Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനി നക്ഷത്ര രാവുകള്‍ , ക്രിസ്‌തുമസ്‌ വിപണി സജീവമായി

14 DECEMBER 2013 02:18 AM IST
മലയാളി വാര്‍ത്ത.

ക്രിസ്‌തുമസിന് ഇനിയും ആഴ്ചകള്‍ ബാക്കിയുണ്ടെങ്കിലും കച്ചവടം പ്രതീക്ഷിച്ച് വ്യാപാരികള്‍ വൈവിധ്യമാര്‍ന്ന നക്ഷത്രങ്ങള്‍ ഒരുക്കിയാണ് ഇത്തവണയും വിപണിയില്‍ സജീവമായത്. മൂപ്പത് രൂപ മുതല്‍ 250 രൂപ വരെ വിലയുള്ള നക്ഷത്രങ്ങള്‍ വിപണിയിലുണ്ട്. എല്‍.ഇ.ഡി ബള്‍ബുകള്‍ ഉപയോഗിച്ചുള്ള നക്ഷത്രങ്ങള്‍ക്കും, മഴയത്തും വെയിലത്തും നശിച്ചുപോകാത്ത പ്ലാസ്റ്റിക് കോട്ടിംഗ് നക്ഷത്രങ്ങള്‍ക്കും ഗില്‍റ്റഡ് നക്ഷത്രങ്ങള്‍ക്കും അഞ്ചും ഏഴും കാലുകളുള്ള വെള്ള നക്ഷത്രങ്ങള്‍ക്കുമാണ് ക്രിസ്മസ് വിപണിയില്‍ ആവശ്യക്കാരേറെയുള്ളത്. 250 രൂപമുതല്‍ 600 രൂപവരെയാണ് എല്‍.ഇ.ഡി നക്ഷത്രങ്ങള്‍ക്ക് വില. ഏറ്റവും കൂടുതല്‍ വിറ്റഴിയുന്നതും ആവശ്യക്കാര്‍ കൂടുതലുള്ളതും വെള്ളനക്ഷത്രങ്ങള്‍ക്കാണെന്ന് പഴവങ്ങാടിയിലെ വ്യാപാരിയായ ഷെറീഫ് എം.വി പറഞ്ഞു.

ക്രിസ്‌തുമസ്‌ ട്രീയില്‍ തൂക്കിയിടാന്‍ ഉപയോഗിക്കുന്ന ചെറിയ നക്ഷത്രങ്ങള്‍ക്ക് 10 രൂപാ മുതലാണ് വില.  ഉണ്ണിയേശുവിന്റെയും മറ്റും രൂപങ്ങളില്‍ തീര്‍ത്ത നക്ഷത്രങ്ങളുമുണ്ട്. 60 രൂപ മുതല്‍ 190 രൂപവരെയാണ് വില. ഗില്‍റ്റഡ് പേപ്പറില്‍ തീര്‍ത്ത നക്ഷത്രങ്ങള്‍ 375 മുതല്‍ 600 വരെ വിലവരുന്നുണ്ട്. തൃശൂര്‍, പാലക്കാട്, എറണാകുളം, കൊല്ലം എന്നിവിടങ്ങളില്‍ നിന്നാണ് തലസ്ഥാനത്തേക്ക് നക്ഷത്രങ്ങളെത്തുന്നത്.  മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ നക്ഷത്രങ്ങളുടെ വിലയിലും അല്‍പം മാറ്റം വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 രൂപയുടെ വര്‍ധനയാണ് ഇത്തവണ. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള നക്ഷത്രങ്ങളും വിപണിയില്‍ സജ്ജീവമാണ്. തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നുമെത്തുന്ന നക്ഷത്രങ്ങള്‍ക്ക് ഇവിടെ നിര്‍മ്മിക്കുന്ന നക്ഷത്രങ്ങളെക്കാള്‍ വിലകൂടുതലാണ്.

ഇത് കൂടാതെ സാന്താക്ലോസിന്റെ വേഷവിധാനങ്ങളും വിപണിയിലുണ്ട്. ഒരു വയസ് പ്രായമുള്ള കുട്ടികള്‍ക്കും സാന്താക്ലോസിന്റെ വേഷം ലഭിക്കും. 250 രൂപയാണ് വില. ഗുണമേന്മ കൂടിയ വെല്‍വറ്റ് മോഡല്‍ വേഷവും ലഭിക്കുമെങ്കിലും ഇതിന് 1800 രൂപവരെയാണ് വില. 35 മുതല്‍ 2600 രൂപവരെയുള്ള ക്രിസ്മസ് ട്രീകളും വിപണിയിലെത്തി. റീത്ത്, ക്രിസ്മസ് ബോളുകള്‍, ലൈറ്റുകള്‍, വര്‍ണക്കടലാസുകള്‍ തുടങ്ങിയ അലങ്കാരവസ്തുക്കള്‍ക്കും പുല്‍ക്കൂട് സെറ്റിനും ആവശ്യക്കാരേറെയാണ്. 

