Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

സ്പൈസ്ജെറ്റ് വിമാനത്തിന് കൊല്‍ക്കത്ത വിമാനത്താവളം പാര്‍ക്കിംഗ് ചാര്‍ജായി ചുമത്തിയത് 5.5 കോടി രൂപ; അമ്പരന്ന് വിമാനക്കമ്പനി

04 OCTOBER 2021 11:03 AM IST
മലയാളി വാര്‍ത്ത

കോവിഡിനെ തുടര്‍ന്നു പ്രവര്‍ത്തനം തടസപ്പെട്ട സ്പൈസ്ജെറ്റ് ബോയിങ് ബി-737 മാക്സ് 8 വിമാനത്തിനു കൊല്‍ക്കത്ത വിമാനത്താവളം പാക്കിങ് ചാര്‍ജായി നല്‍കിയത് 5.5 കോടി രൂപ. കോവിഡില്‍ റൂട്ടുകള്‍ മുടങ്ങിയതോടെ 30 മാസമാണ് വിമാനം ഇവിടെ പാര്‍ക്ക് ചെയ്തത്. നാളെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്ന വിമാനത്തിനു പ്രവര്‍ത്തിക്കണമെങ്കില്‍ ബില്‍ അടച്ചേ തീരൂ. ബില്‍ അടയ്ക്കാതെ വിമാനത്താവളത്തില്‍നിന്നു പറക്കാനുള്ള അനുമതി കമ്പനിക്കു ലഭിക്കില്ല.

കാര്യം ഇത്രയും നാളത്തെ പാര്‍ക്കിങ് നിരക്കാണെങ്കിലും ഇതല്‍പ്പം കൂടിപ്പോയെന്ന വാദവും സമൂഹത്തില്‍ ഉയരുന്നുണ്ട്. പ്രത്യേകിച്ച് സര്‍വീസുകള്‍ മുടങ്ങിയിരിക്കുന്ന ഈ സമയത്ത്. ഇതേ ഗണത്തില്‍ ഉള്‍പ്പെടുന്ന മറ്റൊരു വിമാനം കൂടി കൊല്‍ക്കത്ത വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട്.

2019 ഏപ്രിലില്‍ പ്രവര്‍ത്തനം നിര്‍ത്തിയ ജെറ്റ് എയര്‍വേയ്സിന്റെയാണിത്. തിരിച്ചവരവിനു ശ്രമിക്കുന്ന ജെറ്റിനും, സ്പൈസ് ജെറ്റിനു ലഭിച്ച ബില്‍ ഒരു മുന്നറിയിപ്പാണ്. 2018 നവംബര്‍ രണ്ടിനാണ് വിമാനം സ്പൈസ്ജെറ്റ് കമ്പനി ലീസിനെടുത്തത്. പ്രവര്‍ത്തനം തുടങ്ങി നാലു മാസത്തിനുള്ളില്‍ വിമാനത്തിന്റെ സര്‍വീസുകള്‍ അവസാനിപ്പിക്കാന്‍ കമ്പനി നിര്‍ബന്ധിതമാകുകയായിരുന്നു.

ഇതേ ഗണത്തില്‍പെട്ട രണ്ടു വിമാനങ്ങള്‍ രാജ്യാന്തരതലത്തില്‍ കമ്പ്യൂട്ടര്‍ തകരാറിനെ തുടര്‍ന്നു അപകടത്തില്‍പ്പെട്ടതാണ് ഇതിനു കാരണം. ഇത്തരത്തില്‍ 13 വിമാനങ്ങളുടെ സര്‍വീസാണു സ്പൈസ്ജെറ്റ് അവസാനിപ്പിച്ചത്. ഫാനി, ബുള്‍ബുള്‍, ആംഫാന്‍, യാസ് എന്നിവയുള്‍പ്പെടെ നിരവധി ചുഴലിക്കാറ്റുകള്‍ നേരിട്ട വിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ നടന്നുവരികയാണ്. വിമാനം വീണ്ടും പറത്തുന്നതിനായി പൈലറ്റുമാര്‍ ഗുഡ്ഗാവിലെ സ്പൈസ്ജെറ്റ് ട്രെയിനിങ് അക്കാദമിയിലും നോയിഡയിലെ ബോയിങ് സിമുലേറ്റര്‍ സൗകര്യത്തിലും പരിശീലനം നടത്തുകയാണ്.

20 പൈലറ്റുമാരുടെ ആദ്യ ബാച്ച് ഇതിനകം തന്നെ പഠനം പൂര്‍ത്തിയാക്കി കഴിഞ്ഞു. വിമാനം നിലത്തിറക്കിയ സമയത്ത് ഈ ഗണത്തില്‍ പരിശീലനം ലഭിച്ച 350ല്‍ അധികം പൈലറ്റുമാര്‍ കമ്പനിയിലുണ്ടായിരുന്നു. നിലവില്‍ കൊല്‍ക്കത്ത വിമാനത്താവളത്തിന്റെ 18-ാം നമ്പര്‍ ബേയിലുള്ള വിമാനം പുറത്തിറക്കുന്നതോടെ ബില്‍ അധികൃതര്‍ സ്പൈസ് ജെ്റ്റിന് കൈമാറുമെന്നാണു റിപ്പോര്‍ട്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (5 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (5 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (5 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (6 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (6 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (6 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (6 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (7 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (7 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (7 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (7 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (8 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (8 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (8 hours ago)

Malayali Vartha Recommends