Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

ബജാജിന്റെ പേരില്‍ വ്യാജ വായ്പ തട്ടിപ്പ്; ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി ബജാജ് ഫിനാന്‍സ്

02 SEPTEMBER 2021 12:15 PM IST
മലയാളി വാര്‍ത്ത

വായ്പയുടെ പേരില്‍ നടക്കുന്ന തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി ബജാജ് ഫിനാന്‍സ്. ബജാജ് ഹോള്‍ഡിങ്സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബജാജ് ഫിനാന്‍സില്‍ നിന്നു എളുപ്പത്തില്‍ വായ്പ ലഭിക്കുന്നതിനായി ഇന്‍ഷുറന്‍സ് എടുക്കണമെന്ന തരത്തിലാണ് തട്ടിപ്പ്. ഇന്‍ഷുറന്‍സ് പോളിസിക്കൊപ്പം വായ്പ എന്നൊരു പദ്ധതി ബജാജ് ഫിനാന്‍സ് അവതരിപ്പിച്ചിട്ടില്ലെന്നും ബജാജില്‍ നിന്നു വായ്പ ലഭിക്കുന്നതിനു മറ്റൊരു ഉല്‍പ്പന്നം വാങ്ങേണ്ട ആവശ്യമില്ലെന്നും കമ്പനി ട്വിറ്ററിലൂടെ വ്യക്തമാക്കി. തട്ടിപ്പുകള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്നും കമ്പനി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

യുവാക്കളാണ് തട്ടിപ്പിനു കൂടുതലും ഇരയായിരിക്കുന്നത്. കോവിഡിനു ശേഷം യുവാക്കള്‍ക്കിടയില്‍ വ്യക്തിഗയ വായ്പകള്‍ എടുക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ബജാജ് ഫിനാന്‍സ് പ്രതിനിധികള്‍ എന്ന വ്യജേനയാണ് തട്ടിപ്പുകാര്‍ ഉപയോക്താക്കളിലേക്കെത്തുന്നതെന്നു ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനം വ്യക്തമാക്കി. കോവിഡ് സാഹചര്യത്തില്‍ വായ്പയ്ക്കായി ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണെന്നു ഇവര്‍ ഉപയോക്താക്കളെ വിശ്വസിപ്പിക്കുന്നു.

തുടര്‍ന്നു ഇന്‍ഷുറന്‍സ് എടുപ്പിക്കുന്നു. ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നുള്ള രേഖകളും ഉപയോക്താക്കള്‍ക്കു അയച്ചു നല്‍കും. തുടര്‍ന്നു വായ്പയ്ക്കായി സമീപിക്കുന്ന ഉപയോക്താക്കളോട് തുക കൈമാറുന്നതിനു കുറച്ച് നടപടികള്‍ കൂടി കഴിയേണ്ടതുണ്ടെന്നും ഇതിനായി കാത്തിരിക്കാനും നിര്‍ദേശിക്കും.

 

മിക്ക ഇന്‍ഷുറന്‍സ് കമ്പനികളും 90 ദിവസത്തെ സൗജന്യ ലോക്ക് ഇന്‍ പിരീഡ് പോളിസികള്‍ക്കു നല്‍കുന്നുണ്ട്. ഈ കാലയളവില്‍ ഉപയോക്താക്കള്‍ പോളിസികള്‍ റദ്ദാക്കിയാല്‍ പ്രീമിയം തുക തിരികെ ലഭിക്കും. ഈ കാലവധി കഴിയുന്നതുവരെ ഉപയോക്താക്കളെ പിടിച്ചുനിര്‍ത്താനാണ് തട്ടിപ്പുകാര്‍ ശ്രമിക്കുന്നത്. ലോക്ക് ഇന്‍ പിരീഡ് കഴിയുന്നതോടെ തട്ടിപ്പുകാര്‍ ഉപയോക്താക്കളുടെ കോളുകള്‍ നിരസിക്കും. ഈ സമയത്തു മാത്രമാണ് തട്ടിപ്പിനിരയായെന്ന് ഉപയോക്താക്കള്‍ മനസിലാക്കുന്നത്.

അര്‍ഹതയുള്ള ഉപയോക്താക്കള്‍ക്കു വായ്പകള്‍ നല്‍കുന്നതിനു ബജാജ് മറ്റു ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ നിര്‍ദേശിക്കാറില്ലെന്നും ഇത്തരം കോളുകള്‍ ലഭിച്ചാല്‍ അടുത്തുള്ള ബജാജ് ഫിനാന്‍സ് ശാഖയില്‍ ബന്ധപ്പെടണമെന്നും കമ്പനി നിര്‍ദേശിച്ചു. ഇത്തരക്കാര്‍ക്ക് ഒരു കാരണവശാലും പണം കൈമാറരുത്.

മൊബൈലില്‍ വരുന്ന ഒ.ടി.പി, ഇ.എം.ഐ. കാര്‍ഡ് നമ്പര്‍, പാന്‍- ആധാര്‍ വിവരങ്ങള്‍ തുടങ്ങിയവ കോളുകളിലോ, സാമൂഹിക മാധ്യമങ്ങളിലോ കൈമാറരുതെന്നും കമ്പനി വ്യക്തമാക്കി. ബജാജ് ഫിനാന്‍സുമായി ബന്ധപ്പെട്ട വായ്പ വിശദാംശങ്ങള്‍ ഔദ്യോഗിക വെബ്സൈറ്റില്‍ മാത്രം തെരയുക. ഇത്തരം തട്ടിപ്പു മെസേജുകള്‍ ഒരു കാരണവശാലും മറ്റുള്ളവരുമായി പങ്കിടരുതെന്നും ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (3 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (3 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (3 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (4 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (4 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (4 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (5 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (5 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (5 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (5 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (6 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (6 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (6 hours ago)

Malayali Vartha Recommends