ഓഹരി സൂചികകളില്‍ നേട്ടം.... സെന്‍സെക്സ് 120 പോയന്റ് ഉയര്‍ന്ന് 49,330ലും നിഫ്റ്റി 60 പോയന്റ് നേട്ടത്തില്‍ 14,755ലുമാണ് വ്യാപാരം
ആര്‍ബിഐയുടെ വായ്പാനയ പ്രഖ്യാപനം വരാനിരിക്കെ ഓഹരി സൂചികകളില്‍ നേട്ടം. സെന്‍സെക്സ് 120 പോയന്റ് ഉയര്‍ന്ന് 49,330ലും നിഫ്റ്റി 60 പോയന്റ് നേട്ടത്തില്‍ 14,755ലുമാണ് വ്യാപാരം ആരംഭിച്ചത്.
ടൈറ്റാന്‍, പവര്‍ഗ്രിഡ് കോര്‍പ്, ഭാരതി എയര്‍ടെല്‍, ഇന്‍ഡസിന്‍ഡ് ബാങ്ക്, എസ്ബിഐ, മാരുതി സുസുകി, എന്‍ടിപിസി, ഡോ.റെഡ്ഡീസ് ലാബ്, നെസ് ലെ, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ഐസിഐസിഐ ബാങ്ക്, ടിസിഎസ്, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. നിഫ്റ്റി സെക്ടറല്‍ സൂചികകളില്‍ പ്രതികരണം സമ്മിശ്രമാണ്.
അതേസമയം, ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളില്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
https://www.facebook.com/Malayalivartha