രാജ്യത്ത് ഇന്ധനവില കുതിക്കുന്നു.... പെട്രോളിന് ഇന്ന് 48 പൈസ വര്‍ധിച്ചു, ഡീസല്‍ വിലയില്‍ മാറ്റമില്ല, തിരുവനന്തപുരത്ത് പെട്രോള്‍ വില 112 കടന്നു, സാധാരണക്കാര്‍ ദുരിതത്തില്‍

രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നു. ഇന്ന് പെട്രോളിന് 48 പൈസ വര്‍ധിച്ചു. അതേസമയം ഡീസല്‍ വിലയില്‍ മാറ്റമില്ല. തിങ്കളാഴ്ച പെട്രോളിനും ഡീസലിനും 48 പൈസ വീതം വര്‍ധിച്ചിരുന്നു.
കഴിഞ്ഞ ഒരു മാസത്തിനിടെ വന്‍ വര്‍ധനവാണ് ഇന്ധനവിലയില്‍ ഉണ്ടായത്. ഒരു മാസത്തിനിടെ പെട്രോളിന് 8.88 രൂപയാണ് കൂടിയത്. ഡീസലിന് 9.43 രൂപയും വര്‍ധിച്ചു.
കൊച്ചിയില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന്110.38 രൂപയാണ്. ഡീസലിന് 103.69 രൂപയും. തിരുവനന്തപുരത്ത് പെട്രോളിന് 112.20 രൂപയും ഡീസലിന് 105.46 രൂപയുമാണ്.
കോഴിക്കോട് പെട്രോളിന് 110.47 രൂപയും ഡീസലിന് 103.92 രൂപയുമായി. വരും ദിവസങ്ങളിലും ഇന്ധനവില ഉയരുമെന്നാണ് സൂചനകള്‍
https://www.facebook.com/Malayalivartha
























