Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഓണ്‍ലൈന്‍ ഗെയിമില്‍ ആയുധങ്ങള്‍ വാങ്ങാന്‍ ചെലവഴിച്ചത് 19 ലക്ഷം രൂപ; കുട്ടികളുടെ ഗെയിം കളി കാര്യമാകുമ്പോള്‍

22 SEPTEMBER 2021 12:28 PM IST
മലയാളി വാര്‍ത്ത

കോവിഡ് പടര്‍ന്നു പിടിച്ചതോടെ കുട്ടികളുടെ പഠനമെല്ലാം ഓണ്‍ലൈന്‍ വഴി ആയിരിക്കുകയാണ്. തുടര്‍ന്ന് എല്ലാവരും ഓണ്‍ലൈനില്‍ ഒറ്റക്കും കൂട്ടമായും ഒക്കെ ഗെയിം കളിക്കാന്‍ തുടങ്ങിയതോടെ ഗെയിം നിര്‍മാതാക്കള്‍ക്കും കോടികള്‍ ലാഭം ഉണ്ടായി. ഈ കൊവിഡ് കാലത്ത് ഓണ്‍ലൈന്‍ ഗെയിമിനായി രക്ഷിതാക്കള്‍ അറിഞ്ഞോ, അറിയാതെയോ ഒക്കെ നല്ലൊരു തുക ചെലവഴിക്കുകയാണ് കുട്ടികള്‍.

ആസാമില്‍ നിന്നുള്ള ഒരു കുട്ടി ഓണ്‍ലൈന്‍ ഗെയിമില്‍ ആയുധങ്ങള്‍ വാങ്ങാന്‍ രക്ഷിതാക്കളുടെ അക്കൗണ്ടില്‍ നിന്ന് ചെലവഴിച്ചത് 19 ലക്ഷം രൂപ. സുഹൃത്തുക്കളുടെ ആരുടെയോ കൈയില്‍ നിന്ന് വാങ്ങിയ ഐഫോണ്‍ ഉപയോഗിച്ചായിരുന്നു കളി. അമ്മയുടെ അക്കൗണ്ടില്‍ നിന്നാണ് ഓണ്‍ലൈനായി ആയുധങ്ങള്‍ വാങ്ങാന്‍ 19 ലക്ഷം രൂപയോളമാണ് ചെലവഴിച്ചത്. വീടിന്റെ ഗെയിറ്റില്‍ സുഹൃത്താണ് ഐഫോണ്‍ എത്തിച്ചതെന്നാണ് കുട്ടിയുടെ വാദം.

എന്തായാലും 23 ലക്ഷം രൂപയുണ്ടായിരുന്ന ഐസിഐസിഐ ബാങ്ക് അക്കൗണ്ട് ഇപ്പോള്‍ ശൂന്യമാകാറായി. ആസാമിലെ എണ്ണ ഖനിയില്‍ ജോലി ചെയ്യുന്ന തൊഴിലാളി വീടു വിറ്റു കിട്ടിയ 23 ലക്ഷം രൂപയില്‍ നിന്ന് അത്യാവശ്യത്തിനുള്ള തുക മാത്രം മാറ്റിയ ശേഷം ബാക്കി തുക മകന്റെ വിദ്യാഭ്യാസ ചെലവുകള്‍ക്കായും മറ്റുമൊക്കെയായി അക്കൗണ്ടില്‍ സൂക്ഷിക്കുകയായിരുന്നു.

