Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

ദിവസം 1 രൂപ മാറ്റിവെയ്ക്കാൻ കഴിഞ്ഞാൽ 2 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് സ്വന്തമാക്കാം ..മോദി സർക്കാരിന്റെ ഈ പദ്ധതിയെക്കുറിച്ച് അറിയാമോ?

28 AUGUST 2021 03:39 PM IST
മലയാളി വാര്‍ത്ത

കുറഞ്ഞ വരുമാനമുള്ള വ്യക്തികള്‍ക്ക് ഏറെ പ്രയോജനകരം ആയ പലപദ്ധതികളും സർക്കാർ നാപ്പിലാക്കിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം പേർക്കും ഇത്തരം പദ്ധതികളെക്കുറിച്ച് അറിയില്ല എന്നതാണ് വാസ്തവം.. അത്തരത്തിലുള്ള ഒന്നാണ് പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന


സാധാരണയായി കുറഞ്ഞ വരുമാനക്കാരായവർ ഇന്‍ഷുറന്‍സ് പ്ലാനുകള്‍ വാങ്ങിക്കുന്നതിന് താത്പര്യം കാണിക്കാറില്ല. അന്നന്നത്തെ ചിലവുകള്‍ നടത്താനായി കഷ്ടപ്പെടുന്നവർക്ക് ഇന്‍ഷുറന്‍സിനായി ഒരു തുക ഓരോ മാസവും മാറ്റിവയ്ക്കുക എന്നത് ആലോചിക്കാൻ പോലും പറ്റാത്ത കാര്യമാണ് . എന്നാല്‍ ഇത്തരക്കാരെ ഉദ്ദേശിച്ചിട്ടുള്ളതാണ് പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന

 

 

സാധാരണക്കാരില്‍ സാധാരണക്കാരായ ജനങ്ങള്‍ക്കും ഈ പദ്ധതിയിലൂടെ ഇന്‍ഷുറന്‍സ് പരിരക്ഷ സ്വന്തമാക്കുവാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. .


ഇൻഷുറൻസ് പോളിസി എടുക്കുന്നതിനു ഒരു വലിയ തുക പ്രീമിയം അടയ്‌ക്കേണ്ടി വരുമെന്നതാന് സാധാരണക്കാരെ പോളിസി എടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. എന്നാൽ പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന പോളിസി എടുക്കുന്നതിനു വെറും 330 രൂപ പ്രതിവര്‍ഷ പ്രീമിയമായി അടച്ചാൽ മതി. അതായത് ദിവസം ഒരു രൂപ മാറ്റിവെക്കാൻ കഴിയുന്നവർക്ക് ഈ പോളിസി സ്വന്തമാക്കാം

 

 


2 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയാണ് പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന പദ്ധതി പ്രകാരം ലഭിക്കുന്നത് . അതായത് ഈ ഇന്‍ഷുറന്‍സ് നേട്ടം നിങ്ങള്‍ക്ക് ലഭിക്കുവാന്‍ മാസം 30 രൂപയില്‍ താഴെയുള്ള തുക മാത്രം മാറ്റി വച്ചാല്‍ മതിയാകും.

 

പിഎംജെജെബിവൈ പദ്ധതി പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന അഥവാ പിഎംജെജെബിവൈ പദ്ധതി പ്രകാരം ഉപയോക്താക്കള്‍ക്ക് ടേം ഇന്‍ഷുറന്‍സ് സേവനമാണ് ലഭിക്കുന്നത്. പദ്ധതിയ്ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വ്യക്തി രോഗ ബാധിതനായോ, അപകടത്തില്‍ പെട്ടോ മരണപ്പെടുകയാണെങ്കില്‍ കുടുംബാംഗങ്ങള്‍ക്ക് 2 ലക്ഷം രൂപ ലഭിക്കും. 2015ലാണ് ഈ ഇന്‍ഷുറന്‍സ് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആരംഭിക്കുന്നത്.

 

 


പോളിസി എടുക്കുന്ന വ്യക്തിയ്ക്ക് നിര്‍ബന്ധമായും ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം എന്നതുമാത്രമാണ് വ്യവസ്ഥ . പദ്ധതിയുടെ ഗുണഭോക്താവ് ആയാല്‍ ഓരോ വര്‍ഷവും നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും 330 രൂപ വീതം ഡെബിറ്റ് ചെയ്യപ്പെടുകയാണ് ചെയ്യുക. 18 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ള ഏതൊരു വ്യക്തിയ്ക്കും പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന പദ്ധതിയുടെ ഗുണഭോക്താവ് ആകുവാന്‍ സാധിക്കും.

 

 

പദ്ധതിയുടെ ഗുണഭോക്താവ് ആകുന്നത്തിനു ഒരു ഇടനിലക്കാരുടെയും ആവശ്യമില്ല . അതിനായി https://jansuraksha.gov.in/ എന്ന വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ് .

 

പദ്ധതിയില്‍ ചേരുന്നതിനുള്ള അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ചതിന് ശേഷം അടുത്തുള്ള ബാങ്കിലോ ഇന്‍ഷുറന്‍സ് സ്ഥാപനത്തിലോ നേരിട്ട് പി[ഓയി സമര്‍പ്പിക്കാം ഒന്നിലധികം സേവിംഗ്‌സ് അക്കൗണ്ടുകള്‍ ഉള്ളവർക്ക് ഒരു അക്കൗണ്ടില്‍ നിന്ന് മാത്രമേ ഈ ഇന്‍ഷുറന്‍സ് പദ്ധതിയിൽ ചേരാൻ കഴിയുകയുള്ളു

 

പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന പോളിസിക്കായി അടച്ച പ്രീമിയം ആദായ നികുതി നിയമത്തിലെ വകുപ്പ് 80 സി പ്രകാരം നികുതിയിളവിന് അര്‍ഹമാണ്. സേവിംഗ് ബാങ്ക് അക്കൗണ്ടുമായി ലിങ്കു ചെയ്തിരിക്കുന്ന ഓട്ടോ ഡെബിറ്റ് ഓപ്ഷന്‍ വഴി പോളിസി ഹോള്‍ഡര്‍ക്ക് ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഇന്‍ഷുറന്‍സ് കാലാവധി തിരഞ്ഞെടുക്കാന്‍ കഴിയും.

 

 

പോളിസി നിബന്ധനകള്‍ പാലിക്കുന്ന ഏതൊരു വ്യക്തിക്കും യാതൊരു ബുദ്ധിമുട്ടും കൂടാതെ ഈ പോളിസിയുടെ ഉപയോക്താവ് ആകുവാന്‍ സാധിക്കും.കുറഞ്ഞ വരുമാനമുള്ള വ്യക്തികളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുന്ന ഈ പദ്ധതിയെകുറിച്ചുള്ള വിവരങ്ങൾ കൂടുതൽപേരിലേയ്ക്ക് ഇനിയും എത്തിച്ചേരേണ്ടതുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (3 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (3 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (3 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (4 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (4 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (4 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (5 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (5 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (5 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (5 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (6 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (6 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (6 hours ago)

Malayali Vartha Recommends