രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില തുടര്‍ച്ചയായ അഞ്ചാം ദിവസവും മാറ്റമില്ലാതെ തുടരുന്നു....
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില തുടര്‍ച്ചയായ അഞ്ചാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. രാജ്യാന്തര വിപണിയില്‍ എണ്ണവില വര്‍ധിച്ചു. രാജ്യത്ത് ഏറ്റവും അവസാനമായി എണ്ണ വില വര്‍ധിച്ചത് ഏപ്രില്‍ 15നായിരുന്നു.
പെട്രോള്‍ വില ലിറ്ററിന് 16 പൈസയും ഡീസലിന് 14 പൈസയുമാണ് അന്ന് കുറഞ്ഞത്.രാജ്യതലസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 90.40 രൂപയും ഡീസലിന് 80.73 രൂപയുമാണ്.
സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ പെട്രോളിന് 96.83 രൂപയും ഡീസലിന് 87.81 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 92.28 രൂപയും ഡീസലിന് 86.75 രൂപയുമാണ്.
കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന നികുതി നിരക്കും ചരക്കുകൂലിയും അനുസരിച്ച് ഓരോ സംസ്ഥാനത്തും വില വ്യത്യാസപ്പെട്ടിരിക്കുന്നു. -
രാജ്യാന്തര വിപണിയിലെ എണ്ണ വിലയും വിദേശ വിനിമയ നിരക്കും അനുസരിച്ച് ഓരോ ദിവസവും രാവിലെ ആറു മണിക്കാണ് ഇന്ധന വില പുതുക്കുന്നത്.
പെട്രോളിന്റെ ചില്ലറ വില്പന വിലയില്‍ 60 ശതമാനവും ഡീസലിന്റേ വിലയില്‍ 54 ശതമാനവും കേന്ദ്ര സംസ്ഥാന നികുതികളാണ്. ഒരു ലിറ്റര്‍ പെട്രോളിന് 32.90 രൂപയും ഡീസലിന് 31.80 രൂപയുമാണ് കേന്ദ്ര എക്സൈസ് നികുതി.
അതേസമയം, ആഗോള വിപണിയില്‍ തിങ്കളാഴ്ച എണ്ണ വില കുറഞ്ഞിരുന്നു.
"
https://www.facebook.com/Malayalivartha