Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

കിട്ടുന്ന 100 രൂപയില്‍ 35 രൂപയോളം വിവിധ നിരക്കുകളായി സര്‍ക്കാര്‍ കൊണ്ടുപോകുന്നു, വിപണിയില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ നിരക്കു വര്‍ധനയല്ലാതെ മറ്റൊരു വഴിയില്ലെന്ന് എയര്‍ടെല്‍

01 SEPTEMBER 2021 12:38 PM IST
മലയാളി വാര്‍ത്ത

വിപണിയില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ നിരക്കു വര്‍ധനയല്ലാതെ മറ്റൊരു വഴിയില്ലെന്നു എയര്‍ടെല്‍. ചെയര്‍മാന്‍ സുനില്‍ മിത്തല്‍ ആണ് ഇതേ കുറിച്ച് തുറന്ന് പറഞ്ഞത്. കിട്ടുന്ന 100 രൂപയില്‍ 35 രൂപയോളം വിവിധ നിരക്കുകളായി സര്‍ക്കാര്‍ കൊണ്ടുപോകുന്നു. മികച്ച സേവനം ഉപയോക്താക്കള്‍ക്കു നല്‍കുകയാണ് ലക്ഷ്യം. 5ജി സാങ്കേതികവിദ്യ ഉപയോക്താക്കള്‍ക്കും നല്‍കണം. നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ കാര്യങ്ങള്‍ ദുഷ്‌കരമാണ്. നിരക്കുകള്‍ വര്‍ധിപ്പിച്ചേ മതിയാകുവെന്ന് അദ്ദേഹം പറഞ്ഞു.

നിലവില്‍ 79 രൂപയുടെ പ്ലാനാണ് കമ്പനി ഉപയോക്താക്കള്‍ക്കു ഏറ്റവും കുറഞ്ഞതായി വാഗ്ദാനം ചെയ്യുന്നത്. ഇത് 99 രൂപയാക്കിയെങ്കിയും ഉയര്‍ത്തുമെന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്.കമ്പനികള്‍ക്കായി സര്‍ക്കാര്‍ ഇടപെടലുകള്‍ ആവശ്യമാണ്. മേഖലയിലെ നികുതികളിലടക്കം ഇളവുകള്‍ വേണം. ലോകത്ത് മറ്റൊരു രാജ്യത്തും ഇത്രയും കുറഞ്ഞ നിരക്കില്‍ ടെലികോം സേവനങ്ങള്‍ നലകുന്നില്ലെന്നും മിത്തല്‍ ചൂണ്ടിക്കാട്ടി. ഇന്ത്യക്കാര്‍ മാസത്തില്‍ ശരാശരി 16 ജി.ബി. ഡേറ്റയാണ് ഉപയോഗിക്കുന്നത്.

നിരക്കുകളില്‍ വര്‍ധന വരുത്തേണ്ട സമയമാണിത്. സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍ നിരക്കുകള്‍ ഉയര്‍ത്താന്‍ മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷാവസാനത്തോടെ ഒരു ഉപയോക്താവില്‍നിന്നുള്ള പ്രതിമാസ ശരാശരി വരുമാനം 200 രൂപയെങ്കിലും ആയിരിക്കണം. നിലവില്‍ ഇത് 149 രൂപ മാത്രമാണ്. അതായത് നിരക്കുകളില്‍ 40 ശതമാനത്തിന്റെ വര്‍ധന വരണം. വരും നാളുകളില്‍ ഉപയോക്താക്കളില്‍നിന്നുള്ള പ്രതിമാസ വരുമാനം 300 രൂപയാക്കി ഉയര്‍ത്തണമെന്നും മിത്തല്‍ വ്യക്തമാക്കി.

 

അടുത്തിടെയാണ് കമ്പനി അടിസ്ഥാന പ്ലാനായ 49 രൂപ 79 ആക്കി ഉയര്‍ത്തിയത്. ഈ പ്ലാനാണ് നിലവില്‍ 99 ആക്കാനൊരുങ്ങുന്നത്. 1.6 ലക്ഷം കോടി രൂപയുടെ കടമാണ് എയര്‍ടെല്ലിനുള്ളത്. കടബാധ്യത കുറയ്ക്കുന്നതിനും ശൃംഖല വിപൂലീകരിക്കുന്നതിനുമായി കഴിഞ്ഞ ദിവസമാണ് കമ്പനി 21000 കോടി രൂപയുടെ അവകാശ ഓഹരികള്‍ പ്രഖ്യാപിച്ചത്. ഒരു ഓഹരിക്ക് 535 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. 14 ഓഹരികള്‍ക്ക് ഒരു അവകാശ ഓഹരി എന്ന നിരക്കിലാകും ഇടപാട്. സ്ഥാപക ചെയര്‍മാന്‍ സുനില്‍ മിത്തല്‍ അടക്കം സ്ഥാപകര്‍ എല്ലാവരും ഓഹരികള്‍ വാങ്ങുമെന്നാണ് സൂചന. അഞ്ചു രൂപയാണ് ഓഹരികളുടെ മുഖവില.

റിലയന്‍സ് ജിയോയുടെ കടുന്നുവരവോടെയാണ് എയര്‍ടെല്‍ വിപണിയില്‍ രണ്ടാംസ്ഥാനത്തേയ്ക്കു തഴയപ്പെട്ടത്. നിലവില്‍ കമ്പനിയുടെ 55.8 ശതമാനം ഓഹരികളും പ്രൊമോട്ടറുടെ കൈകളിലാണ്. 44.09 ശതമാനം ഔഹരികളാണ് പൊതുവിപണിയിലുള്ളത്. ഇക്കഴിഞ്ഞ ജൂണില്‍ മാത്രം 38.1 ലക്ഷം ഉപയോക്താക്കളെ കൈവരിച്ച എയര്‍ടെല്ലിന്റെ മൊത്തം ഉപഭോക്തൃ ശൃംഖല 35.2 കോടിയാണ്. തിങ്കളാഴ്ച 620.35ലാണ് എയര്‍ടെല്‍ ഓഹരികള്‍ വില്‍പ്പന അവസാനിപ്പിച്ചത്. വെള്ളിയാഴ്ച ഇത് 588.45 രൂപയായിരുന്നു. ഇന്ന് നിലവില്‍(12.50 പി.എം) 634.65ലാണ് കമ്പനി ഓഹരികളുടെ വ്യാപാരം നടക്കുന്നത്. അവകാശ ഓഹരികള്‍ പ്രഖ്യാപിച്ചതും ഗൂഗിളിന്റെ നിക്ഷേപമെത്തിയേക്കുമെന്ന വാര്‍ത്തകളുമാണ് ഓഹരി വിലയില്‍ പ്രതിഫലിക്കുന്നത്. ഓഹരിയുടെ 52 ആഴ്ചയിലെ മികച്ച പ്രകടനം 644.00 രൂപയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (3 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (3 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (3 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (4 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (4 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (4 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (5 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (5 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (5 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (5 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (6 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (6 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (6 hours ago)

Malayali Vartha Recommends