Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

ഇടനിലക്കാരെ ഒഴിവാക്കി ലാഭം ഉപയോക്താക്കളിലെത്തിക്കുക; വസ്ത്രവ്യാപാര രംഗത്ത് സജീവമാകാന്‍ തയ്യാറെടുത്ത് റിലയന്‍സ്

06 SEPTEMBER 2021 12:03 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ വസ്ത്രവ്യാപാര രംഗത്തും സജീവമാകാന്‍ റിലയന്‍സിന്റെ പുതിയ സംരംഭം ഉടന്‍. 'അവന്ത്ര' എന്ന പേരിലാണ് റിലയന്‍സിന്റെ വസ്ത്രശൃംഖല. സാരികളും എത്നിക് വെയറുകളുമാണ് പ്രധാന ആകര്‍ഷണം. യുവതികളെ ലക്ഷ്യമിട്ടാരംഭിക്കുന്ന അവന്ത്ര വിപണിയില്‍ ലഭ്യമായതില്‍ ഏറ്റവും കുറഞ്ഞ നിരക്കിലാകും ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുകയെന്ന് അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ആഭരണ വിപണിയില്‍ തിളങ്ങിയ തനിഷ്‌ക് ബ്രാന്‍ഡിനെ വസ്ത്രവ്യാപാര രംഗത്ത് അവതരിപ്പിക്കാനുള്ള ടാറ്റയുടെ ശ്രമങ്ങള്‍ക്കിടയിലാണ് റിലയന്‍സിന്റെ കടന്നുവരവെന്നതും ശ്രദ്ധേയമാണ്. റിലയന്‍സിന്റെ ഓണ്‍ലൈന്‍ സ്റ്റോറായ അജിയോ ഇതോടകം യുവതി- യുവാക്കള്‍ക്കിടയില്‍ തരംഗമാണ്.

റിലയന്‍സ് ട്രെന്‍ഡ്സ് റീട്ടെയില്‍ രംഗത്ത് നിലനില്‍ക്കേയാണ് പുതിയ സംരംഭം പ്രഖ്യാപിച്ചിരിക്കുന്നത്. റിലയന്‍സ് ട്രെന്‍ഡ്സുമായി ചേര്‍ന്നാകുമോ അവന്ത്രയുടെ പ്രവര്‍ത്തനമെന്നു വ്യക്തമല്ല. വളരെ കുറഞ്ഞ വിലയ്ക്ക് റിലയന്‍സ് ഫ്രഷ് സ്റ്റോറുകള്‍ വഴിയും നിലവില്‍ വസ്ത്രങ്ങള്‍ ഉപയോക്താക്കളിലെത്തുന്നുണ്ട്.

ഇവിടെ ലഭിക്കുന്ന ജനസ്വീകാര്യത കൂടുതല്‍ ഉപയോഗപ്പെടുത്താണ് റിലയന്‍സ് അവന്ത്രയിലൂടെ ലക്ഷ്യമിടുന്നതെന്നാണു വിപണിയുടെ വിലയിരുത്തല്‍. എത്നിക് വെയറുകള്‍ക്കും സാരികള്‍ക്കും ഇന്ത്യയില്‍ മികച്ച വിപണിയാണുള്ളത്. പ്രമുഖ കമ്പനികളുമായുള്ള സഹകരണങ്ങള്‍ക്കു പുറമേ ഇന്ത്യയിലെ പരമ്പരാഗത നെയ്തുകാരും വസ്ത്ര നിര്‍മാതാക്കളുമായും റിലയന്‍സ് സഹകരിക്കും.

നല്ലി സില്‍ക്സ്, പോതീസ് തുടങ്ങിയ ബ്രാന്‍ഡുകളും അവന്ത്ര വഴി ഉപയോക്താക്കളിലെത്തും. ഇടനിലക്കാരെ ഒഴിവാക്കി ഈ ലാഭം ഉപയോക്താക്കളിലെത്തിക്കാനാണ് റിലയന്‍സ് ശ്രമിക്കുന്നത്. ചുരുക്കത്തില്‍ വളരെ കുറഞ്ഞ നിരക്കില്‍ ഉല്‍പ്പന്നങ്ങള്‍ ആവശ്യക്കാരിലെത്തും. വസ്ത്രങ്ങള്‍ക്കു പുറമേ ജുവലറികളും ഉപയോക്താക്കളുടെ ഇഷ്ടാനുസരണമുള്ള വസ്ത്ര ഡിസൈനുകളും തയ്യലുകളും അവന്ത്ര മുന്നോട്ടുവയ്ക്കുന്നുണ്ട്.

അവന്ത്രയുടെ ആദ്യത്തെ ഔട്ട്ലെറ്റ് ബംഗളുരുവിലാകും ആരംഭിക്കുക. പിന്നീട് കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കും. അടുത്തവര്‍ഷം പകുതിയോടെ ഇന്ത്യയില്‍ മൊത്തം അവന്ത്രയുടെ സാന്നിധ്യമുണ്ടാകുമെന്നാണു സൂചന. വാര്‍ഷികാടിസ്ഥാനത്തില്‍ രാജ്യത്ത് സ്ത്രീകളുടെ എത്നിക് വെയറുകള്‍ 10 ശതമാനം വളര്‍ച്ചയാണ് കൈവരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (3 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (3 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (3 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (4 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (4 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (4 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (5 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (5 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (5 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (5 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (6 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (6 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (6 hours ago)

Malayali Vartha Recommends