Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

24 മണിക്കൂറിനുള്ളില്‍ ഓഹരി വില്‍പ്പനയും പണമിടപാടുകളും പൂര്‍ത്തിയാക്കാം; അനുമതി നല്‍കി സെബി

10 SEPTEMBER 2021 11:40 AM IST
മലയാളി വാര്‍ത്ത

ഓഹരി വിപണിയില്‍ നിര്‍ണായക മാറ്റം കൊണ്ടു വരുന്ന ഇടപെടലുമായി സെബി. ടിപ്ലസ് സെറ്റില്‍മെന്റ് നടപ്പാക്കാനാണ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതോടെ നിലവില്‍ രണ്ടു ദിവസമെടുത്ത് പൂര്‍ത്തിയാക്കുന്ന ഓഹരി വ്യാപാരത്തിലെ പണം സെറ്റില്‍മെന്റുകള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ ആകും. പുതിയ രീതി അനുസരിച്ച് വില്‍പ്പന നടന്ന് ഒരു ദിവസത്തിനുള്ളില്‍ സെറ്റില്‍മെന്റ് പൂര്‍ത്തിയാകും എന്നതാണ് പ്രധാന സവിശേഷത.

ഇത് ഓപ്ഷണലാണ്. നിക്ഷേപകര്‍ക്ക് നിലവിലെ ടി+1, ടി+2 സെറ്റില്‍മെന്റുകളില്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞടുക്കാന്‍ ആകും. 2022 ജനുവരി ഒന്നുമുതലാണ് ഇത് നിലവില്‍ വരുന്നത്. നിക്ഷേപകരുടെ സൗകര്യമനുസരിച്ച് സെറ്റില്‍മന്റ് രീതിയും തെരഞ്ഞെടുക്കാം. ഏത് ഓഹരി വില്‍പ്പനകളിലും പുതിയ സെറ്റില്‍മെന്റ് ഓപ്ഷന്‍ ഉപയോഗിക്കാന്‍ സാധിക്കുമെങ്കിലും ഒരു മാസം മുമ്പ് നോട്ടീസ് നല്‍കണമെന്ന വ്യവസ്ഥ ഗുലേറ്ററി അതോറിറ്റി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൂടാതെ ഈ ഓപ്ഷന്‍ സ്വീകരിച്ചാല്‍ ഏറ്റവും ചുരുങ്ങിയത് ആറു മാസമെങ്കിലും അതില്‍ തുടരേണ്ടതുണ്ട്. തിരിച്ച് ടി +2 ഓപ്ഷനിലേക്ക് മാറണമെങ്കിലും ഒരു മാസത്തെ അഡ്വാന്‍സ് നോട്ടീസ് നല്‍കേണ്ടതുണ്ട്. സെറ്റില്‍മെന്റ് സമയം കുറയ്ക്കുന്നത് ട്രേഡിങ് വരുമാനം കൂട്ടുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

അതേ സമയം ഒരേ ഓഹരിക്ക് വ്യത്യസ്ത സെറ്റില്‍മെന്റ് രീതികള്‍ വരുമ്പോള്‍ മൊത്തം കൈകാര്യം ചെയ്യുന്ന ഓഹരികളുടെ മൂല്യം കണക്കുകൂട്ടുന്നതില്‍ ബുദ്ധിമുട്ടുണ്ടാകാമെന്ന് ചൂണ്ടിക്കാട്ടുന്നവരുണ്ട്. സാങ്കേതികമായി ഇത് ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. തുടക്കം മുതല്‍ ഒരേ സെറ്റില്‍മന്റ് രീതി തെരഞ്ഞെടുത്തിരിക്കുന്നവര്‍ എല്ലാം ഒരേ ദിവസം തന്നെ സെറ്റില്‍മെന്റിന് ശ്രമിക്കുന്നത് ഇന്‍ട്രാ ഡേ ട്രേഡിങ്ങില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ തുടക്കത്തില്‍ ആശയക്കുഴപ്പത്തില്‍ ആക്കിയേക്കാം.

ഓഹരി ഇടപാടുകള്‍ നടന്ന് ഒരു ദിവസത്തിനുള്ളില്‍ തന്നെ എല്ലാം സെറ്റില്‍മെന്റുകളും പൂര്‍ത്തിയാക്കണം. ലിസ്റ്റുചെയ്ത ഏതെങ്കിലും ഓഹരികള്‍ക്ക് ഹ്രസ്വ സെറ്റില്‍മെന്റ് സൈക്കിള്‍ തിരഞ്ഞെടുക്കണോ എന്ന് സ്വയം തീരുമാനിക്കാം. ടി+1 സെറ്റില്‍മെന്റ് സൈക്കിളിലേക്കുള്ള മാറ്റം ആഭ്യന്തര നിക്ഷേപകര്‍ക്ക് പണ ലഭ്യത ഉയര്‍ത്താന്‍ സഹായകരമാകും എന്നതാണ് പ്രധാന മെച്ചം. ട്രേഡിങ്ങ് വിറ്റുവരവ് ഉയരുന്നതിനൊപ്പം സെറ്റില്‍മെന്റ് റിസ്‌ക് കുറയ്ക്കുകയും ചെയ്യാം. ബ്രോക്കര്‍മാര്‍ക്കും ഇത് എളുപ്പമാകും.

അതേ സമയം വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ക്ക് പുതിയ നടപടിയുമായി പൊരുത്തപ്പെടുന്നതില്‍ കൂടുതല്‍ സമയം വേണ്ടി വന്നേക്കാം, കാരണം വിവിധ രാജ്യങ്ങളിലെ സമയ ക്രമങ്ങളിലെ വ്യത്യാസമാണ്, പ്രത്യേകിച്ച് യുഎസ്, യൂറോപ്യന്‍ നിക്ഷേപകരില്‍ ഇത് കൂടുതല്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ചേക്കും. സെറ്റില്‍മെന്റ് സമയം വിവിധ ഓഹരി ഉടമകളില്‍ നിന്ന് അഭ്യര്‍ത്ഥന ലഭിച്ചതാണ് നടപടിക്ക് പിന്നില്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (4 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (4 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (4 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (5 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (5 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (5 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (5 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (6 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (6 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (6 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (6 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (7 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (7 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (7 hours ago)

Malayali Vartha Recommends