ഓഹരി വിപണിയില്‍ നേട്ടം..... സെന്‍സെക്സ് 264 പോയന്റ് ഉയര്‍ന്ന് 48,996ലും നിഫ്റ്റി 76 പോയന്റ് നേട്ടത്തില്‍ 14,753ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടം.. നിഫ്റ്റി വീണ്ടും 14,750ന് മുകളിലെത്തി. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നതും നിക്ഷേപകരുടെ ആത്മവിശ്വാസമുയര്‍ത്തി.
സെന്‍സെക്സ് 264 പോയന്റ് ഉയര്‍ന്ന് 48,996ലും നിഫ്റ്റി 76 പോയന്റ് നേട്ടത്തില്‍ 14,753ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1296 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 264 ഓഹരികള്‍ നഷ്ടത്തിലുമാണ്. 75 ഓഹരികള്‍ക്ക് മാറ്റമില്ല.
എസ്ബിഐ, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഐടിസി, ഇന്‍ഫോസിസ്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, എച്ച്സിഎല്‍ ടെക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഒഎന്‍ജിസി, എച്ച്ഡിഎഫ്സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഫിന്‍സര്‍വ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
"
https://www.facebook.com/Malayalivartha