ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 267 പോയന്റ് നേട്ടത്തില്‍ 48,986ലും നിഫ്റ്റി 84 പോയന്റ് ഉയര്‍ന്ന് 14,718ലുമാണ് വ്യാപാരം
വ്യാപാര ആഴ്ചയിലെ രണ്ടാംദിനത്തില്‍ ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 14,700ന് മുകളിലെത്തി. സെന്‍സെക്സ് 267 പോയന്റ് നേട്ടത്തില്‍ 48,986ലും നിഫ്റ്റി 84 പോയന്റ് ഉയര്‍ന്ന് 14,718ലുമാണ് വ്യാപാരം ആരംഭിച്ചത്.
ആഗോള കാരണങ്ങളാണ് വിപണിയിലെ നേട്ടത്തിനുപിന്നില്‍. ഇന്‍ഡസിന്‍ഡ് ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഒഎന്‍ജിസി, ടെക് മഹീന്ദ്ര, ബജാജ് ഫിന്‍സര്‍വ്, ഏഷ്യന്‍ പെയിന്റ്സ്, ടിസിഎസ്, ബജാജ് ഫിനാന്‍സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍
. ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ, റിലയന്‍സ്, എച്ച്ഡിഎഫ്സി ബാങ്ക്, ടൈറ്റാന്‍, പവര്‍ഗ്രിഡ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്
https://www.facebook.com/Malayalivartha