പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല...
പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല. കഴിഞ്ഞ ചൊവ്വാഴ്ചയാണ് എണ്ണ കമ്പനികള്‍ അവസാനമായി ഇന്ധന വില കുറച്ചത്.
രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വില കുറഞ്ഞ സാഹചര്യത്തിലായിരുന്നു ഇത്. ചൊവ്വാഴ്ചയ്ക്ക് മുന്‍പ് നാലുദിവസം ഇന്ധന വില മാറ്റമില്ലാതെ തുടരുകയായിരുന്നു.
ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് വെബ്സൈറ്റിലെ വിവരങ്ങള്‍ പ്രകാരം രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളിന് ലിറ്ററിന് 90.56 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 80.87 രൂപയും. മുംബൈയില്‍ പെട്രോളിന് 96.98 രൂപയും ഡീസലിന് 87.96 രൂപയുമാണ് വില.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന നികുതികള്ക്കൊപ്പം ചരക്ക് കൂലിയും ഡീലര്‍ കമ്മീഷനും ചേര്‍ത്താണ് ചില്ലറ വില്പന വില നിശ്ചയിക്കുന്നത്. പെട്രോളിന് 60 ശതമാനവും ഡീസലിന് 54 ശതമാനമവുമാണ് നികുതി ഈടാക്കുന്നത്.
രാജ്യാന്തര എണ്ണ വിലയും വിദേശന വിനിമയ നിരക്കും അനുസരിച്ചാണ് എല്ലാ ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില്പന വില പുതുക്കി നിശ്ചയിക്കുന്നത്.
"
https://www.facebook.com/Malayalivartha