ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 188 പോയന്റ് താഴ്ന്ന് 60,164ലിലും നിഫ്റ്റി 63 പോയന്റ് നഷ്ടത്തില്‍ 17,943ലുമാണ് വ്യാപാരം

ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 17,950ന് താഴെയെത്തി. സെന്‍സെക്സ് 188 പോയന്റ് താഴ്ന്ന് 60,164ലിലും നിഫ്റ്റി 63 പോയന്റ് നഷ്ടത്തില്‍ 17,943ലുമാണ് വ്യാപാരം ആരംഭിച്ചത്. ടാറ്റ സ്റ്റീല്‍, യുപിഎല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
ഭാരതി എയര്‍ടെല്‍, ബജാജ് ഫിനാന്‍സ്, പവര്‍ഗ്രിഡ്, റിലയന്‍സ്, ഐടിസി, എന്‍ടിപിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഡസിന്‍ഡ് ബാങ്ക്, ബജാജ് ഫിന്‍സര്‍വ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍.
നിഫ്റ്റി ഐടി, ഹെല്‍ത്ത് കെയര്‍, എഫ്എംസിജി ഉള്‍പ്പടെയുള്ള സൂചികകളില്‍ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ആഗോളതലത്തിലെ പണപ്പെരുപ്പ ഭീഷണിയാണ് വിപണിയിലെ നഷ്ടത്തിനു പിന്നില്‍.
"
https://www.facebook.com/Malayalivartha






















