Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനി മുതല്‍ പേ ടിഎമ്മിലൂടെ വിദേശത്തേയ്ക്കും പണം അയക്കാം

29 SEPTEMBER 2021 11:48 AM IST
മലയാളി വാര്‍ത്ത

പേടിഎമ്മിലൂടെ ഇനി വിദേശത്തേക്കും പണം അയക്കാം. വിദേശത്ത് നിന്നുള്ള പണം വാലറ്റില്‍ സ്വീകരിക്കുകയും ചെയ്യാം. ഇന്ത്യന്‍ പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കാനും ഇനി കൂടുതല്‍ എളുപ്പമാണ്. പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് വിവിധ രാജ്യങ്ങള്‍ക്കുള്ളില്‍ പണം ഇടപാടുകള്‍ നടത്തുന്നതിനായി യൂറോനെറ്റ് വേള്‍ഡ് വൈഡിന്റെ ബിസിനസ് വിഭാഗവുമായ റിയ മണി ട്രാന്‍സ്ഫറുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു.

333 ദശലക്ഷം ഉപഭോക്താക്കള്‍ക്ക് വിദേശത്തുള്ള അവരുടെ ബന്ധുക്കളില്‍ നിന്ന് പണം സ്വീകരിക്കുന്നതിന് ഈ പങ്കാളിത്തം സഹായകരമാകും. ഒരു ഡിജിറ്റല്‍ വാലറ്റിലേക്ക് മറ്റ് രാജ്യങ്ങളില്‍ നിന്ന് നേരിട്ട് പണം സ്വീകരിക്കുന്ന രാജ്യത്തെ ആദ്യ പ്ലാറ്റ് ഫോമായി ഇതോടെ പേടിഎം മാറും. പേടിഎം വാലറ്റ് ഉപയോക്താക്കള്‍ക്ക് ഇത് സംബന്ധിച്ച സേവനങ്ങള്‍ ലഭ്യമാക്കുന്നത് റിയ മണിയാണ്.

റിയ മണിക്ക് ലോകമെമ്പാടും 490,000 റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ ആണുള്ളത്. കമ്പനിയുടെ ഉപഭോക്താക്കള്‍ക്ക് ആപ്പിലൂടെയോ വെബ്സൈറ്റിലൂടെയോ പണം കൈമാറാന്‍ കഴിയും.ഓരോ പണ കൈമാറ്റവും തത്സമയം നടത്താന്‍ ആകും എന്നതാണ് പ്രധാന സവിശേഷത. കൂടാതെ അക്കൗണ്ട് മൂല്യനിര്‍ണ്ണയം, പേര് പരിശോധിക്കല്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളോടെ തന്നെയാകും പണം അയക്കല്‍.

ഇന്ത്യയിലെ കുടുംബങ്ങള്‍ക്ക് പണം ലഭ്യമാക്കുന്നതിന്റെ പ്രാധാന്യം കണക്കിലെടുത്താണ് പുതിയ സേവനമെന്ന് റിയ മണി അധികൃതര്‍ വ്യക്തമാക്കുന്നു. പണം അയക്കലിന് പുതുമയറിയ ആശയങ്ങള്‍ തേടിക്കൊണ്ടിരുന്നതാണ് പേടിഎം പേയ്മെന്റ് ബാങ്കുമായുള്ള പങ്കാളിത്തത്തിലേക്ക് നയിച്ചതെന്ന് യൂറോനെറ്റ് മണി ട്രാന്‍സ്ഫര്‍ സെഗ്മെന്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ജുവാന്‍ ബിയാഞ്ചി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...  (8 minutes ago)

സ്ഥാനക്കയറ്റവും വൻ സാമ്പത്തിക നേട്ടവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (59 minutes ago)

  ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്ത്‌ പട്ടികയിൽ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി പഞ്ചാബ്‌ കിങ്സ്....  (1 hour ago)

ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു....  (1 hour ago)

യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും....  (1 hour ago)

കൊ​ല്ലൂ​ർ-​കു​ന്താ​പു​രം മെ​യി​ൻ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​രിക്ക് ദാരുണാന്ത്യം  (1 hour ago)

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വിമാനക്കമ്പനികള്‍.... ഹജ്ജ് യാത്രക്ക് ചെലവ് വർദ്ധിക്കും  (1 hour ago)

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും....  (1 hour ago)

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....  (2 hours ago)

അന്ന് രാത്രി നസ്രീനയുടെ വീട്ടിൽ മൂന്നാമതൊരാൾ..! ആ മുറിയിൽ ദൈവം ഒളിപ്പിച്ച തെളിവ്..!മുറപ്പെണ്ണിനോട് പ്രേമം..?  (2 hours ago)

ഇറാന്റെ ന്യൂക്ലിയര്‍ ഡസ്റ്റ് അമേരിക്കയ്ക്ക്...! യുറേനിയം ട്രംപിന് ആണവക്കോട്ട സീൽ ചെയ്ത് ഇറങ്ങി..! 'ഇറാന്‍ എല്ലാം സമ്മതിച്ചു..അന്ത്യം  (2 hours ago)

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും...  (3 hours ago)

ഇറാന്റെ ആദ്യകൂദാശ ചെങ്കടലിൽ..! 10 ദിവസ ഇടവേളക്ക് ശേഷം ദഹനം 36 മണിക്കൂറിനുള്ളില്‍ ഇറാന്റെ നട്ടെല്ലൊടിച്ച് നീക്കം, നിലവിളി  (3 hours ago)

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് ആയിരം രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends