Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..

വാട്‌സ് ആപ്പ് വഴി പണം അയച്ച് 225 രൂപ വരെ ആര്‍ക്കും സ്വന്തമാക്കാം, ദീപാവലി പ്രമാണിച്ച് വാട്‌സ് ആപ്പിന്റെ ക്യാഷ്ബാക്ക് ഓഫര്‍ ഇങ്ങനെ

01 NOVEMBER 2021 09:51 AM IST
മലയാളി വാര്‍ത്ത

നിരവധി പേര്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് വാട്‌സ് ആപ്പ്. ഇപ്പോഴിതാ ദീപാവലി കാലത്ത് ഉപയോക്താക്കള്‍ക്കു ക്യാഷ്ബാക്ക് ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് വാട്ട്‌സാപ്പ്. വാട്സ്ആപ്പിന്റെ പേമെന്റ് സംവിധാനം ഉപയോഗിക്കുന്നവര്‍ക്കാണ് ക്യാഷ്ബാക്ക് ലഭിക്കുന്നത്.

ഉപഭോക്താക്കള്‍ക്ക് വാട്‌സ് ആപ്പിനുള്ളില്‍ തന്നെ പണമയക്കാനും സ്വീകരിക്കാനും സാധിക്കുന്ന സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷം ആയെങ്കിലും സ്ഥിരം ഉപയോക്താക്കളെ സ്വന്തമാക്കാനുള്ള ശ്രമം വാട്‌സാപ്പ് ഇതുവരെ ആരംഭിച്ചിരുന്നില്ല. ഉത്സവകാലത്ത് അതിനുള്ള ശ്രമം ആരംഭിക്കുകയാണെന്നു വ്യക്തമാക്കുന്നതാണ് ക്യാഷ്ബാക്ക് ഓഫര്‍.

ആപ്പ് വഴിയുള്ള ഓരോ പണമിടപാടിനും 51 രൂപയാണ് ക്യാഷ്ബാക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചു തവണയാണ് ഇങ്ങനെ ക്യാഷ്ബാക്ക് ലഭിക്കുക. അതായത് വാട്സ്ആപ്പ് പേ വഴി ഓരോ ഉപയോക്താവിന് 255 രൂപ വരെ സ്വന്തമാക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.ക്യാഷ്ബാക്കിനായി മൂല്യപരിധി നിശ്ചയിച്ചിട്ടില്ല. അതിനാല്‍ തന്നെ കൂട്ടുകാര്‍ക്കും മറ്റും ഒരു രൂപ വാട്സ്ആപ്പ് പേ വഴി അയച്ചും 51 രൂപ സ്വന്തമാക്കാം.

നിലവില്‍ ഗൂഗിള്‍ പേയും, ഫോണ്‍ പേയുമെല്ലാം ഇത്തരം കാഷ്ബാക്കുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതേ പാത പിന്തുടരാനുള്ള ശ്രമത്തിലാണ് വാട്‌സാപ്പും. ഫോണ്‍ പേ അടുത്തിടെ ആപ്പ് വഴിയുള്ള റീച്ചാര്‍ജുകള്‍ക്കും മറ്റും സേവന നിരക്ക് ഈടാക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഗൂഗിള്‍ പേയും, പേടിഎമ്മും സമാന നടപടി തുടര്‍ന്നേക്കുമെന്നാണു സൂചന. ഈ അവസരം ഫലപ്രദമായി ഉപയോഗിച്ചാല്‍ വാട്സ്ആപ്പിന് നേട്ടമുണ്ടാക്കാമെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍.

വാട്‌സ്ആപ്പിനു നിലവിലുള്ള ഉപയോക്താക്കളെ പേ സംവിധാനത്തിലേക്ക് ആകര്‍ഷിക്കാനായാല്‍ തന്നെ വിപണി പിടിച്ചടക്കാനാകും. വാട്സാപ്പിന്റെ ബീറ്റാ പതിപ്പിലാണ് നിലവില്‍ ക്യാഷ്ബാക്ക് ഓഫര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഡെവലപ്പര്‍മാര്‍ക്കും മറ്റുമായി അവതരിപ്പിച്ചിട്ടുള്ള ഈ ഓഫര്‍ ഉടനെ പൊതുവിപണിയിലും അവതരിപ്പിക്കുമെന്നാണു വിവരം. വാട്സ് പേയുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടിലാകും ക്യാഷ്ബാക്ക് ക്രെഡിറ്റ് ആകുക.

വാട്‌സാപ്പിന്റെ ഏറ്റവും പുതിയ ബീറ്റാ പതിപ്പില്‍ ചാറ്റ് വിന്‍ഡോയ്ക്ക് മുകളിലായി 'പണം അയയ്ക്കൂ, 51 രൂപ ക്യാഷ്ബാക്ക് നേടൂ' എന്ന ഒരു ബാനര്‍ വ്യക്തമാണ്. ക്യാഷ്ബാക്ക് പദ്ധതിയുടെ കാലാവധിയോ മറ്റു വിവരങ്ങളോ കമ്പനി ഓദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സേവനം പൊതുധാരയിലേക്ക് എത്തുന്നതോടെ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാം. ഗൂഗിള്‍ പേ, ഫോണ്‍ പേ എന്നിവയ്ക്കു സമാനമായി ആപ്പുകളിലേക്ക് ഉപയോക്താക്കളെ എത്തിക്കുന്നവര്‍ക്കും ക്യാഷ്ബാക്ക് പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ  (1 minute ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനവും ഭരണഘടനാ പദവിയിൽ 25 വർഷം പൂർത്തിയാക്കിയതും പ്രമാണിച്ച് ബി.ജെ.പിയുടെ സേവാ സങ്കൽപ് അഭിയാന് ഇന്നു തുടക്കമാകും  (11 minutes ago)

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (7 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (7 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (7 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (8 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (8 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (8 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (8 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (8 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (9 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (9 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (9 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (10 hours ago)

Malayali Vartha Recommends