ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 263 പോയന്റ് നേട്ടത്തില്‍ 48,517ലും നിഫ്റ്റി 73 പോയന്റ് ഉയര്‍ന്ന് 14,570ലുമാണ് വ്യാപാരം
ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി വീണ്ടും 14,550ന് മുകളിലെത്തി. കോവിഡിന്റെ രണ്ടാംതരംഗത്തെതുടര്‍ന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് രാജ്യത്തെ അഭിസംബോധന ചെയ്യാനിരിക്കെയാണ് വിപണിയില്‍ നേട്ടം.
സെന്‍സെക്സ് 263 പോയന്റ് നേട്ടത്തില്‍ 48,517ലും നിഫ്റ്റി 73 പോയന്റ് ഉയര്‍ന്ന് 14,570ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1046 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 209 ഓഹരികള്‍ നഷ്ടത്തിലുമാണ്. 53 ഓഹരികള്‍ക്ക് മാറ്റമില്ല.
ഒഎന്‍ജിസി, ഭാരതി എയര്‍ടെല്‍, എന്‍ടിപിസി, ആക്സിസ് ബാങ്ക്, ടൈറ്റാന്‍, ഇന്‍ഡസിന്‍ഡ് ബാങ്ക്, എസ്ബിഐ, കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, പവര്‍ഗ്രിഡ് കോര്‍പ്, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ഐടിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ഏഷ്യന്‍ പെയിന്റ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, സണ്‍ ഫാര്‍മ, ബജാജ് ഫിനാന്‍സ്, മാരുതി സുസുകി, എച്ച്ഡിഎഫ്സി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.
https://www.facebook.com/Malayalivartha