ഓണ്‍ലൈന്‍ ക്ലാസുണ്ടെങ്കിലും ഇടവേളകളില്‍ മാതാപിതാക്കളുടെ ഫോണ്‍ ഉപയോഗിച്ചായിരുന്നു കുട്ടിയുടെ ഗെയിം. ഈ ഫോണ്‍ ഇന്റര്‍നെറ്റ് ബാങ്കിങ് സംവിധാനങ്ങളുമായി ബന്ധിപ്പിച്ചിരുന്നു. പിന്നീടാണ് ഐഫോണ്‍ കിട്ടുന്നത്. ഗെയിമിനായി പണം ചെലവഴിക്കുമ്പോള്‍ പ്രത്യേക ഒടിപിയൊന്നും നല്‍കേണ്ടി വരുന്നില്ല എന്നതുകൊണ്ട് മാതാപിതാക്കളുടെ സഹായമില്ലാതെ തന്നെ വേഗത്തില്‍ പണം ഇടപാടുകളും നടന്നു. മിക്കവരും ഇന്റര്‍നെറ്റ് ബാങ്കിങ്ങിനായി ബാങ്ക് അക്കൗണ്ടുമായി ഫോണ്‍ ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഇത്തരം സംഭവങ്ങള്‍ വ്യാപകമാവുകയാണ്.

സമീപത്തെ മൂന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് കൂട്ടായി ആയിരുന്നു കുട്ടിയുടെ കളി. ഫോണില്‍ നിന്ന് പണം ഇടപാട് നടത്തിയതിന്റെ ട്രാന്‍സാക്ഷന്‍ ഹിസ്റ്ററിയും എസ്എംഎസും ഉള്‍പ്പെടെ കുട്ടികള്‍ ഡിലീറ്റ് ചെയ്തതിനാല്‍ ഇത്ര വലിയ തുക അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ട വിവരം മാതാപിതാക്കള്‍ അറിയാനും വൈകി.

വിവിധ ഘട്ടങ്ങളിലായി ആണ് അക്കൗണ്ടിലെ തുക ചിലവഴിച്ചത്. ഓണ്‍ലൈന്‍ ഗെയിമിലെ ഒരു തോക്കിനായി ചെലവാക്കിയത് നാല് ലക്ഷം രൂപയാണ്. കൂട്ടത്തിലെ മുതിര്‍ന്ന കുട്ടി അടുത്തിടെ പുതിയ ബൈക്ക് വാങ്ങിയതും കൂട്ടത്തിലുണ്ടായിരുന്ന എല്ലാവരും പുതിയ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങിയതും ഒക്കെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചാണെന്ന് ചൂണ്ടിക്കാട്ടി പോലീസ് സ്റ്റേഷനില്‍ മാതാപിതാക്കള്‍ പരാതി നല്‍കിയി
ട്ടുണ്ട്.

2.7 ലക്ഷം രൂപയുടെ ബൈക്കും 50,000 രൂപയോളം വില വരുന്ന മൊബൈല്‍ ഫോണുകളും കുട്ടികള്‍ വാങ്ങിയിട്ടുണ്ട്. ഇതു കൂടാതെ മുഴുവന്‍ തുകയും ആയുധങ്ങള്‍ക്കായി ചെലവാക്കുകയായിരുന്നു. ബാറ്റില്‍ ഗ്രൗണ്ട് എന്ന ഗെയിമിനായി ആണ് ഇത്രയധികം തുക ചെലവഴിച്ചത്. കുറച്ച് കാലം മുമ്പ്, ജനപ്രിയ ഗെയിമുകളില്‍ ഒന്നായ പബ്ജി ഇന്ത്യയില്‍ നിരോധിച്ചിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ യുവാക്കുടെ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കി.

എന്നാല്‍ പബ്ജി കോര്‍പ്പറേഷന്‍, സര്‍ക്കാരിന്റെ വ്യവസ്ഥകള്‍ക്കനുസരിച്ച് നയങ്ങള്‍ മാറ്റി ഗെയിം വകഭേദങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. ലോകത്ത് തന്നെ ഏറ്റവുമധികം ഗെയിമിങ് ബിസിനസ് നടക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഉപയോക്താക്കള്‍ ആകട്ടെ ചെറിയ കുട്ടികള്‍ മുതല്‍ 18 വയസിനും 24 വയസിനും ഇടയില്‍ പ്രായമുള്ളവരും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (9 minutes ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (22 minutes ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (26 minutes ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (37 minutes ago)

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ  (49 minutes ago)

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (4 hours ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (4 hours ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (4 hours ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (4 hours ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (5 hours ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (5 hours ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (5 hours ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (5 hours ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (5 hours ago)

Malayali Vartha Recommends