Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

10,000 കോടി ഡോളര്‍ ആസ്തിയിലേയ്ക്ക് മുകേഷ് അമ്പാനി ഉയര്‍ന്നതിന് പിന്നാലെ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ്

08 SEPTEMBER 2021 12:09 PM IST
മലയാളി വാര്‍ത്ത

മുകേഷ് അംബാനി 10,000 കോടി ഡോളര്‍ ആസ്തിയുള്ള ലോകത്തെ അതി സമ്പന്നരുടെ നിരയിലേക്ക് ഉയര്‍ന്നതിന് പിന്നാലെ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ജീവനക്കാര്‍ക്ക് ശരാശരി പത്തു മുതല്‍ പന്ത്രണ്ട് ശതമാനം വര്‍ദ്ധനവ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം കമ്പനി ശമ്പളം വെട്ടിക്കുറയ്ക്കുന്നതതായി പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് മുഴുവന്‍ ശമ്പളവും നല്‍കുകയായിരുന്നു. മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പള വര്‍ദ്ധനവ് പ്രാബല്യത്തില്‍ കൊണ്ടുവരുന്നത്.

ശമ്പളം വെട്ടിക്കുറച്ചില്ലെങ്കിലും കഴിഞ്ഞ വര്‍ഷം വരുമാന വര്‍ദ്ധന ഉണ്ടായിരുന്നില്ല എന്നും ജീവനക്കാര്‍ പറയുന്നു. അതേസമയം ശമ്പള വര്‍ദ്ധനവ് സംബന്ധിച്ച വാര്‍ത്തകളോട് റിലയന്‍സ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 2020 ഏപ്രിലില്‍ കൊവിഡ് വ്യാപനം മൂലം വരുമാനമിടിഞ്ഞതിനാല്‍ കമ്പനി പെട്രോകെമിക്കല്‍സ് ബിസിനസില്‍ 15 ലക്ഷത്തില്‍ കൂടുതല്‍ വരുമാനമുള്ള ജീവനക്കാര്‍ക്ക് ശമ്പളം വെട്ടിക്കുറക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.

10 ശതമാനം ശമ്പളം വെട്ടിക്കുറക്കുന്നതായാണ് പ്രഖ്യാപിച്ചത്. മറ്റ് ബിസിനസ്സുകളിലെ ശമ്പള വര്‍ദ്ധനവും ഇന്‍സെന്റീവുകളും ഉള്‍പ്പെടെ മരവിപ്പിക്കുകയും ചെയ്തു. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ശമ്പളം മാത്രമാണ് വെട്ടിക്കുറച്ചത്. മൊത്തം ശമ്പള പാക്കേജിന്റെ 30-50 ശതമാനം വരെ വെട്ടിക്കുറച്ചു. എങ്കിലുംഒക്ടോബറില്‍ മുന്‍കാല പ്രാബല്യത്തോടെ തന്നെ കുറച്ച ശമ്പളം തിരികെ നല്‍കി എന്ന് റിപ്പര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

റിലയന്‍സ് ഇന്‍ഡസ്ട്രീസും 2019-20 വര്‍ഷത്തെ ബോണസ് ഉള്‍പ്പെടെ മാറ്റിവച്ചിരുന്നു, എന്നാല്‍ പിന്നീട് ഒക്ടോബറില്‍ മുഴുവന്‍ തുകയും നല്‍കുകയായിരുന്നു. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി ജീവനക്കാരുടെ പ്രകടനം കണക്കിലെടുക്കാതെ മുഴുവന്‍ ജീവനക്കാര്‍ക്കും ബോണസ് നല്‍കി.

ആഗോള സ്ഥാപനമായ അയോണ്‍ 'ഇന്ത്യയിലെ ശമ്പള വര്‍ദ്ധന സംബന്ധിച്ച സര്‍വേയില്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു, ഇന്ത്യന്‍ കമ്പനികള്‍ 2021 ല്‍ ശരാശരി 8.8 ശതമാനം ശമ്പളം ആണ് വര്‍ദ്ധിപ്പിച്ചത്. 2022 ല്‍ ശരാശരി 9.4 ശതമാനം വരെയാകും വര്‍ദ്ധനവ് . കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് വിപണി കരകയറുന്നതോടെ ജീവനക്കാര്‍ക്ക് കൂടുതല്‍ വരുമാനവും ലഭിച്ചേക്കും. നിലിവിലെ സാഹചര്യത്തില്‍ ഉയര്‍ന്ന ശമ്പള വര്‍ദ്ധനവാണ് റിലയന്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (4 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (4 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (4 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (5 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (5 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (5 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (5 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (6 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (6 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (6 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (6 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (7 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (7 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (7 hours ago)

Malayali Vartha Recommends