ഇവകൂടാതെ കൂടാതെ അലങ്കാര ബള്‍ബുകള്‍, വര്‍ണ വിസ്മയം തൂകുന്ന തോരണങ്ങള്‍, ക്രിസ്മസ് ട്രീ, ഉണ്ണിയേശുവിന്റേയും മാതാവും, യൗസേഫ് പിതാവും രാജാക്കന്‍മാരും ആട്ടിടയന്‍മാരുമെല്ലാം ഉള്‍പെടുന്ന ഉണ്ണീശോ സെറ്റുകളും വിപണിയിലുണ്ട്. ഉണ്ണീശോ സെറ്റ് വെക്കുന്നതിനുള്ള പുല്‍ക്കൂടുകളും സുലഭമാണ്. ചൂരല്‍, പ്ലൈവുഡ്, തെര്‍മോകോള്‍ എന്നിവ ഉപയോഗിച്ചുള്ള പുല്‍കൂടുകളും വിപണിയില്‍ ലഭ്യമാണ്. പ്ലൈവുഡിന്റേത് 100 മുതല്‍ വിപണിയില്‍ ലഭ്യമാണ്. മടക്കി സൂക്ഷിക്കാമെന്നതാണ് ഇത്തവണത്തെ പ്ലൈവുഡ് പുല്‍ക്കൂടിനുള്ള പ്രത്യേകത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫിഫ ലോകകപ്പ്... ഖത്തർ ഇന്ന് സ്വിറ്റ്സർലൻഡിനെ നേരിടും  (23 minutes ago)

മന്ത്രിസഭായോഗത്തിൽ നിന്നും മുരളി മാറിനിന്നതെന്തിന്? സ്മാർട്ട് ക്രിയേഷൻസ് വക്കീൽ തെറിക്കും?  (53 minutes ago)

കണ്ണീർക്കാഴ്ചയായി... അമ്മയുടെ മടിയിലിരിക്കെ തെങ്ങിൽ നിന്ന് തേങ്ങ തലയിൽ വീണ് ഒന്നര വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം...  (1 hour ago)

ദേവസ്വം ബോര്‍ഡിലെ സ്‌പെഷല്‍ ഗവ പ്ലീഡറായി നിയമിച്ച കെ.ബി. പ്രദീപ് രാജിവച്ചു... മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി....  (1 hour ago)

യു.എ.ഇയിൽ ഇന്ത്യൻ എംബസിക്ക് വേണ്ടി പാസ്പോർട്ട്, വിസാ സേവനങ്ങൾ ലഭ്യമാക്കുന്ന ബി.എൽ.എസ് ഇന്‍റർനാഷനലിന്‍റെ സേവനം ഈമാസം 30 ന് അവസാനിക്കും....  (1 hour ago)

'നീറ്റ് യു.ജി 2026' പുനഃപരീക്ഷയുടെ സമയക്രമത്തിൽ നിർണ്ണായക മാറ്റങ്ങളുമായി നാഷണൽ ടെസ്റ്റിങ് ഏജൻസി...  (1 hour ago)

അടിയന്തര ലാൻഡിങ്ങ്....കോഴിക്കോട്ടേക്ക് ഷാർജയിൽ നിന്ന് പുറപ്പെട്ട എയർ അറേബ്യ വിമാനം കൊച്ചി വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് നടത്തി  (2 hours ago)

ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കടുത്ത നാശനഷ്ടം വിതച്ചുകൊണ്ട് ശക്തമായ പൊടിക്കാറ്റും ഇടിമിന്നലോട് കൂടിയ കനത്ത മഴയും  (2 hours ago)

വീണാ വിജയന് മുന്നിലുള്ളത് മൂന്നു വഴികൾ ; മുൻ മുഖ്യമന്ത്രിയിടെ മകൾ നിയമത്തിനു കീഴിൽ തന്നെ; ഉടൻ അറസ്റ്റിലേക്ക്  (2 hours ago)

എസ്‌ഐടിക്കു മുന്നിൽ ഹാജരാകണം... ശബരിമല സ്വർണപ്പാളി കൈമാറ്റത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് നോട്ടീസ്  (3 hours ago)

അയ്യപ്പനെ തൊട്ട് 100-ാം ദിവസം രക്തം ഛർദിച്ച് മുരാരി ബാബു മരിച്ചു...!ക്യാൻസർ 4-ാം സ്റ്റേജിൽ 'എല്ലാം അയ്യപ്പന്‍ തന്ന ശിക്ഷ' സാറേ..!  (3 hours ago)

കേരള ക്രിക്കറ്റ് അണ്ടർ 19 ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്ററുമായ മാനവ് കൃഷ്ണ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് ടീമിൽ ഇടംനേടി...  (3 hours ago)

ഡൽഹിയിൽ മൂന്നുദിവസത്തെ സന്ദർശനത്തിനായെത്തിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി...  (3 hours ago)

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....  (4 hours ago)

ഇരട്ട ചക്രവാതച്ചുഴി....സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends