Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക; കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞിരിക്കാം

07 NOVEMBER 2021 04:46 PM IST
മലയാളി വാര്‍ത്ത

മികച്ച ക്രെഡിറ്റ് ഹിസ്റ്ററി ഉണ്ടാക്കുന്നതില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ സഹായിക്കും. എന്നാല്‍ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ വിപരീത ഫലം ചെയ്യും. നിങ്ങള്‍ വായ്പയ്ക്കായി അപേക്ഷിക്കുമ്‌ബോള്‍ മാത്രമല്ല, ചിലപ്പോള്‍ ഒരു വീട് വാടകയ്ക്ക് എടുക്കുമ്‌ബോഴോ പുതിയ ജോലിക്കായി അപേക്ഷിക്കുമ്‌ബോഴോ ഒക്കെ ക്രെഡിറ്റ് ഹിസ്റ്ററി പരിശോധിക്കപ്പെടാം. ഏറെ സൗകര്യപ്രദമാണ് ക്രെഡിറ്റ് കാര്‍ഡ് എങ്കിലും നിങ്ങളുടെ ചെലവുകളെ കുറിച്ചുള്ള ചിത്രവും ഇത് നല്‍കുന്നുണ്ട്.

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്‌ബോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടു തന്നെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്‌ബോള്‍ സാധാരണ ഉണ്ടാകാറുള്ള അബദ്ധങ്ങള്‍ അറിഞ്ഞ് ഒഴിവാക്കുകയാണ് അഭികാമ്യം.

സമയപരിധിക്കുള്ളില്‍ മുഴുവനും അടച്ചു തീര്‍ക്കുക

ഓരോ മാസവും ചെറിയൊരു തുക അടച്ച് കടം തീര്‍ക്കുന്നത് മികച്ച മാര്‍ഗമായാണ് പലരും കരുതുന്നത്. എന്നാല്‍ ഇത് കടം തീരാനുള്ള സമയം കൂട്ടുന്നു എന്നു മാത്രമല്ല, വായ്പാ തുക അടച്ചു തീര്‍ക്കാന്‍ ഏറെ സമയം പിടിക്കുകയും ചെയ്യും. പലിശയിനത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയ തുക നല്‍കേണ്ടി വരികയും ചെയ്യുന്നു. മറിച്ച് സമയപരിധിക്കുള്ളില്‍ കടം മൊത്തമായി അടച്ചു തീര്‍ത്താല്‍ പലിശ നല്‍കുന്നത് ഒഴിവാക്കാനാകും. ഒരു മാസത്തെ കടം അടുത്ത മാസം വീട്ടാനായി മാറ്റിവെക്കരുത്. ക്രെഡിറ്റ് കാര്‍ഡ് പലിശ നിരക്ക് വ്യക്തിഗത വായ്പയേക്കാള്‍ വളരെ കൂടുതലാണെന്ന കാര്യം മറക്കരുത്.

വ്യക്തിഗത വായ്പ മികച്ചത്

പെട്ടെന്ന് ഉണ്ടാകുന്ന ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ ക്രെഡിറ്റ് കാര്‍ഡിനേക്കാള്‍ മികച്ചത് വ്യക്തിഗത വായ്പകളാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വായ്പാ ഉപഭോഗ അനുപാതം ഒരു പരിധിയില്‍ കൂടുന്നത് നല്ലതല്ല. ഓരോ തവണയും, സ്ഥാപനം അനുവദിച്ച വായ്പാ പരിധി കടക്കുമ്‌ബോഴും നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ അത് ബാധിക്കും. വായ്പാ പരിധിയില്‍ കൂടുതല്‍ ചെലവ് സ്ഥിരമായി ഉണ്ടാകുന്നുണ്ടെങ്കില്‍ പരിധി വര്‍ധിപ്പിക്കാന്‍ സ്ഥാപനത്തോട് ആവശ്യപ്പെടുകയോ അല്ലെങ്കില്‍ മറ്റൊരു ക്രെഡിറ്റ് കാര്‍ഡിനായി അപേക്ഷിക്കുകയോ ചെയ്യുന്നതാവും നല്ലത്. നിങ്ങള്‍ നിത്യചെലവുകള്‍ക്കായി ക്രെഡിറ്റ് കാര്‍ഡിനെ ആശ്രയിക്കുകയാണെങ്കില്‍ ഓരോ മാസത്തിലും കൃത്യമായ ബജറ്റ് നിശ്ചയിച്ച് ചെലവഴിക്കുക.

കാര്‍ഡില്‍ നിന്ന് പണം പിന്‍വലിക്കാതിരിക്കുക

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുക എന്ന അബദ്ധം പലരും കാട്ടുന്നു. ഒരാള്‍ പിന്‍വലിക്കുന്ന തുകയ്ക്ക് അനുസരിച്ച് മിക്ക ബാങ്കുകളും അഡ്വാന്‍ഡ് ഫീയായി 50 ശതമാനം വരെ ഇടാക്കാറുണ്ട്. എടുത്ത പണം തിരിച്ചടയ്ക്കുന്നതു വരെ ഈ ഫീ നല്‍കേണ്ടതായി വരും. അതുകൊണ്ട് മറ്റെല്ലാ വഴികളും അടഞ്ഞാല്‍ മാത്രമേ പണം പിന്‍വലിക്കാവൂ.
അതേസമയം കൃത്യമായി പണമടച്ച് ബുദ്ധിപൂര്‍വം ഉപയോഗിച്ചാല്‍ ഏറെ നേട്ടവും ക്രെഡിറ്റ് കാര്‍ഡ് നല്‍കും. റിവാര്‍ഡ് പോയ്ന്റ്, കാഷ്ബാക്ക്, പലിശ രഹിത ഇഎംഐ തുടങ്ങിയ സൗകര്യങ്ങള്‍ ഉദാഹരണം. മാത്രമല്ല, ക്രെഡിറ്റ് സ്‌കോറും വര്‍ധിപ്പിക്കാന്‍ ഇതിലൂടെ കഴിയും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ  (2 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനവും ഭരണഘടനാ പദവിയിൽ 25 വർഷം പൂർത്തിയാക്കിയതും പ്രമാണിച്ച് ബി.ജെ.പിയുടെ സേവാ സങ്കൽപ് അഭിയാന് ഇന്നു തുടക്കമാകും  (12 minutes ago)

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (7 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (7 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (7 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (8 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (8 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (8 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (8 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (8 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (9 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (9 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (9 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (10 hours ago)

Malayali Vartha Recommends