Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

പ്രശസ്തമായ ബാലാപൂര്‍ ലഡ്ഡു ലേലത്തില്‍ വിറ്റ് പോയത് 18.90 ലക്ഷം രൂപയ്ക്ക്; ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുക

20 SEPTEMBER 2021 11:21 AM IST
മലയാളി വാര്‍ത്ത

ഹൈദരാബാദിലെ ഏറ്റവും പ്രശസ്തമായ ബാലാപൂര്‍ ലഡ്ഡു ലേലത്തില്‍ വിറ്റ് പോയത് 18.90 ലക്ഷം രൂപയ്ക്ക്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന തുകയാണിത്. 21 കിലോഗ്രാം തൂക്കം വരുന്ന ലഡ്ഡു ഇന്നലെയാണ് ലേലം ചെയ്തത്. തെലങ്കാനയിലെ നാടര്‍ഗുളില്‍ നിന്നുള്ള വ്യവസായി മാരി ശശന്‍ റെഡ്ഡിയും ആന്ധ്രാപ്രദേശ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായ രമേശ് യാദവും ആണ് ലഡ്ഡു സ്വന്തമാക്കിയത്.

1,116 രൂപയ്ക്കാണ് ലേലം ആരംഭിച്ചത്. ലേലത്തില്‍ പങ്കെടുക്കാന്‍ കൂടുതല്‍ ആളുകള്‍ രംഗത്തെത്തിയതോടെ വിലയും കുതിച്ചു. നൂറുകണക്കിനു ഭക്തര്‍ ലേലത്തിനായെത്തിയിരുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡിയ്ക്കുള്ള സമ്മാനമാണ് ലഡ്ഡുവെന്ന് യാദവ് പറഞ്ഞു. 2019 ല്‍ 17.60 ലക്ഷം രൂപയ്ക്ക് ലഡ്ഡു വാങ്ങിയ ബിസിനസുകാരനും കൃഷിക്കാരനുമായ കോളനു റാം റെഡ്ഡിയും ഈ വര്‍ഷം ലേലത്തില്‍ പങ്കെടുത്തിരുന്നു.

തെലങ്കാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി. സബിത ഇന്ദ്ര റെഡ്ഡി, മുന്‍ എം.എല്‍.എ. ടി. കൃഷ്ണ റെഡ്ഡി തുടങ്ങി നിരവധി രാഷ്ട്രീയക്കാര്‍ ലേലത്തിന് സാക്ഷ്യം വഹിച്ചു. നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ബാലാപൂര്‍ ഗ്രാമത്തിലെ വാര്‍ഷിക ലേലം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ കടന്നുപോകുന്ന ഗണേശ നിമഞ്ജന ഘോഷയാത്രയുടെ ആരംഭമാണ്. തുടര്‍ന്ന് ഗണേശ വിശ്രഹം നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഹുസൈന്‍ സാഗര്‍ തടാകത്തില്‍ ഒഴുക്കും.

1994ല്‍ നടന്ന ആദ്യ ലേലത്തില്‍ 450 രൂപയ്ക്കാണ് ലഡ്ഡു വിറ്റ് പോയതെന്നു ബാലാപൂര്‍ ഗണേശ് ഉത്സവ സമിതി പറഞ്ഞു. അതിനുശേഷം ലേലം ജനപ്രീതിയിലും വിലയിലും വളര്‍ന്നു. ലേലത്തില്‍ ലഡ്ഡു സ്വന്തമാക്കുന്നവര്‍ക്ക് അഭിവൃദ്ധിയും സമ്പത്തും വന്നുചേരുമെന്നാണു വിശ്വാസം. അതിനാല്‍ തന്നെ ബിസിനസുകാര്‍- രാഷ്ട്രീയക്കാര്‍ തുടങ്ങി നിരവധി പേരാണ് ഓരോ വര്‍ഷവും ലേലത്തില്‍ പങ്കെടുക്കുന്നത്. 2018 ല്‍ 16.60 ലക്ഷം രൂപയ്ക്കാണ് ലഡ്ഡു ലേലം ചെയ്തത്. കഴിഞ്ഞ വര്‍ഷം കോവിഡ് -19 കാരണം പൊതു ആഘോഷങ്ങള്‍ ഇല്ലാത്തതിനാല്‍ ലേലം റദ്ദാക്കിയിരുന്നു.

1994 -ലെ ആദ്യ ലേലത്തില്‍ കോലാനു മോഹന്‍ റെഡ്ഡിയാണു ലഡ്ഡു വാങ്ങിയത്. തുടര്‍ന്നുള്ള അഞ്ചു വര്‍ഷവും അദ്ദേഹം തന്നെ ലേലത്തില്‍ വിജയിച്ചു. ലഡ്ഡു തനിക്ക് അഭിവൃദ്ധി കൊണ്ടുവന്നെന്നു റെഡ്ഡി വ്യക്തമാക്കിയതോടെ ലേലത്തിലേക്ക് ആളുകള്‍ ഒഴുകിയെത്തി. ലേല വിജയികള്‍ അവരുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ലഡ്ഡു പങ്കുവയ്ക്കുന്നതിനൊപ്പം അവശേഷിക്കുന്ന അവശിഷ്ടങ്ങള്‍ കൃഷിയിടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും വീട്ടിലും വിതറും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (4 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (4 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (4 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (5 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (5 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (5 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (5 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (6 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (6 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (6 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (6 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (7 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (7 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (7 hours ago)

Malayali Vartha Recommends