Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊച്ചി തുറമുഖം കടത്തില്‍ മുങ്ങി

18 JANUARY 2014 05:16 AM IST
മലയാളി വാര്‍ത്ത.

കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്റ്റ്‌, വായ്‌പകളുടെ പിഴപ്പലിശ ഇനത്തില്‍ കേന്ദ്രസര്‍ക്കാരിനു നല്‍കാനുള്ള 729.31 കോടി രൂപ എഴുതിത്തള്ളണമെന്ന ആവശ്യം കേന്ദ്ര ഷിപ്പിംഗ്‌ മന്ത്രാലയം നിരസിച്ചു.
1937 മുതല്‍ 2010 വരെയുളള കാലഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തുറമുഖട്രസ്റ്റിനു നല്‍കിയ 71 വായ്‌പകളുടെ വായ്‌പാസംഖ്യ 254.14 കോടി രൂപയാണ്‌. ഈ തുകയുടെ പിഴപ്പലിശ മാത്രം തന്നെ 729 കോടി രൂപയ്‌ക്കു മേലെയായി. പിഴപ്പലിശ എങ്കിലും എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട്‌ കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്റ്റ്‌ ബോര്‍ഡ്‌, കേന്ദ്ര ഷിപ്പിംഗ്‌ മന്ത്രാലയത്തെ സമീപിച്ചിരുന്നുവെങ്കിലും ഫയല്‍ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുകയാണ്‌. കാബിനറ്റിനു മുമ്പാകെ ഫയല്‍ എത്തുമെന്ന പ്രതീക്ഷയും ഇല്ലാതാകുകയാണ്‌.
കേന്ദ്ര സര്‍ക്കാര്‍ ബജറ്റിലുള്‍പ്പെടുത്തിയ അടിസ്ഥാന സൗകര്യ വികസനത്തിനും വല്ലാര്‍പാടം പദ്ധതിയുടെ മുന്നൊരുക്ക ജോലികള്‍ക്കുമായി നല്‍കിയ പണമാണ്‌ കേന്ദ്ര സര്‍ക്കാര്‍ വായ്‌പയായി കണക്കാക്കുന്നത്‌. എന്നാലും ഈ വായ്‌പ തിരിച്ചടയ്‌ക്കാന്‍ സന്നദ്ധമാണെന്ന്‌ പോര്‍ട്ട്‌ ട്രസ്റ്റ്‌ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്‌. തുറമുഖത്തെ തകര്‍ക്കുന്ന വിധത്തിലുള്ള പിഴപ്പലിശ മാത്രം ഒഴിവാക്കണമെന്നാണ്‌ ട്രസ്റ്റിന്റെ ആവശ്യം. കടം കൂടിയതിനാല്‍ സാമ്പത്തിക ആവശ്യങ്ങള്‍ക്ക്‌ ബാങ്കുകളെ സമീപിക്കാനും കഴിയാത്ത സ്ഥിതിയാണ്‌. കേന്ദ്ര സര്‍ക്കാരിന്റെ കടം നിലനില്‍ക്കുന്നതിനാല്‍ വായ്‌പ അനുവദിക്കാനാവില്ലെന്ന നിലപാടാണ്‌ ബാങ്കുകള്‍ക്കുള്ളത്‌. ജീവനക്കാരുടെ ശമ്പള വര്‍ദ്ധന, ഡ്രഡ്‌ജിംഗ്‌ ചെലവുകളുടെ വര്‍ദ്ധന എന്നിവയെല്ലാം നേരിടുന്നതിനാല്‍ കടങ്ങളുടെ കാര്യത്തില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ തുറമുഖം കടുത്ത പ്രതിസന്ധിയിലാവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫിഫ ലോകകപ്പ്... ഖത്തർ ഇന്ന് സ്വിറ്റ്സർലൻഡിനെ നേരിടും  (30 minutes ago)

മന്ത്രിസഭായോഗത്തിൽ നിന്നും മുരളി മാറിനിന്നതെന്തിന്? സ്മാർട്ട് ക്രിയേഷൻസ് വക്കീൽ തെറിക്കും?  (1 hour ago)

കണ്ണീർക്കാഴ്ചയായി... അമ്മയുടെ മടിയിലിരിക്കെ തെങ്ങിൽ നിന്ന് തേങ്ങ തലയിൽ വീണ് ഒന്നര വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം...  (1 hour ago)

ദേവസ്വം ബോര്‍ഡിലെ സ്‌പെഷല്‍ ഗവ പ്ലീഡറായി നിയമിച്ച കെ.ബി. പ്രദീപ് രാജിവച്ചു... മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി....  (1 hour ago)

യു.എ.ഇയിൽ ഇന്ത്യൻ എംബസിക്ക് വേണ്ടി പാസ്പോർട്ട്, വിസാ സേവനങ്ങൾ ലഭ്യമാക്കുന്ന ബി.എൽ.എസ് ഇന്‍റർനാഷനലിന്‍റെ സേവനം ഈമാസം 30 ന് അവസാനിക്കും....  (1 hour ago)

'നീറ്റ് യു.ജി 2026' പുനഃപരീക്ഷയുടെ സമയക്രമത്തിൽ നിർണ്ണായക മാറ്റങ്ങളുമായി നാഷണൽ ടെസ്റ്റിങ് ഏജൻസി...  (2 hours ago)

അടിയന്തര ലാൻഡിങ്ങ്....കോഴിക്കോട്ടേക്ക് ഷാർജയിൽ നിന്ന് പുറപ്പെട്ട എയർ അറേബ്യ വിമാനം കൊച്ചി വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് നടത്തി  (2 hours ago)

ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കടുത്ത നാശനഷ്ടം വിതച്ചുകൊണ്ട് ശക്തമായ പൊടിക്കാറ്റും ഇടിമിന്നലോട് കൂടിയ കനത്ത മഴയും  (2 hours ago)

വീണാ വിജയന് മുന്നിലുള്ളത് മൂന്നു വഴികൾ ; മുൻ മുഖ്യമന്ത്രിയിടെ മകൾ നിയമത്തിനു കീഴിൽ തന്നെ; ഉടൻ അറസ്റ്റിലേക്ക്  (2 hours ago)

എസ്‌ഐടിക്കു മുന്നിൽ ഹാജരാകണം... ശബരിമല സ്വർണപ്പാളി കൈമാറ്റത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് നോട്ടീസ്  (3 hours ago)

അയ്യപ്പനെ തൊട്ട് 100-ാം ദിവസം രക്തം ഛർദിച്ച് മുരാരി ബാബു മരിച്ചു...!ക്യാൻസർ 4-ാം സ്റ്റേജിൽ 'എല്ലാം അയ്യപ്പന്‍ തന്ന ശിക്ഷ' സാറേ..!  (3 hours ago)

കേരള ക്രിക്കറ്റ് അണ്ടർ 19 ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്ററുമായ മാനവ് കൃഷ്ണ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് ടീമിൽ ഇടംനേടി...  (3 hours ago)

ഡൽഹിയിൽ മൂന്നുദിവസത്തെ സന്ദർശനത്തിനായെത്തിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി...  (4 hours ago)

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....  (4 hours ago)

ഇരട്ട ചക്രവാതച്ചുഴി....സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends