Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

25 ലക്ഷം വരെ വായ്പ, സ്വര്‍ണവായ്പയ്ക്കും ക്രെഡിറ്റ് കാര്‍ഡിനും അപ്പുറം ഇന്‍ഷുറന്‍സ് രംഗത്തു കൂടി കടക്കാന്‍ ഷവോമി; തിരിച്ചടവ് കാലാവധി 60 മാസം

24 AUGUST 2021 10:06 AM IST
മലയാളി വാര്‍ത്ത

രാജ്യത്തിന്റെ സാമ്പത്തികമേഖലയില്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങി ചൈനീസ് മൊബൈല്‍ നിര്‍മാതക്കളായ ഷാവോമി. അധികം വൈകാതെ കമ്പനി ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കു സ്വര്‍ണ വായ്പയും ക്രെഡിറ്റ് സേവനങ്ങളും നല്‍കുമെന്നാണ് വിവരം. മാത്രമല്ല, വിവിധതരം ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്ന കാര്യവും പരിഗണയിലാണെന്നും ഷാവോമി ഇന്ത്യ തലവന്‍ മനു കുമാര്‍ ജെയിന്‍ വ്യക്തമാക്കി.

രാജ്യത്തെ മുന്‍നിര സാമ്പത്തിക സേവന ദാതാക്കളായ ആക്സിസ് ബാങ്ക്, ഐ.ഡി.എഫ്.സി. ബാങ്ക്, ആദിത്യ ബിര്‍ള ഫിനാന്‍സ് ലിമിറ്റഡ്, സ്റ്റാഷ്ഫിന്‍, മണി വ്യൂ, ഏര്‍ലി സാലറി, ക്രെഡിറ്റ് വൈദ്യ എന്നിവരുമായി സഹകരിച്ചാകും ഷാവോമി സാമ്പത്തിക സേവനങ്ങള്‍ നല്‍കുക. കമ്പനിയുടെ ആദ്യ ചെറുകിട വായ്പാ പദ്ധതിയായ എം.ഐ. ക്രെഡിറ്റ്, 2019ല്‍ അവതരിപ്പിച്ചിരുന്നു.

പദ്ധതിക്കു കീഴില്‍ ഇതുവരെ ഒരുലക്ഷത്തിലധികം വായ്പകള്‍ അനുവദിച്ചതായാണ് കമ്പനിയുടെ അവകാശവാദം. എം.ഐ. ക്രെഡിറ്റ് വഴി പരമാവധി ഒരുലക്ഷം രൂപയാണു വായ്പ ലഭിക്കുക. കോവിഡിനെ തുടര്‍ന്ന് എം.ഐ. ക്രെഡിറ്റിന്റെ പ്രവര്‍ത്തനം താളംതെറ്റിയിരുന്നു. സേവനം അവസാനിപ്പിക്കുന്ന കാര്യം പോലും കഴിഞ്ഞപാദങ്ങളില്‍ ചിന്തിച്ചിരുന്നെന്ന് ജെയിന്‍ പറഞ്ഞു. എന്നാല്‍ 2020 നാലാംപാദത്തെ അപേക്ഷിച്ച് 2021 ആദ്യപാദത്തില്‍ ക്രെഡിറ്റ് സേവനം 95 ശതമാനം വര്‍ധിച്ചു.

2020 ആദ്യപാദത്തെ അപേക്ഷിച്ച് 2021 ആദ്യപാദത്തില്‍ വളര്‍ച്ച 35 ശതമാനമാണ്. അതിനാല്‍ തന്നെ ഉപയോക്താക്കള്‍ക്കു കൂടുതല്‍ തുക നല്‍കുന്നതിനായി പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കാനാണു തീരുമാനമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വര്‍ണവായ്പയ്ക്കും ക്രെഡിറ്റ് കാര്‍ഡിനും അപ്പുറം ഇന്‍ഷുറന്‍സ് രംഗത്തു കൂടി കടക്കാനാണ് ഷാവോമിയുടെ തീരുമാനം.

കോവിഡിനെ തുടര്‍ന്നു രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖല കൈവരിച്ച വളര്‍ച്ചയാണ് ഷാവോമിയെ ആകര്‍ഷിച്ചത്. ഐ.സി.ഐ.സി.ഐ. ലംബാര്‍ഡുമായി സഹകരിച്ചാകും ആരോഗ്യ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ നല്‍കുക. എം.ഐ. ക്രെഡിറ്റ് വഴി 25 ലക്ഷം രൂപ വരെ വായ്പ നല്‍കും. തിരിച്ചടവ് കാലാവധി 60 മാസമായിരിക്കും.

കൂടാതെ ചെറുകിട ഇടത്തര മേഖലയ്ക്ക് വായ്പ, ഉപയോക്താക്കള്‍ക്കു ക്രെഡിറ്റ് കാര്‍ഡ്, വ്യക്തിഗത വായ്പ എന്നിങ്ങനെ നീളുകയാണ് ഷാവോമിയുടെ വാഗ്ദാനങ്ങള്‍. മൊത്തം വായ്പയുടെ 20 ശതമാനവും ചെറുകിട- ഇടത്തരം മേഖലയ്ക്കായി മാറ്റിവയ്ക്കുമെന്നു കമ്പനി വ്യക്തമാക്കി. സ്വര്‍ണവായ്പ സേവനം ആഴ്ചകള്‍ക്കുള്ളില്‍ തുടങ്ങാനാണു കമ്പനിയുടെ തീരുമാനം. കമ്പനിയുടെ ഉപഭോക്തൃ ശൃംഖലയില്‍ 40 ശതമാനവും സ്വയം തൊഴില്‍ ചെയ്യുന്നവരാണ്. ബാക്കിയുള്ള 60 ശതമാനം ശമ്പളവരുമാനക്കാരും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (2 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (2 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (2 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (3 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (3 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (3 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (3 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (4 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (4 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (4 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (5 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (5 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (5 hours ago)

Malayali Vartha Recommends