ഇന്ധനവിലയില്‍ കുറവ്.... കേരളത്തില്‍ പെട്രോളിന് ആറ് രൂപ 57 പൈസയും ഡീസലിന് 12 രൂപ 33 പൈസയും കുറഞ്ഞു, തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 106 രൂപ 36 പൈസയും, ഡീസലിന് 93 രൂപ 47 പൈസയും

രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കേന്ദ്ര സര്‍ക്കാര്‍ കുറച്ചു. കേരളത്തില്‍ പെട്രോളിന് ആറ് രൂപ 57 പൈസയും ഡീസലിന് 12 രൂപ 33 പൈസയും കുറഞ്ഞു.
തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 106 രൂപ 36 പൈസയും, ഡീസലിന് 93 രൂപ 47 പൈസയുമായി. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 104 രൂപ 17 പൈസയും, ഡീസലിന് 91 രൂപ 42 പൈസയുമാണ് ഇന്നത്തെ വില.
കോഴിക്കോട് പെട്രോളിന് 104 രൂപ 44 പൈസയും, ഡീസലിന് 91 രൂപ 72 പൈസയുമാണ് വ്യാഴാഴ്ചത്തെ നിരക്ക്. ആലപ്പുഴയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 104 രൂപ 67 പൈസയും, ഡീസലിന് 91 രൂപ 89 പൈസയുമായി. കാസര്‍കോട് പെട്രോളിന് 105 രൂപ 38 പൈസയും ഡീസലിന് 92 രൂപ 58 പൈസയുമാണ് ഇന്നത്തെ നിരക്ക്.
പെട്രോളിനും ഡീസലിനും കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചതിന് പിന്നാലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ മൂല്യ വര്‍ദ്ധിത നികുതിയും കുറച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും 12 രൂപ വീതമാണ് കുറച്ചത്.
"
https://www.facebook.com/Malayalivartha
























