Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

ക്രിപ്റ്റോകറന്‍സിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും നിയമവിരുദ്ധം, നിരോധിക്കണമെന്നുമുള്ള നിര്‍ദേശവുമായി ചൈനീസ് സെന്‍ട്രല്‍ ബാങ്ക്

25 SEPTEMBER 2021 11:41 AM IST
മലയാളി വാര്‍ത്ത

ക്രിപ്റ്റോകറന്‍സിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും നിയമവിരുദ്ധമാണെന്നും അത് നിരോധിക്കണമെന്നുമുള്ള നിര്‍ദേശവുമായി ചൈനീസ് സെന്‍ട്രല്‍ ബാങ്ക് രംഗത്ത്. ബിറ്റ്‌കോയിനും ടെതറും ഉള്‍പ്പെടെ എല്ലാ ക്രിപ്റ്റോകറന്‍സികളും ഫിയറ്റ് കറന്‍സികളല്ലെന്നും അവ വിപണിയില്‍ പ്രചരിക്കാന്‍ പാടില്ലെന്നും പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന പ്രസ്താവിച്ചു.

ഗാര്‍ഹിക താമസക്കാര്‍ക്ക് ഓഫ്ഷോര്‍ എക്‌സ്‌ചേഞ്ചുകള്‍ നല്‍കുന്ന സേവനങ്ങള്‍ ഉള്‍പ്പെടെ ക്രിപ്‌റ്റോയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും നിയമവിരുദ്ധമായ സാമ്ബത്തിക പ്രവര്‍ത്തനങ്ങളാണെന്നും ബാങ്ക് കൂട്ടിച്ചേര്‍ത്തു.

ഡിജിറ്റല്‍ പണമാണ് ക്രിപ്റ്റോ കറന്‍സികള്‍, അതായത് കാണാനോ സ്പര്‍ശിക്കാനോ കഴിയാത്ത പണം, ഇവയ്ക്ക് മൂല്യമുണ്ട് എങ്കിലും ബാങ്ക് പോലുള്ള ഒരു കേന്ദ്രീകൃത അതോറിറ്റി ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് ഇല്ല. ഇടപാടുകളുടെ ട്രാക്ക് സൂക്ഷിക്കാന്‍ കമ്ബ്യൂട്ടര്‍ നെറ്റ്‌വര്‍ക്കിനെ ആശ്രയിക്കുന്ന ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യയാണ് ഇവ പിന്തുണക്കുന്നത്.

'വെര്‍ച്വല്‍ കറന്‍സിയുമായി ബന്ധപ്പെട്ട ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമായ സാമ്ബത്തിക പ്രവര്‍ത്തനങ്ങളാണ്, അത് ചെയ്യുന്നവര്‍ക്കതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കും' എന്ന് പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന വെള്ളിയാഴ്ച പുറത്തുവിട്ട ഓണ്‍ലൈന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ക്രിപ്‌റ്റോ ട്രേഡിങ്, ടോക്കണുകള്‍ വില്‍ക്കല്‍, വെര്‍ച്വല്‍ കറന്‍സി ഇടപാടുകള്‍, നിയമവിരുദ്ധമായ ധനസമാഹരണം തുടങ്ങി ക്രിപ്റ്റോകറന്‍സികള്‍ ഉള്‍പ്പെടുന്ന എല്ലാ സാമ്ബത്തിക പ്രവര്‍ത്തനങ്ങള്‍ക്കും നിരോധനമുണ്ട്.

ഊഹക്കച്ചവടവും കള്ളപ്പണം വെളുപ്പിക്കലും തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി ചൈന ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്റ്റോകറന്‍സികളുടെ ആഗോള മൂല്യത്തില്‍ കഴിഞ്ഞ വര്‍ഷം വലിയ തോതില്‍ ചാഞ്ചാട്ടമുണ്ടായിരുന്നു. അതേസമയം, പുതിയ പ്രഖ്യാപനത്തെ തുടര്‍ന്ന് ബിറ്റ്‌കോയിന്‍ 5.5 ശതമാനം വരെ ഇടിഞ്ഞിട്ടുണ്ട്.

സമീപ വര്‍ഷങ്ങളില്‍ ബിറ്റ്‌കോയിനിന്റെയും മറ്റ് വെര്‍ച്വല്‍ കറന്‍സികളുടെയും വ്യാപാരം 'വ്യാപകമാവുകയും അത് രാജ്യത്തിന്റെ സാമ്ബത്തിക ക്രമം തടസ്സപ്പെടുത്തുകയും ചെയ്തതായും ബാങ്ക് വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കല്‍, നിയമവിരുദ്ധമായ ധനസമാഹരണം, തട്ടിപ്പ്, പിരമിഡ് പദ്ധതികള്‍, മറ്റ് നിയമവിരുദ്ധ - ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കും അത് കാരണമാകുന്നതായും 'ആളുകളുടെ സ്വത്തിന്റെ സുരക്ഷയെ ഗുരുതരമായി അപകടപ്പെടുത്തുന്നതായും' അധികൃതര്‍ ചൂണ്ടിക്കാട്ടി.

2019 മുതല്‍ തന്നെ ചൈനയില്‍ ക്രിപ്‌റ്റോ നിര്‍മ്മാണവും ട്രേഡിംഗും നിയമവിരുദ്ധമാണ്. എന്നാല്‍, ഈ വര്‍ഷം സര്‍ക്കാര്‍ അതില്‍ കൂടുതല്‍ കടുംപിടുത്തവുമായി എത്തുകയും അവയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നിര്‍ത്തിവയ്ക്കാന്‍ ബാങ്കുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും രാജ്യത്തെ ബിറ്റ്‌കോയിന്‍ മൈനേഴ്‌സിന്റെ വലിയ നെറ്റ്‌വര്‍ക് അടയ്ക്കുകയും ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (5 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (5 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (5 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (6 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (6 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (6 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (6 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (7 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (7 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (7 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (7 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (8 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (8 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (8 hours ago)

Malayali Vartha Recommends