ഇന്ധനവിലയില്‍ ഇന്നും വര്‍ദ്ധനവ്.... പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയും വര്‍ദ്ധിച്ചു
ഇന്ധനവിലയില്‍ ഇന്നും വര്‍ദ്ധനവ്.... പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയും വര്‍ദ്ധിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്ധന വില വര്‍ദ്ധിക്കുന്നത്.
കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 91 രൂപ 15 പൈസയും, ഡീസലിന് 85 രൂപ 87 പൈസയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 92 രൂപ 97 പൈസയും, ഡീസലിന് 87 രൂപ 57 പൈസയുമായി.
ഇന്നലെ പെട്രോളിന് 17 പൈസയും ഡീസലിന് 20 പൈസയും വര്‍ദ്ധിപ്പിച്ചിരുന്നു. ചൊവ്വാഴ്ച പെട്രോളിന് 29 പൈസയും ഡീസലിന് 32 പൈസയും കൂട്ടിയിരുന്നു.
https://www.facebook.com/Malayalivartha