ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 100 പോയന്റ് താഴ്ന്ന് 59,958ലും നിഫ്റ്റി 23 പോയന്റ് നഷ്ടത്തില്‍ 17,872ലുമാണ് വ്യാപാരം

ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 100 പോയന്റ് താഴ്ന്ന് 59,958ലും നിഫ്റ്റി 23 പോയന്റ് നഷ്ടത്തില്‍ 17,872ലുമാണ് വ്യാപാരം തുടങ്ങിയത്.
പ്രതീക്ഷക്കൊത്തുയരാത്ത പ്രവര്‍ത്തനഫലം പുറത്തുവിട്ടതോടെ ടിസിഎസിന്റെ ഓഹരി വില ആറുശതമാനത്തോളം ഇടിഞ്ഞു. 2021 സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 9,624 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം.
വാര്‍ഷികാടിസ്ഥാനത്തില്‍ 14.1ശതമാനമാണ് വര്‍ധന. പവര്‍ഗ്രിഡ്, മാരുതി, എന്‍ടിപിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, റിലയന്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഇന്‍ഡസിന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്സി, ടൈറ്റാന്‍, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീല്‍, എസ്ബിഐ തുടങ്ങിയ ഓഹരികളില്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
ആക്സിസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്.
"
https://www.facebook.com/Malayalivartha
























