക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്.
എച്ച്സിഎല്‍ ടെക്, ഇന്‍ഡസിന്‍ഡ് ബാങ്ക്, എന്‍ടിപിസി, ബജാജ് ഓട്ടോ, മാരുതി സുസുകി, എല്‍ആന്‍ഡ്ടി, എച്ച്ഡിഎഫ്സി, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, റിലയന്‍സ്, ടിസിഎസ്, ടൈറ്റാന്‍ തുടങ്ങിയ കമ്പനികളാണ് നേട്ടത്തില്‍.
https://www.facebook.com/Malayalivartha